ഗവ. എച്ച് എസ് ഓടപ്പളളം/പാഠ്യേതര പ്രവർത്തനങ്ങൾ/വായനാമുറ്റം.

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15054 (സംവാദം | സംഭാവനകൾ) (വായനാമുറ്റം വിവരങ്ങൾ ചേർത്തു.)

ഓടപ്പള്ളം ഗവൺമെൻറ് ഹൈസ്കൂളിൽ ആരംഭിച്ച 'എൻറെ ഗ്രാമം എൻറെ വിദ്യാലയം' എന്ന വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു വായനാറ്റം പരിപാടി ആരംഭിച്ചത് ഓരോ പ്രദേശത്തുമുള്ള വായനശാലകളുടെ സഹകരണത്തോടെ ആണ് വായന മാറ്റങ്ങൾ തയ്യാറാക്കിയത് ഓരോ പ്രദേശത്തും ഉള്ള കുട്ടികൾ വായനക്ക് വേണ്ടിയുള്ള പുസ്തകങ്ങൾ പ്രദേശത്തെ വീടുകളിൽ വിതരണം ചെയ്യുകയും വായിച്ചതിനുശേഷം പുസ്തകങ്ങളുമായി ലൈബ്രറി മുറ്റത്തേക്ക് എത്തിച്ചേരുകയും ചെയ്യുകയായിരുന്നു പ്രവർത്തനം. അതിനുശേഷം വായനാ മുറ്റത്തിൽ വച്ച് എഡ്യൂക്കേഷൻ വളണ്ടിയർ ഗ്രൂപ്പുകളുടെ രൂപീകരണവും നടന്നു. നാലു വായനാ മാറ്റങ്ങൾ ഇത്തരത്തിൽ സംഘടിപ്പിക്കുകയും വിദ്യാലയം സ്ഥിതി ചെയ്യുന്ന 4 പ്രദേശങ്ങളിൽ എഡ്യൂക്കേഷൻ വളണ്ടിയർ ഗ്രൂപ്പുകൾ രൂപീകരിക്കപ്പെടുകയും ചെയ്തു. ഈ ഗ്രൂപ്പുകൾക്ക് പിന്നീട് പ്രത്യേക പരിശീലനങ്ങൾ നൽകുകയും അവർ വഴി വിദ്യാലയ വികസന പദ്ധതി വിപുലീകരിക്കുകയും ചെയ്തു