ഹിന്ദി ക്ലബ്:,ഇംഗ്ലീഷ് ക്ലബ്,അറബി ക്ലബ് ,കൗൺസലിംഗ് എന്നി ക്ലബ് പ്രവർത്തനങ്ങൾ ചുവടെ....

ഹിന്ദി ക്ലബ്:

ഗവ. വി എച്ച് എസ് എസ് തൃക്കാക്കര സ്കൂളിലെ 2021-22 വർഷത്തിലെ ഹിന്ദി ക്ലബ്‌ പ്രവർത്തനങ്ങളുടെ ഭാഗമായി യു പി തലത്തിലും ഹൈ സ്കൂൾ തലത്തിലും കുട്ടികളുടെ കഥാ കവിതാ രചന മത്സരങ്ങൾ നടത്തുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. ജൂലൈ 31 പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ചു ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും കഹാനി സാമ്രാട്ട് പ്രേംചന്ദിന്റെ കഥാസമാഹാരം കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. സെപ്റ്റംബർ 14 ഹിന്ദി ദിനാചരണം ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ മാധ്യമത്തിലൂടെ നടത്തി.ഹെഡ് മാസ്റ്റർ ഹരീന്ദ്രൻ സർ കുട്ടികൾക്ക് ഹിന്ദി ദിന സന്ദേശം നൽകി. കുട്ടികൾ ഹിന്ദിയിൽ കവിത, പ്രസംഗം, ഹിന്ദി ദിന ക്വിസ്, നാടകം എന്നിവ അവതരിപ്പിച്ചു ഹിന്ദി ഭാഷയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ചു.

 
2021-22


 
2021-22


 
2021-22






ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ:

ഇംഗ്ലീഷ് ഭാഷയോടുള്ള  താത്പര്യം  കുട്ടികളിൽ ഉണർത്താനുതകുന്ന  പ്രവർത്തനങ്ങളാണ്  പ്രധാനമായും സ്ക്കൂളിൽ ഇംഗ്ലീഷ് ക്ലബ്‌ നടത്തിവരുന്നത്. ചിത്രരചനയിലൂടെയും  പാഠ ഭാഗവുമായി  ബന്ധപ്പെട്ട  ചിത്രങ്ങളുടെ വിവരണം  തയ്യാറാക്കുന്നതിലൂടെയും  കൂടുതൽ  പുതിയ പദങ്ങൾ  പരിചയപ്പെടാനും ലഘു വാചകങ്ങളായി  പാഠ ഭാഗത്തെ  ആശയങ്ങൾ  അവതരിപ്പിക്കാനും കുട്ടികൾക്ക് അവസരം  ലഭിക്കുന്നുണ്ട്.പാഠ ഭാഗവുമായി ബന്ധപ്പെട്ട  റോൾപ്ലേ, സ്കിറ്റ്  എന്നിവയുടെ അവതരണത്തിലൂടെ  പാഠ ഭാഗത്തെ  ആശയങ്ങൾ  കൂടുതൽ  എളുപ്പത്തിൽ ഗ്രഹിക്കാൻ കുട്ടികൾക്ക് കഴിയുന്നുണ്ട്

ഹലോ ഇംഗ്ലീഷ്

--------------------------

ഇംഗ്ലീഷ് ഭാഷാപഠനം  കൂടുതൽ  ആസ്വാദ്യ കരമാക്കാൻ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങളിലൂടെ  സാധ്യമാവുന്നുണ്ട്. ദൃശ്യ ശ്രവ്യമാധ്യമങ്ങളുടെ  സഹായത്തോടെ യുള്ള ഹലോഇംഗ്ലീഷ് പ്രവർത്തനങ്ങൾ  കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാപഠനം  കൂടുതൽ  ആനന്ദകരമാക്കാനുതകുന്നവയാണ്. പഠ നത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് കൂടുതൽ  പാഠനാവസരങ്ങൾ ഒരുക്കാനും ഇംഗ്ലീഷ് ഭാഷാപഠനം  കുട്ടികളുടെ മനസ്സിൽ  കൗതുകമുണർത്തുന്നതരത്തിലാക്കിമാറ്റാനും ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങളിലൂടെ  സാധിക്കുന്നുണ്ട്.

 
2021-22
 
2021-22
 
2021-22
 
2021-22
 
2021-22




അറബി ക്ലബ് പ്രവർത്തനങ്ങൾ:

2021-22

ഡിസംബർ 18 ലോക അന്താരാഷ്ട്ര അറബി ക്ക്  ഭാഷദിനത്തിന്റെ ഭാഗമായി അറബിക്ക് ക്ലബിലെ കുട്ടികളുംഅധ്യാപകരും  ചേർന്ന്  അറബിക് ദിനാഘോഷം നടത്തി. കുട്ടികൾ ധാരാളം പോസ്റ്റുറുകൾ ഉണ്ടാക്കുകയും വിദ്യാലയ ത്തിൽ അലങ്കരിക്കുകയുംചെയ്തു. പ്രധാന അദ്ധ്യാപകൻ ശ്രീ. ഹരീന്ദ്രൻ സർ  ഉദ്ഘാടനം നടത്തി വിദ്യാർഥികൾക്കുള്ള എല്ലാ പിന്തുണയും പ്രോത്സാഹനവും അറിയിച്ചു സംസാരിച്ചു.

 
2021-22
 
2021-22
 
2021-22
 
2021-22






കൗൺസലിംഗ്: സൈക്കോ സോഷ്യൽ സർവീസ്:

മൊബൈൽ ദുരുപയോഗം തടയാൻ ,ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങൾ,എന്നീ വിഷയങ്ങളിൽ കുട്ടികൾക്കായി ഓൺലൈൻ ബോധവൽക്കരണ ക്ലാസ്സ് നടത്തി. സ്കൂൾ തുറക്കുന്നതിന് മുൻപായി കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടത്ൻ്റെ ആവശ്യകത എന്ന വിഷയത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഓൺലൈൻ ക്ലാസ്സ് എടുത്തു

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി ഐക്യരാഷ്ട്രസഭ യുടെ "ഓറഞ്ച് ദി വേൾഡ്" കാമ്പയിൻ സ്കൂളിൽ സംഘടിപ്പിച്ചു.

ദേശീയ ബാലികദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു.ജനിക ചാരിറ്റി ഫൗണ്ടേഷൻ എന്ന സംഘടന യുമായി സഹകരിച്ച് പോക്സോ ആക്ട്,സുരക്ഷിത ബാല്യം എന്നീ വിഷയങ്ങളിൽ അഡ്വ.ടീന ചെറിയാൻ, ടാനിയ ചെറിയാൻ എന്നിവർ ക്ലാസ്സ് എടുത്തു

 
"ഓറഞ്ച് ദി വേൾഡ്" കാമ്പയിൻ
 
ദേശീയ ബാലികദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ വെബിനാർ
 
Covid protocol class for students
 
"ഓറഞ്ച് ദി വേൾഡ്" കാമ്പയിൻ
 
Covid protocol For parents
 
Mobile addiction class for students and parents
 
Drug addiction class for students and parents