ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ്: ഗവ. വി എച്ച് എസ് എസ് തൃക്കാക്കര സ്കൂളിലെ 2021-22 വർഷത്തിലെ ഹിന്ദി ക്ലബ്‌ പ്രവർത്തനങ്ങളുടെ ഭാഗമായി യു പി തലത്തിലും ഹൈ സ്കൂൾ തലത്തിലും കുട്ടികളുടെ കഥാ കവിതാ രചന മത്സരങ്ങൾ നടത്തുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. ജൂലൈ 31 പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ചു ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും കഹാനി സാമ്രാട്ട് പ്രേംചന്ദിന്റെ കഥാസമാഹാരം കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. സെപ്റ്റംബർ 14 ഹിന്ദി ദിനാചരണം ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ മാധ്യമത്തിലൂടെ നടത്തി.ഹെഡ് മാസ്റ്റർ ഹരീന്ദ്രൻ സർ കുട്ടികൾക്ക് ഹിന്ദി ദിന സന്ദേശം നൽകി. കുട്ടികൾ ഹിന്ദിയിൽ കവിത, പ്രസംഗം, ഹിന്ദി ദിന ക്വിസ്, നാടകം എന്നിവ അവതരിപ്പിച്ചു ഹിന്ദി ഭാഷയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ചു.

2021-22
2021-22
2021-22