കൂടുതൽ വായിക്കുകഗവ.എൽ.പി.എസ്.പിരപ്പൻകോട്/ചരിത്രം
പിരപ്പൻകോടിന്റെ ഹൃദയഭാഗത്ത് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി ഈ വിദ്യാലയം ഗ്രാമം മധ്യത്തിൽ ഒരു വടവൃക്ഷം പോലെ പടർന്നു പന്തലിച്ചു നിൽക്കുന്നു. ഈ വിദ്യാലയം മുത്തശ്ശിക്കുമുണ്ട് പറയാൻ ഏറെ കഥകൾ. കൃഷ്ണപിള്ള എന്നയാൾ വടക്കതിൽ വീട്ടിൽ 8 കുട്ടികളുമായി കുടിപ്പള്ളിക്കൂടം ആയാണ് ആരംഭിച്ചത്. തടികൊണ്ട് നിർമ്മിതവും ഓലമേഞ്ഞതുമായ കെട്ടിടമായിരുന്നു ഇത്.1886- 87 ൽ തിരുവിതാംകൂറിൽ കൂടുതൽ സ്കൂളുകൾ ആരംഭിച്ചപ്പോൾ പിരപ്പൻകോട് കുടിപള്ളികൂടം സർക്കാർ സ്കൂളായി രൂപാന്തരപ്പെട്ടു. 1911 മുതൽ വിവിധ വിഭാഗത്തിലുള്ള കുട്ടികൾ പഠനം തുടങ്ങി.തുടർന്ന് കുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധന ഉണ്ടായി
.1940 കാലഘട്ടത്തിൽ ഡിവിഷനുകളുടെ എണ്ണം ഉയരുകയും ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വരികയും ചെയ്തു പരിമിതമായ ഭൗതിക സാഹചര്യങ്ങൾ മാത്രമാണ് അന്നുണ്ടായിരുന്നത് . ഇപ്പോൾ പ്രധാന കെട്ടിടത്തിന് പുറമേ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷിക സ്മാരകമായി നിർമ്മിച്ച ഇരുനില കെട്ടിടവും എം. ജി. പി എഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടവും പഠനത്തിനായി ഉപയോഗിച്ചുവരുന്ന മൂന്ന് ഹൈടെക് ക്ലാസ് റൂം,ജലസമൃദ്ധമായ കിണർ, പാചകപ്പുര എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്. പഠനത്തിനും അപ്പുറത്ത് നമ്മുടെ പ്രകൃതിയേയും കാലത്തെയുമൊക്കെ അറിയാൻ കുട്ടികൾക്ക് മികച്ച അടിസ്ഥാന വിദ്യാഭ്യാസം പ്രാവർത്തികമാക്കുന്ന പ്രീ പ്രൈമറി സ്കൂളിന്റെ പ്രത്യേകതയാണ്.കണിയാപുരം സബ്ജില്ലയിൽ ഏറ്റവും കൂടുതൽ പ്രീ പ്രൈമറി കുട്ടികൾ പഠിക്കുന്നതും ഈ സ്കൂളിലാണ്.
സംസ്ഥാനത്തെ പാഠ്യപദ്ധതി അനുസരിച്ച് പരിശീലനം ലഭിച്ച അധ്യാപകർ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾ കൈകാര്യം ചെയ്തുവരുന്നു. കംപ്യൂട്ടർ പഠനസൗകര്യം,ക്ലാസ് ലൈബ്രറി പുറമെ വിശാലമായ സ്കൂൾ ലൈബ്രറി, പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ കലാകായിക വിദ്യാഭ്യാസം വിവിധ ക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തനത്തിലൂടെ ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിച്ചുവരുന്നു. കണിയാപുരം സബ്ജില്ലയിലെ സർഗവിദ്യാലയം ഏറ്റെടുത്ത് ചെയ്ത ഏക എൽ പി സ്കൂൾ എന്ന ബഹുമതിയും നമുക്ക് തന്നെ.പഞ്ചായത്തിന്റെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ ആയും നമ്മുടെ സ്കൂൾ പ്രവർത്തിച്ചുവരുന്നു. അതിനാൽ ബിആർസി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പഞ്ചായത്ത്തല പ്രവർത്തനങ്ങൾക്കും കൂട്ടായ്മകൾക്കും പൊതുവേദിയായി മാറുന്നു.