ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്.നരിപ്പറമ്പ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠനോത്സവം

ലാംഗ്വേജ് എക്സ്പോ

കുട്ടികളുടെ ഭാഷാ വികസനം പരിപോഷിപ്പിക്കുന്നതിന് നരിപ്പറമ്പ് ഗവൺമെൻറ് യുപി സ്കൂളിൽ 2018-19, 2019-20 എന്നീ വർഷങ്ങളിൽ ലാംഗ്വേജ് എക്സ്പോ എന്ന പരിപാടി നടത്തുകയുണ്ടായി. അതിൽ ഹിന്ദി, അറബിക്, സംസ്കൃതം,ഇംഗ്ലീഷ് എന്നീ ഭാഷകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.ഭാഷാ പ്രയോഗം വികസിക്കുന്നതിന് സഹായകമായ കളികൾ, പ്രദർശനങ്ങൾ, സിനിമ പ്രദർശനം, കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു.ക്ലാസ്സ് റൂമുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഭാഷ കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും അവർ സ്വന്തമാക്കി.ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന ഈ പരിപാടിയിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു എന്നത് ഇതിന്റെ വലിയ വിജയമായി കണക്കാക്കുന്നു. ക്ലാസ്സ് റൂമിൽ ഭയത്തോടെയും ആശങ്കയോടെയും ഈ ഭാഷയെ സമീപിച്ചിരുന്ന കുട്ടികൾ 'Language Expo എന്ന ഈ പരിപാടിയിലൂടെ അതിനെ വശത്താക്കി എന്നത് ഇതിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ പ്രചോദനമാണ് നൽകുന്നത്.

ലൈബ്രറി

മികച്ച ഒരു ലൈബ്രറിയാണ് സ്ക്കൂളിനുള്ളത്. പരിമിതമായ സൗകര്യങ്ങളാണ് വായനാമുറിയിൽ ഇപ്പോൾ ഉള്ളത് എങ്കിലും പുസ്തകങ്ങളുടെ ബാഹുല്യത്തിന് പരിമിതിയെ മറികടക്കാനാവുന്നുണ്ട്. പുസ്തകങ്ങൾ ക്ലാസ്സുകളിൽ വിതരണം ചെയ്യുകയും കൂടുതൽ വായനാ തൽപ്പരരായ കുട്ടികൾക്ക് ലൈബ്രറിയിൽ നിന്ന് ഏതു സമയത്തും പുസ്തകമെടുക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു. വിശാലമായ ഒരു വായനാമുറി എന്ന ലക്ഷ്യത്തിലേക്ക് സ്ക്കൂൾ അടുത്തു കൊണ്ടിരിക്കുന്നു.

LSS USS പരീക്ഷകൾ

വിദ്യാലയത്തിൻ്റെ അക്കാദമിക മികവ് വിളിച്ചറിയിക്കുന്നത് സ്കോളർഷിപ്പ് പരീക്ഷയിലെ മികച്ച വിജയം തന്നെയാണ്.

വർഷങ്ങളായി പട്ടാമ്പി സബ് ജില്ലയിലും പാലക്കാട് ജില്ലയിൽ തന്നെയും ഏറ്റവും കൂടുതൽ കുട്ടികളെ സ്കോളർഷിപ്പ് വിജയത്തിലെത്തിക്കുന്നു എന്ന ഖ്യാതി വിദ്യാലയത്തിനുണ്ട്.

വർഷത്തിൻ്റെ ഒന്നാം പാദത്തിൽ തന്നെ മികച്ച വിദ്യാർത്ഥികളെ കണ്ടെത്തി അധിക സമയം പരിശീലനം നൽകുകയും മാതൃകാപരീക്ഷകൾ നടത്തുകയും ചെയ്താണ് വിദ്യാലയം തുടർച്ചയായി മികവു പുലർത്തുന്നത്.

കൂടുതൽ കുട്ടികൾ സ്ക്കോളർഷിപ്പ് നേടുന്നു എന്നതിലുപരി ജില്ലയിലെ മികച്ച സ്കോർ നേടുന്നതും വിദ്യാലയത്തിലെ കുട്ടികളാണ്.

പഠനയാത്രകൾ

ഭക്ഷ്യമേളകൾ

കലാപഠനം

കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളർച്ചയിൽ കലകൾക്കുള്ള പ്രാധാന്യം മനസ്സിലാക്കി അവധി ദിവസങ്ങളിൽ നൃത്തം, സംഗീതം, വാദ്യം, ചിത്രംവര തുടങ്ങിയവയിൽ പ്രത്യേക പരിശീലനം നൽകി വരുന്നു.

ശാസ്ത്രമേള

കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി എല്ലാവർഷവും ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിത ശാസ്ത്രം എന്നിവയുടെ മേളകൾ നടത്തി വരുന്നു. മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികൾക്ക് അതത് ഇനങ്ങളിൽ പ്രത്യേക പരിശീലനം നൽകി സബ് ജില്ലാ ജില്ലാ തലങ്ങളിൽ പങ്കെടുപ്പിക്കുകയും മികച്ച വിജയം നേടി വരികയും ചെയ്യുന്നു.

കൃഷി

വിഷരഹിത പച്ചക്കറി സ്കൂൾ ഉച്ച ഭക്ഷണത്തിലുൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചത്. പൂർണമായും ജൈവ കൃഷിരീതിയാണ് അവലംബിച്ചത്. വെണ്ട  പയർ വഴുതന മുളക് തക്കാളി മത്തൻ വെള്ളരി ചേന കാബേജ് ക്വാളിഫ്ളവർ ഇതെല്ലാം കൃഷിയിൽ ഉൾപ്പെടുത്തി നിലമൊരുക്കൽ തുടങ്ങി വിളവെടുപ്പ് വരെ എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു ജൈവ വളം ങ്ങൾ ജൈവ കീടനാശിനി കമ്പോസ്റ്റ് തുടങ്ങിയവയൊക്കെ കുട്ടികൾക്ക് പരിചയപ്പെടാനുള്ള അവസരം ലഭിച്ചു. മികച്ച ഉൽപാദനമാണ് ഓരോ പ്രാവശ്യവും ഉണ്ടായത് അത് കൂടുതൽ വിളകൾ കൃഷി ചെയ്യാനുള്ള പ്രചോദനം നൽകി കുട്ടികൾ കാക്കട്ടെ  മണ്ണിനെ അറിയാനും മണ്ണിനെ സ്നേഹിക്കാനുമുള്ള അവസരം കൂടിയായി സ്കൂളിലെ കൃഷി

പൂന്തോട്ടസംരക്ഷണം 

കലാകായികമേളകൾ