പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി സ്കൂളുകളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് സംഘടനയിലേക്ക് കുട്ടികളെ ചേർക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2018 മാർച്ച് 3ന് നടത്തുകയും LK / 2018/34035 എന്ന യുണിറ്റ് നമ്പറോട് കൂടി സ്കൂളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഉദ്ഘാടനം സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി റവ.ഫാ.ജോഷി മുരിക്കേലിൽ നിർവഹിച്ചു. തുറവുർ ഉപജില്ല മാസ്റ്റർ ട്രെയിനർ അജിത എം കെ, ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ എന്നിവർ സന്നിഹിതരായിരുന്നു. മാസ്റ്റർ ട്രെയിനർ അജിത എം കെ ലിറ്റിൽ കൈറ്റ്സിൻ്റെ ലക്ഷ്യത്തെ കുറിച്ച് ക്ലാസെടുത്തു.പ്രസ്തുത ചടങ്ങിൽ പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റംഗങ്ങൾ നിർമ്മിച്ച പേപ്പർ പേനകളുടെ വിതരണം ശ്രീമതി.അജിത എം കെ നിർവഹിച്ചു.