ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി/പരിസ്ഥിതി ക്ലബ്ബ്
എന്താണ് പരിസ്ഥിതിയെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ മറുപടി നൽകുക അത്ര എളുപ്പമല്ല. പല ഘടകങ്ങളും ഉൾക്കൊള്ളുന്നതാണ് പരിസ്ഥിതി. നമ്മുടെ വീടും പറമ്പും, നാം ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, വസിക്കുന്ന പ്രദേശം, ഉപയോഗിക്കുന്ന വാഹനം, സഹവസിക്കുന്ന ജനങ്ങൾ, കടൽ, കായൽ, പുഴകൾ, പാതകൾ, പർവ്വതങ്ങൾ, കാടുകൾ തുടങ്ങി സമൂഹം ഒന്നിച്ചനുഭവിക്കുന്ന എല്ലാം പരിസ്ഥിതിയുടെ ഭാഗമാണ്.പരിസ്ഥിതിയെ എങ്ങനെയെല്ലാം സംരക്ഷിക്കാംഎന്ന്കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനുവേണ്ടിയാണ് സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് ജീവശാസ്ത്ര അധ്യാപിക ശ്രീമതി. കൃഷ്ണകുമാരിയുടെ നേതൃത്ത്വത്തിൽ പ്രവർത്തിച്ച് വരുന്നു.