ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ
വിലാസം
പളളിക്കല്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-12-201642049



തിരുവനതപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പളളിക്കല്‍ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവെണ്‍മെന്റ് റ്വിദ്യാലയമാണ് ഗവെണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍, പളളിക്കല്‍ . പളളിക്കല്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1968 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പളളിക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലാണ് ഈ സ്കൂള്‍. പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള 850 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.

ചരിത്രം

1968 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1973-ല്‍ മിഡില്‍ സ്കൂളായും 1975-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2004-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

3 ഏക്കര്‍ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും രണ്ട് ശാസ്ത്രപോഷിണി സയൻസ് ലാബുകളും ഒരു ലൈബ്രറിയും, ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും മൂന്ന് സയൻസ് ലാബുകളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്‌കൂൾ വിഭാഗത്തിന് നിലവിൽ രണ്ട് സ്മാർട്ട് ക്ലാസ്റൂമുകൾ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.

അദ്ധ്യാപകര്‍


എ. ഷാജി (SITC)
ബിന്ദു (JSITC)
നസീമ (JSITC)
മഞ്ജു (മലയാളം)
ഷീന (മലയാളം)
സരിതാബഷീര്‍ (ഇംഗ്ലീഷ്)
ബിന്ദു (ഹിന്ദി)
ഇ. ആരിഫ് (സോഷ്യല്‍സ്ററഡീസ്))
എ.ഷാജി (ഭൗതികശാസ്ത്രം)
സുരേഷ് കുമാർ (രസതന്ത്രം)
മിനി (ജീവശാസ്ത്രം)
മീനു (കണക്ക്)
നസീമ (കണക്ക്)
നസീലാബീവി. എം (അറബിക്)
അജിതകുമാരി (സംഗീതം)
സോഫിദാബീവി (കായികം)

അനദ്ധ്യാപകര്‍

ഉണ്ണി (എല്‍.ഡി.ക്ലാര്‍ക്)
അനിൽകുമാർ (എല്‍.ജി.എസ്)
സുരേഷ്നായര്‍ (എഫ്.ടി .എം)

കുട്ടികളുടെ രചന

 
 ചിങ്ങം ഒന്ന്  മലയാളഭാഷാദിനം‌         വിഷ്ണു  പി.ജെ.   ക്ലാസ് .എട്ട് .ബി 


പാശ്ചാത്യസംസ്കാരവും ആംഗലേയഭാഷയും ഇടകലര്‍ന്ന് ഈ ആര്‍ഷ ഭൂമി ഇന്ന് സ്വര്‍ത്ഥമാനവരാല്‍ ദഃഖിതയാണ്. ഭാര്‍ഗ്ഗവരാമന്റെ വെണ്‍മഴുവിനുമുന്‍പില്‍ സാഗരം സാദരം സമര്‍പ്പിച്ച പുണ്യഭൂമി....... ദൈവത്തിന്റെ സ്വന്തംനാടെന്നും ദൈവീകശക്തികള്‍ വിളങ്ങുന്നനാടെന്നും പാശ്ചാത്യര്‍ പോലും വിശേഷിപ്പിച്ച നാട്.ഒട്ടനവധി കവികളുടേയും കലാകാരന്മാരുടേയും കാല്പനികമായ ഭാവനാസമ്പത്തിനാല്‍ പുസ്തകതാളുകളില്‍ ഇടംപിടിച്ച പുണ്യഭാഷ. മലയാളഭാഷയുടെ പരിശു ദ്ധി നിലനില്ക്കേ മാവേലിമന്നന്റെ പുണ്യനാട്ടില്‍ വന്നെത്തിയ പാശ്ചാത്യ ശക്തികളുടെ പരി ശ്രമം മൂലം ഈസുന്ദരഭൂമിയില്‍ മറ്റ്ഭാഷകളും ഇന്ന് ഇടംനേടിയിരിയ്കന്നു. ഇതിനാല്‍ മൃത്യുവിനെ തരണം ചെയ്യേണ്ടിവരുന്ന മലയാളത്തെക്കുറിച്ചോര്‍ക്കുമ്പോല്‍ ഇന്ന് ദഃഖം മാത്രം. മാതൃഭാഷ മാതാവിനോളം മഹനീയമാണ്. ഈ ഭാഷയെ ആദരിയ്കൂ...ബഹുമാനിയ്ക്കൂ...

              മലനിരകലള്‍ മകുടംചാര്‍ത്തും
              മലയാളികള്‍ പൂവണിയിക്കും
              മധുമാസം പൂചൂടിയ്കം
              മലയാളമേ ശുദ്ധ മലയാളമേ.


വിദ്യാഭവനം, മുഹമ്മദ് ഷാന്‍ 10 A

ഓര്‍മ്മതന്‍ മനസ്സില്‍ അനുഭവ-
സ് മൃതികളൊഴുകുന്ന വിദ്യാഭവനം.
അക്ഷരദീപം ചൊല്ലിയതാദ്യ-
വാക്കിന്റെ വാചാലമായ് ഹൃദയം
എന്‍ വിദ്യാലയം എന്റെ വിദ്യാലയം
നിറകുട ദീപങ്ങളേന്തുന്ന വിദ്യാലയം.
വിദ്യതന്‍ അഴകിന്റെ പുന്‍ചിരി-
തൂകുന്നു എന്‍ വിദ്യാലയം.
എത്രയോ കുട്ടികള്‍ വന്നുപോയി.
പക്ഷേ കളിചിരിമായാതെ,
കുസൃതികള്‍ മായാതെ ഇന്നും
എന്‍ മനസ്സില്‍ അണയാത്ത-
ശോഭയായി നില്‍ക്കുന്നു വിദ്യാലയം.
എന്‍ ദൈവമേ എനിക്കു നീ
ഒരു ബാല്യം കൂടി തന്നാലും
മനസ്സിന്റെ താളുകളില്‍
ഓര്‍ത്തുവക്കാന്‍ ഒരു വിദ്യാലയം കൂടി...........

     എന്റെ ഗുരുനാഥന്‍  വിനു.വി.എസ്  10.A

അറിവിന്റെ അക്ഷരപൂക്കളെന്‍ മനതാരില്‍-
വിടര്‍ത്തിയെന്‍ ഗുരുനാഥന്‍.
നേര്‍വഴികാട്ടിയും നല് ബുദ്ധിയോതിയും-
എന് വഴികാട്ടിയാം ഗുരുനാഥന്.
തെറ്റുകള് ചെയ്യുമ്പോള് നെ‍‍ഞ്ചോടണച്ചു-
കൊണ്ടെന്നോടോതിടുമെന് ഗുരുനാഥന്.
"ജീവിതപാതയില് തെറ്റുകളാം മുള്ള്
കാലില് തറക്കുമ്പോള് വേദനിക്കും."
ജീവിതമാം ഇരുള് പാതയില് എന്നെ-
തേജസ്സാം വിദ്യയാല് നയിച്ചുവെന് ഗുരുനാഥന്.
എന് വഴികാട്ടിയാം ഗുരുനാഥന്
ആയിരം അഭിവാദ്യങ്ങള് നേരുന്നു-
ഈ എളിയ ശിഷ്യന്........

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1990 - 1997 യു. നൂര്‍ മുഹമ്മദ്
1997 - 2005 വസുന്ദരാദേവി
2005 - 2008 പത്മകുമാരിയമ്മ
2009 - 2010 രവികുമാര്‍ വി.എം
2010 - 2014 ഡി. ഗീതകുമാരി
2014 - 2016 ബി. വിജയകുമാരി
2016 - ...... ഉഷാദേവി അന്തർജ്ജനം

വഴികാട്ടി

NH 47-ല്‍ പാരിപ്പള്ളിയില്‍ നിന്നും മടത്തറ റോഡില്‍ 7 കി.മീ അകലെയായി പള്ളിക്കല്‍ ഠൗണിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .