കെ.എം.എം.എ.യു.പി.എസ് ചെറുകോട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050300512 (സംവാദം | സംഭാവനകൾ) (താൾ സൃഷ്ടിച്ചു)

നാടോടി വിജ്ഞാനകോശം

             പശ്ചിമ ഘട്ടത്തിന്റെ വളരെ ചരിത്ര പ്രാധാന്യമുള്ള ഒരു പ്രദേശത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .നാടോടി വിജ്ഞാനീയത്തിന്റെ കാര്യത്തിലും ഈ പ്രദേശം സമ്പന്നമാണ് .ധരാളം നമ്പൂതിരി ഇല്ലങ്ങളും അതിനോട് ചേർന്ന് വിവിധ തൊഴിലുറപ്പുകളിൽ ഏർപ്പെട്ടിരിക്കുന്ന ജനവിഭാഗങ്ങളിലും താമസിക്കുന്ന സ്ഥലമാണ് ഇവിടം.കാർഷിക സംസ്കൃതിയിൽ അടിസ്ഥാനമായി വികസിച്ച ഒരു ജനതയാണ് ഇവിടെയുള്ളത് കാർഷിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ധാരാളം അനുഷ്ടാനകലകൾ നിലനിൽക്കുന്ന ഒരു പ്രദേശം കൂടിയാണിത് .കാർഷിക ഉത്സവങ്ങളും ,ആഘോഷങ്ങളും ഈ പ്രദേശത്തിന്റെ നാടോടി പാരമ്പര്യത്തെ  വളരെസമ്പന്നമാക്കുന്നു

            കുടുംബക്ഷേത്രങ്ങളും ,കാവുകളും ,മണ്ഡപങ്ങളും ഇവിടെ ധാരാളം കാണാം ഇതുമായി ബന്ധപ്പെട്ട ആട്ടുകളും,തെയ്യം,നയടിപ്പൂതം,മണ്ണാൻപൂതം ,പെരുംപറയാൻ,കാളകളി ,തോറ്റംപാട്ട്,കാലം വരക്കൽ,തുടങ്ങി ഒട്ടേറെ ആചാര സമ്പാധികളായ അനുഷ്ടാനകലകൾ ധാരാളം നിലനിൽക്കുന്ന പ്രദേശമാണിവിടം  ഇതര മതസ്ഥരുടെ ഒപ്പന,ദഫ്‌മുട്ട്,അറവനമുട്ട് എന്നീ കലാരൂപങ്ങളും ഈ പ്രദേശത്ത് ധാരാളം കാണാവുന്നതാണ് .ചുരുക്കത്തിൽ സാംസ്കാരികമായി ഒട്ടേറെ വൈവിധ്യം നിറഞ്ഞ പ്രദേശം കൂടിയാണ് നമ്മുടെനാട്.