ജി.എച്ച്.എസ്. പെരകമണ്ണ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
എസ് പി സി
ഒതായി സ്കൂൾ ഇനി കുട്ടിപ്പോലീസ് ഭരിക്കും എടവണ്ണ :പൗരബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള യുവജനതയെ വാർത്തെടുക്കാൻ വേണ്ടി സംസ്ഥാന അഭ്യന്തര വകപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് രൂപം നൽകിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഇനി ഒതായി പെരകമണ്ണ സ്കൂളിലും.ഇതോടെ എടവണ്ണ പഞ്ചായത്തിൽ കുട്ടിപ്പോലീസ് പദ്ധതി നടപ്പിലാവുന്ന അദ്യ വിദ്യാലയമായി ഒതായി സ്കൂൾ. നാൽപത്തിനാല് കുട്ടികളടങ്ങിയ ഒരു യൂണിറ്റാണ് തുടക്കത്തിൽ സ്കൂളിന് അനുവദിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് വിവര സാങ്കേതികവിദ്യയിൽ പ്രാവീണ്യം നൽകാൻ ഐ.ടി അറ്റ് സ്കൂൾ നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്സ് ' പദ്ധതിക്ക് പുറമെ എസ്.പി.സി പദ്ധതി കൂടി സ്ക്കൂളിന് ലഭിക്കുന്നതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആഹ്ലാദത്തിലാണ്. പ്രഥമാധ്യാപിക എ.സീനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന രക്ഷിതാക്കൾക്കുള്ള ബോധവത്കരണ യോഗം വണ്ടൂർ സർക്കിൾ ഇൻസ്പെക്ടർ സി. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. എടവണ്ണ എ.എസ് .ഐ കെ.അബ്ദുൽ ബഷീർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിറ്റ്സ്.പി.ബി, അസ്മാബി.കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു.കേഡറ്റുകൾക്കായുള്ള കായിക ക്ഷമതാ പരീക്ഷ മാലങ്ങാട് പഞ്ചായത്ത് മൈതാനത്ത് നടന്നു. ഡ്രിൽ ഇൻസ്ട്രക്ടർമാരായ സുഭാഷ്, ശുഭ, കമ്മ്യൂണിറ്റി പോലീസർ മാരായ സുരേഷ്.ഇ ,ഫൈസൽ.എസ്, ലീല ചെറോടൻ, എടവണ്ണ സ്റ്റേഷൻ ട്രോമോ കെയർ വളണ്ടിയർമാരായ ഫാദിസ്, നിഷാദ്, യൂസുഫ്, ഫാസിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ലക്ഷ്യം
- പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
- എൻസിസി, എൻഎസ്‌എസ് എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.
- വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
- സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.
- സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.
ലോക എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു.
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി പെരകമണ്ണ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ എടവണ്ണ സി എച്ച് സി യുടെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ശ്രീ. സൈത് . എം. അബ്ദുറഹിമാൻ (ഹെൽത്ത് സൂപ്പർവൈസർ, സി എച്ച് സി എടവണ്ണ ) ശ്രീ. പി. അബ്ദുറഹിമാൻ (ഹെൽത്ത് ഇൻസ്പെക്ടർ , സി എച്ച് സി എടവണ്ണ ) എന്നിവർ ക്ലാസുകൾ എടുത്തു. പ്രധമാധ്യാപിക ശ്രീമതി.എ സീനത്ത് അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ.സതീഷ് കുമാർ സ്വാഗതം പറഞ്ഞു. എസ് പി സി സി.പി.ഒ. ഫൈസൽ എസ്, സ്കൂൾ ഹെൽത്ത് ക്ലബ് സെക്രട്ടറി ശ്രീമതി. ഷറീന ഇ , എ.സി .പി.ഒ. ശ്രീമതി. ലീല ചെറോടൻ, ഡി.ഐ. ശ്രീ. ഇസ്സുദ്ധീൻ , എ.ഡി.ഐ. ശ്രീമതി.ശുഭ കെ , എന്നിവർ നേതൃത്വം നൽകി
എസ് പി സി ദ്വിദിന ക്രിസ്തുമസ് ക്യാമ്പ്
സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ ദ്വിദിന ക്രിസ്തുമസ് ക്യാമ്പിന് തുടക്കം.
ഒതായി:പെരകമണ്ണ ഗവൺമന്റ്ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ദ്വിദിന ക്രിസ്തുമസ് ക്യാമ്പിന് തുടക്കമായി. എടവണ്ണ പോലീസ് ഇൻസ്പെക്ടർ വിഷ്ണു പി പതാക ഉയർത്തി. എടവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഭിലാഷ് ടി ക്യാമ്പിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. സ്കൂൾ എച്ച് എം സീനത്ത് ടീച്ചർ സ്വാഗതം പറഞ്ഞു ചടങ്ങിൽ പിടിഎ പ്രസിഡന്റ് അഭിലാഷ് പാണമ്പറ്റ അധ്യക്ഷത വഹിച്ചു. എടവണ്ണ പോലീസ് ഇൻസ്പെക്ടർ വിഷ്ണു പി മുഖ്യ പ്രഭാഷണം നടത്തി. എടവണ്ണ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ബാബുരാജൻ , മെമ്പർ ജമീല ലത്തീഫ്, എസ് പി.സി പിടിഎ പ്രസിഡന്റ് അഷ്റഫ് പുളിക്കൽ, പി.ടി.എ വൈസ് പ്രസിഡന്റ് സി.ടി ജമാൽ ,തയ്യിൽ മജീദ് മാസ്റ്റർ, ജോയ് മാസ്റ്റർ, എന്നിവർ സംസാരിച്ചു. തിരുവനന്തപുരത്ത് വച്ച് നടന്ന സിവിൽ സർവീസ് മീറ്റിൽ വെള്ളി മെഡൽ നേടിയ ബിന്ദു ടീച്ചറെ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി സതീഷ് കുമാർ കെ നന്ദി പ്രകാശനം നടത്തി.
'ടോട്ടൽ ഹെൽത്ത് ' എന്ന തലക്കെട്ടിൽ നടക്കുന്ന ദ്വിദിന ക്യാമ്പിൻ്റെ ആദ്യ ദിനം Importance of physical training and nutrition എന്ന വിഷയത്തിൽ കോഴിക്കോട് IIM ലെ ഫിസിക്കൽ ഇൻസ്ട്രക്ടർ ജറിസ് എ , Health and Hygiene എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ഉസ്മാൻ ഐന്തൂർ എന്നിവർ ക്ലാസുകൾ എടുത്തു. ശ്രീരാജ് മാസ്റ്റർ ദൃഷ്യപാഠം ക്ലാസുകൾ നയിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഫൈസൽ എസ് , ലീല ചെറോടൻ, ഡി ഐ മാരായ ശുഭ കെ , ഇസ്സുദ്ധീൻ ബികെ എന്നിവർ നേതൃത്വം നൽകി.
ഫ്രൺസ് അറ്റ് ഹോം
എസ് പി സി മിനി പ്രോജക്ടുകളിൽ ഒന്നായ 'FRIEND AT HOME' എന്ന പദ്ധതിയുടെ ഭാഗമായി ഇന്ന് (ഡിസംബർ 17 ) പെരകമണ്ണ ഗവ.ഹൈസ്കൂളിലെ എസ് പി സി കേഡറ്റുകൾ ശാരീരിക വൈകല്യം അനുഭവിക്കുന്ന സ്കൂളിലെ അൻഷിദ്, അൻഷിഫ് എന്നീ കുട്ടികളുടെ പുള്ളിപ്പാടത്തിനടുത്തുള്ള വീട് സന്ദർശിച്ച് അവർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു .സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും വൈകല്യമുള്ള വ്യക്തികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ UNO യുടെ കീഴിൽ എല്ലാ വർഷവും ഡിസംബർ 3 ആഗോള ഭിന്നശേഷി ദിനമായി (International Day of Persons with Disabilities) ആചരിക്കുന്നു.ഈ വർഷത്തെ ലോക ഭിന്നശേഷി ദിന വിഷയം - "കോവിഡ് 19ന് ശേഷമുള്ള ലോകത്തിൽ വൈകല്യമുള്ളവരുടെ നേതൃത്വം, പങ്കാളിത്തം എന്നിവ ഉറപ്പാക്കുക, നിലനിർത്തുക" എന്നതാണ് ഭിന്നശേഷിക്കാർ സമൂഹത്തിൽ നിന്നും അകറ്റിനിർത്തപ്പെട്ടവരെല്ല മറിച്ച് സമൂഹവുമായി ചേർത്തു നിർത്തപ്പെടേണ്ടവരാണ് എന്ന ആശയം കുട്ടികൾക്ക് ഇതിലൂടെ ലഭിക്കുകയുണ്ടായി. കേഡറ്റുകളോടൊപ്പം ഹെഡ്മിസ്ട്രസ് സിനത്ത് ടീച്ചർ, സീനിയർ അസിസ്റ്റന്റ് ജോയ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി സതീഷ് കുമാർ മാസ്റ്റർ,ശ്രീരാജ് മാസ്റ്റർ, സി.പി. ഒ. ഫൈസൽ മാസ്റ്റർ, ജമീല ടീച്ചർ, ഡി.ഐ ശുഭ എന്നിവരും പങ്കെടുത്തു.