സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

തദ്ദേശീയരായ ആളുകളുടെ ശ്രമഫലമായിട്ടാണ് പൂഞ്ഞാർ നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പി.സി ജോർജിന്റെ സഹായത്താൽ ഈ സ്കൂൾ അനുവദിച്ചു കിട്ടിയത്. ഈസ്റ്റ് കേരള മഹായിടവകയുടെ കീഴിലുള്ള സ്കൂളുകളിൽ ഏറ്റവും പ്രായം കുറഞ്ഞ ഈ വിദ്യാലയത്തിൽ 8 മുതൽ 10 വരെ ക്ലാസ്സുകളാണുള്ളത്. പഴുക്കാകാനം, വെള്ളറ, വാളകം, ചക്കിക്കാവ് തൂടങ്ങിയ മലയോര പ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളുടെ ഏക ആശ്രയമാണ് ഈ സ്കൂൾ.

                                                       ഗതാഗത സൗകര്യം തീരെ ഇല്ലാതിരുന്ന കാലത്ത്  ഈരാറ്റുപേട്ട - തൊടുപുഴ റൂട്ടിൽ കാഞ്ഞിരംകവലയിൽ ഇറങ്ങി പ്രകൃതിരമണീയമായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കക്കല്ലു, തേയിലപ്പാറ തുടങ്ങിയ പ്രദേശങ്ങളുടെ ദൂരക്കാഴ്ച കണ്ടു 9 കിലോമീറ്ററോളം കാൽനടയായാണ് അധ്യാപകർ സ്കൂളിൽ എത്തിച്ചേർന്നിരുന്നത്. എന്നാൽ ഇന്ന് ഇവിടെ വൈദ്യുതി, ടെലിഫോൺ തുടങ്ങിയ സൗകര്യങ്ങൾ എല്ലാമുണ്ട്.