ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ഡയറി

Schoolwiki സംരംഭത്തിൽ നിന്ന്
13:35, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) (change)

പഠനത്തിന് 10 പ്രമാണങ്ങൾ

1.പഠനം തന്നെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണെന്നും, പഠനസമയത്ത് മറ്റു കാര്യങ്ങൾ ശ്രദ്ധിക്കുകയില്ലെന്നും,

2പഠിക്കുന്ന കാര്യത്തിൽ മാത്രം ശ്രദ്ധിക്കുമെന്നും തീരുമാനിക്കുക.

3. തീവ്രമായ ആഗ്രഹവും വ്യക്തമായ ലക്ഷ്യബോധവും ഉണ്ടായിരിക്കുക.

4. പഠനത്തിൽ അടുക്കും ചിട്ടയും ഉണ്ടായിരിക്കുക. 4. പഠനത്തിന് പ്രത്യേക സ്ഥലം തെരഞ്ഞെടുക്കുക.

5.പഠന സാമഗ്രികൾ (പുസ്തകങ്ങൾ, നോട്ടുബുക്കുകൾ, ഡിക്ഷ്ണറി, പേന, ബോക്സുകൾ തുടങ്ങിയ ആവശ്യമുളള സാധനങ്ങളെല്ലാം) പഠനസ്ഥലത്ത് ക്രമീകരിച്ചിരിക്കണം.

6.പഠനത്തിനിരുന്നാൽ പിന്നെ ഈ സാധനങ്ങൾക്കായി എഴുന്നേൽക്കാൻ ഇടവരുത്തരുത്.

7.. പഠനസ്ഥലത്ത് വെളിച്ചം കണ്ണിലേക്ക് നേരിട്ടടിക്കാത്തവിധം ക്രമീകരിക്കുക.

8.പുസ്തകത്തേയും വിഷയത്തേയും സ്നേഹിക്കുക. പഠിക്കേണ്ട വിഷയങ്ങളിൽ ഒന്നിനോടും വെറുപ്പ് ഉണ്ടാകരുത്.

9.ഓരോ വിഷയത്തിനും പഠനസമയം മുൻകൂട്ടി ക്രമീകരിക്കണം. പഠിക്കാനിരിക്കുമ്പോൾ മനസ്സ് ശാന്തമായിരിക്കണം

10. ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഈശ്വരനെ ധ്യാനിക്കണം.