ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2016-17-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42040 (സംവാദം | സംഭാവനകൾ) (→‎നാടകം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൂൾ ഐ റ്റി ക്ലബ്ബ് ഉദ്ഘാടനവും 'എത്തിക്കൽ ഹാക്കിംഗ്'അവതരണവും

Bsoft എന്ന ഞങ്ങളുടെ സ്കൂൾ ഐ റ്റി ക്ലബ്ബ് ഉദ്ഘാടനം ചെയ്തത് പൂർവ്വ വിദ്യാർത്ഥിയും ദേശീയശാസ്ത്ര കോൺഗ്രസിൽ E-Hand Electronic Hand എന്ന പ്രോജക്ട് അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിഷ്ണു വിജയനാണ്.'എത്തിക്കൽ ഹാക്കിംഗി'ൽ മൂന്നര മണിക്കൂർ ക്ലാസെടുത്താണ് വിഷ്ണു ഐ റ്റി ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്.ഇന്റർനെറ്റ് യൂട്ടിലിറ്റീസ്, ഒളിച്ചിരിക്കാൻ കഴിയാത്ത വിശാലമായ സൈബർ ലോകം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിയും അതു മാറ്റിമറിക്കുന്ന നമ്മുടെ ജീവിത രീതികളും ക്ലാസിൽ ചർച്ചചെയ്യപ്പെട്ടു.വെബ് സൈറ്റുകളിൽ നമ്മുടെ സന്ദർശനം ഒരു ഹാക്കറിനു രേഖപ്പടുത്താൻ കഴിയുന്ന ഒന്നാണെന്ന സത്യം കുട്ടികൾ അത്ഭുതത്തോടെ കേട്ടു.നമ്മൾ നൂറു ശതമാനം സുരക്ഷിതരല്ലെന്ന കാര്യവും.ബ്ലാക്ക് ഹാറ്റ് ഹാക്കർ ,ഗ്രേ ഹാറ്റ് ഹാക്കർ ,വൈറ്റ് ഹാറ്റ് ഹാക്കർ ഇവർ മൂന്നുപേരും ആരാണെന്നവർ മനസിലാക്കി.ഹാക്കർമാരെല്ലാം ക്രാക്കർമാരല്ലെന്നും(വെബ് സൈറ്റുകളിൽ നുഴഞ്ഞുകയറി സൈറ്റിനു നാശം വരുത്തുന്നവർ)എത്തിക്കൽ ഹാക്കർമാർ ( നെറ്റ്‌വർക്കുകളുടെ സുരക്ഷിതത്വത്തിനു വേണ്ടി വൈറസുകളെയും നുഴഞ്ഞുകയറ്റക്കാർക്കു കടന്നുവരാൻ സാധ്യതയുള്ള വിള്ളലുകളെയും കണ്ടെത്തുന്നവർ) ആകാൻ നല്ലൊരു ഹാക്കറിനു മാത്രമേ സാധിക്കുവെന്നും അവരറിഞ്ഞു.ഇതിലെ തൊഴിൽസാധ്യതകളെകുറിച്ചു പറഞ്ഞും വിഷ്ണു കുട്ടികളെ പ്രചോദിപ്പിച്ചു.അഞ്ചുമണി കഴിഞ്ഞിട്ടും വീട്ടിൽ പോകാൻ കൂട്ടാക്കാതെ വിഷ്ണുവിനോടു സംശയങ്ങൾ ചോദിച്ചുകൊണ്ടേയിരുന്ന അവർ!


നെടുമങ്ങാട് സബ്ജില്ല ശാസ്ത്രോത്സവം കരിപ്പൂര് ഗവ.ഹൈസ്കൂളിനു അഞ്ചാംതവണയും ഐ റ്റി ഓവറാൾ

നെടുമങ്ങാട് സബ്ജില്ല സബ്ജില്ല ശാസ്ത്രോത്സവം യു പി ,ഹൈസ്കൂൾ വിഭാഗം ഐ റ്റി ഓവറാൾ അഞ്ചാംതവണയും കരിപ്പൂര് ഗവ.ഹൈസ്കൂളിനു.യു പി വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗിൽ കൃഷ്ണദേവും ,മലയാളം ടൈപ്പിംഗിൽ അസ്ഹ നസ്രീനും ഐറ്റി പ്രശ്നോത്തരിയിൽ അഭിനയത്രിപുരേഷും സമ്മാനാർഹരായി.എച്ച് എസ് വിഭാഗത്തിൽ വെബ്പേജ് ഡിസൈനിംഗിൽ ശ്രീക്കുട്ടനും,മലയാളം ടൈപ്പിംഗിലും പ്രശ്നോത്തരിയിലും അഭിനന്ദ് എസ് അമ്പാടിയും ഒന്നാം സ്ഥാനത്തോടെ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിലും ഈ സ്കൂളിലെ കുട്ടികൾ സമ്മാനം നേടി. യു പി വിഭാഗത്തിൽ അഗർബത്തി നിർമാണത്തിൽ പ്രവീണയും ഇലക്ട്രിക്കലിൽഅനന്തഗോപാലുംക്ലേമോഡലിങ്ങിൽഗോകുലുംസമ്മാനർഹരായി.ഗണിതപ്രശ്നോത്തരിയിൽ മുഹമദ്ഷാ ഒന്നാംസ്ഥാനം നേടി. എച്ച് എസ് വിഭാഗം സയൻസ് വർക്കിംങ്ങ് മോ‍ഡലിൽ ബിലാൽ , അറ്റ് ലസ് മെയ്ക്കിംഗിൽ അനന്തുപ്രസാദ്,ബഡ്ഡിംഗിൽ അഭിഷേക് എസ് കുറുപ്പ് ,ചോക്ക് നിർമാണത്തിൽ സൂരജ് , ഷീറ്റ് മെറ്റലിൽ അഭിലാഷ് എസ് അഗർബത്തി നിർമാണത്തിൽ നന്ദുലാൽ ,വെജിറ്റബിൾ പ്രിന്റിംഗിൽ ശ്രീജ വി എസ്,ഇലക്ട്രിക്കൽ വയറിങ്ങിൽ അനസ് ബിൻ റഷീദ് എന്നിവർ സമ്മാനർഹരായി.

ഐ റ്റി ഓവറാൾ ടീമും ശാസ്ത്രമേള വിജയികളും

ഐ റ്റി ഓവറോൾ ടീം


നെടുമങ്ങാട് സബ്ജില്ല സബ്ജില്ല ശാസ്ത്രോത്സവം യു പി ,ഹൈസ്കൂൾ വിഭാഗം ഐ റ്റി ഓവറാൾ ആറാം തവണയും കരിപ്പൂര് ഗവ.ഹൈസ്കൂളിനു.യു പി വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗിൽ കൃഷ്ണദേവും ,മലയാളം ടൈപ്പിംഗിൽ അസ്ഹ നസ്രീനും ഐറ്റി പ്രശ്നോത്തരിയിൽ അഭിനയത്രിപുരേഷും സമ്മാനാർഹരായി.എച്ച് എസ് വിഭാഗത്തിൽ വെബ്പേജ് ഡിസൈനിംഗിൽ ശ്രീക്കുട്ടനും,മലയാളം ടൈപ്പിംഗിലും പ്രശ്നോത്തരിയിലും അഭിനന്ദ് എസ് അമ്പാടിയും ഒന്നാം സ്ഥാനത്തോടെ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിലും ഈ സ്കൂളിലെ കുട്ടികൾ സമ്മാനം നേടി. യു പി വിഭാഗത്തിൽ അഗർബത്തി നിർമാണത്തിൽ പ്രവീണയും ഇലക്ട്രിക്കലിൽഅനന്തഗോപാലുംക്ലേമോഡലിങ്ങിൽഗോകുലുംസമ്മാനർഹരായി.ഗണിതപ്രശ്നോത്തരിയിൽ മുഹമദ്ഷാ ഒന്നാംസ്ഥാനം നേടി. എച്ച് എസ് വിഭാഗം സയൻസ് വർക്കിംങ്ങ് മോ‍ഡലിൽ ബിലാൽ , അറ്റ് ലസ് മെയ്ക്കിംഗിൽ അനന്തുപ്രസാദ്,ബഡ്ഡിംഗിൽ അഭിഷേക് എസ് കുറുപ്പ് ,ചോക്ക് നിർമാണത്തിൽ സൂരജ് , ഷീറ്റ് മെറ്റലിൽ അഭിലാഷ് എസ് അഗർബത്തി നിർമാണത്തിൽ നന്ദുലാൽ ,വെജിറ്റബിൾ പ്രിന്റിംഗിൽ ശ്രീജ വി എസ്,ഇലക്ട്രിക്കൽ വയറിങ്ങിൽ അനസ് ബിൻ റഷീദ് എന്നിവർ സമ്മാനർഹരായി.


കമ്പ്യൂട്ടർ പരിശീലനം

ഐ ടി ക്ലബ് അംഗങ്ങൾ അച്ഛനമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നു.സ്വതന്ത്ര സോഫ്റ്റ് വെയറിലാണ് പരിശീലനം. ഓഫീസ് പാക്കേജ് , മലയാളം ടൈപ്പ്റൈറ്റിംഗ് , ഇന്റർനെറ്റ് തുടങ്ങിയവയിൽ പരിശീലനം നൽകുന്നു. പത്ത് രക്ഷകർത്താക്കളാണ് ഈ ബാച്ചിലുള്ളത്. കമ്പ്യൂട്ടർ പഠിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷത്തിലാണ് ഞങ്ങളുടെ അച്ഛനമ്മമാർ

പി.റ്റി ഭാസ്കരപ്പണിക്കർ ബാലശാസ്ത്ര പരീക്ഷ

ഞങ്ങളുടെ സ്കൂളിലെ അഭിനന്ദ് എസ് അമ്പാടി പി.റ്റി ഭാസ്കരപ്പണിക്കർ ബാലശാസ്ത്ര പരീക്ഷയിൽ സംസ്ഥാനതലത്തിൽ പങ്കെടുത്തു സമ്മാനം നേടി

റിയാന്റെ കിണറും' പിന്നെ അമ്പാടിയും

എല്ലാ വർഷങ്ങളിലുമെന്നതു പോലെ ഈ വർഷവും വായനവാരാചരണത്തോടൊപ്പം പുസ്തകപരിചയവും നടന്നു.ഈ വർഷം 'റിയാന്റെ കിണർ 'പരിചയപ്പെടുത്തിയ നാലാം ക്ലാസുകാരനായ അമ്പാടി ഞങ്ങളെ അത്ഭുതപ്പെടുത്തി.ആ പുസ്തകം വായിച്ച് റിയാനെ പോലെ അവനും അമ്മയെ സഹായിച്ച് ചെറിയ തുക സമ്പാദിച്ചു.സഹപാഠികൾക്ക് പഠനോപകരണങ്ങൾ വാങ്ങി.പുസ്തകം പരിചയപ്പെടുത്തിയതോടൊപ്പം അവൻ തന്റെ കൂട്ടുകാർക്കതു നൽകുകയും ചെയ്തു.അങ്ങനെ ഒരു കുഞ്ഞ് റിയാനായി അവനും കൂട്ടുകാരെ പ്രചോദിപ്പിച്ചു.

പരിസ്ഥിതി വാരാചരണം

കരിപ്പൂര് ഗവ.ഹൈസ്കൂളിൽ പരിസ്ഥിതി വാരാചരണത്തിനു പരിസ്ഥിതി ക്ലബ്ബിന്റേയും കാർഷികക്ലബ്ബിന്റേയും ഉദ്ഘാടനത്തോടെ തുടക്കമായി.പാഴ് വസ്തുക്കൾ പ്രയോജനപ്പെടുത്തി കുട്ടികൾ നിർമിച്ച പാഴ്‌ക്കൂട പ്രദർശിപ്പിച്ചു കൊണ്ട് വാർ‍ഡു കൗൺസിലർ ശ്രീ എൻ ആർ ബൈജു പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ഏറ്റവും നല്ല കർഷകനുള്ള അവാർഡു നേടിയിട്ടുള്ള ശ്രീ ഡൊമനിക്കാണ് കുട്ടികൾക്കു വിത്തുകൾ വിതരണം ചെയ്തുകൊണ്ട് കാർഷിക ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്.വൈഷ്ണവി, അസ്ന എന്നിവർ പരിസ്ഥിതി ദിന സന്ദേശം നല്കി.വിദ്യാർത്ഥികളുടെ പരിസ്ഥിതി ഗാനാലാപനം നടന്നു.പി റ്റി എ പ്രസി‍ഡന്റ് ശ്രീ ബാബു,ഹെ‍ഡ്മിസ്ട്രസ് ജെ റസീന, ഗിരിജ, മംഗളാംമ്പാൾ പുഷ്പരാജ് എന്നിവർ

സംസാരിച്ചു. വിദ്യാർത്ഥികൾക്ക് വ‍ൃക്ഷത്തൈകൾ വിതരണം ചെയ്തു.

വിജയോത്സവം 2016

SSLC 2016 ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരേയും നന്ദു,അശ്വിൻ ,ഷാമില ഗോപിക,മിഥുൻരാജ് ഉന്നത റാങ്ക് നേടി മെഡിസിനു അഡ്മിഷൻ നേടിയ ഞങ്ങളുടെ പൂർവവിദ്യാർത്ഥികളായ അർജുൻ രാഗേന്ദ്ര അജയ് വി എസ് എന്നിവരേയും അനുമോദിച്ചു.

നാടകം

"ആദികാലം മുതൽ അതിജീവനത്തിന്റ പോരാട്ടങ്ങൾ തുടരുന്നു.പാരിസ്ഥിതികമായ മാറ്റങ്ങൾ മനുഷ്യനു സഹജീവികളോടുള്ള ബന്ധങ്ങളിലുണ്ടായ മാറ്റം എന്നിവ പുതിയ അതിജീവനതന്ത്രങ്ങളുടെ ആവശ്യകതയിലേയ്ക്ക് വിരൽ ചൂണ്ടുന്നു.വരുംതലമുറയുടെ നിലനിൽപിനു നേരെയുള്ള ഭീഷണികൾ നേരിടുന്നതിനു പുതിയ യാത്രകൾ നടത്തുന്ന രണ്ടു നെടുംചൂരിമത്സ്യങ്ങളുടെ കഥ അംബികാസുതൻമാങ്ങാടിന്റെ 'രണ്ടു മത്സ്യങ്ങൾ 'ഞങ്ങൾക്ക് എട്ടാം ക്ലാസിൽ പഠിക്കാനുണ്ട്

ക്ലാസ് പഠനപ്രവർത്തനത്തിന്റെ ഭാഗമായി ഞങ്ങളത് നാടകമായി എഴുതി അവതരിപ്പിച്ചു.അവിടെ നിന്നും നിങ്ങളുടെ മുന്നിലേക്ക് ആ രണ്ടു മത്സ്യങ്ങൾ ഇതാ വരുന്നു...നാടകം രണ്ടു മത്സ്യങ്ങൾ ...."സബ്ജില്ല നാടകോത്സവത്തിൽ രണ്ടാം സ്ഥാനവും A Grade ഉം ലഭിച്ച ഞങ്ങളുടെ നാടകത്തെ അലീന പരിചയപ്പടുത്തിയത് ഇങ്ങനെയായിരുന്നു.