ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഇരിട്ടി ഉപജില്ലയിലെ ചാവശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ ചാവശ്ശേരി.
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ എന്ന നിലത്തെഴുത്താശാൻ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളർച്ചയുടെ പടവുകൾ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ ആയി പരിണമിച്ചത്. കൂടുതൽ ചരിത്രം വായിക്കുക
ഭൗതികസൗകര്യങ്ങൾ

തലശ്ശേരി-വളവുപാറ ദേശീയപാതയ്ക്ക് ഓരംചേർന്ന് മട്ടന്നൂരിൽ നിന്നും 5 കിലോമീറ്റർ അകലെ ചാവശ്ശേരി എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ 2.93 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി, എൽ.പി., യു.പി., ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 2000-ത്തിലധികം കുട്ടികൾ പഠിക്കുന്നു. കൂടുതൽ...
- ഓഫീസ് റൂം
- സ്റ്റാഫ് റൂം
- സ്കൂൾ ലൈബ്രറി
- റിസോഴ്സ് റൂം
- സ്മാർട്ട് ട്രാഫിക് ക്ലാസ് റൂം
- സ്പോർട്സ് റൂം
- സഹകരണ സ്റ്റോർ
- ലബോറട്ടറി
- കമ്പ്യൂട്ടർ ലാബുകൾ
- അസാപ്പ് റൂം
പാഠ്യപ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
അംഗീകാരങ്ങൾ
കലാ- സാഹിത്യ-കായികരംഗങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്കും അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. കൂടുതൽ
മികവുകൾ പത്രവാർത്തകളിലൂടെ
മുൻ സാരഥികൾ
| ക്രമനമ്പർ | പേര് |
|---|---|
| 1 | കരിമ്പിലക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ |
| 2 | നമ്പ്രഞ്ചേരി കുഞ്ഞിരാമൻ നമ്പ്യാർ |
| 3 | രാഘവവാര്യർ |
| 4 | സി എം ബാലകൃഷ്ണൻ നമ്പ്യാർ |
| 5 | രുഗ്മിണി വാരസ്യാർ |
| 6 | ജി കേശവൻ നായർ |
| 7 | ലക്ഷമിക്കുട്ടി |
| 8 | ലീല |
| 9 | പി നന്ദിനി |
| 10 | ഭാഗീരഥി |
| 11 | നാണു |
| 12 | ഹുസൈൻ |
| 13 | കെ പി അബ്രഹാം |
| 14 | രുഗ്മിണി |
| 15 | സി ആർ പത്മിനി |
| 16 | പി ജി രാജേന്ദ്രൻ |
| 17 | പി കെ കൃഷ്ണദാസൻ |
| 18 | പി എം മാത്യു |
| 19 | രത്നാകരൻ കെ |
| 20 | തങ്കച്ചൻ ടികെ |
| 21 | മൈത്രി |
| 22 | ഇന്ദിര പികെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചാവശ്ശേരിയിൽ പഠിച്ച് ഇപ്പോൾ കലാകായിക-സാംസ്കാരിക-സാമൂഹിക-ആരോഗ്യരംഗങ്ങളിലും വിവിധ മേഖലകളിലും പ്രശോഭിക്കുന്നവർ
| ക്രമനമ്പർ | പേര് | മേഖല | കുറിപ്പുകൾ |
|---|---|---|---|
| 1 | എൻ വി കുങ്കൻ നായർ | സ്വാതന്ത്ര്യസമരസേനാനി | |
| 2 | ഇ കെ മൊയ്തു | മുൻ ഹൈക്കോടതി ജസ്റ്റിസ് | |
| 3 | അപർണ | കഥാകാരി |
വഴികാട്ടി
കോട്ടയം രാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് വെള്ളപട്ടാളത്തിന്റെ വാഴ്ച്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരി എന്ന സ്ഥലത്ത് തലശ്ശേരി-കൂർഗ് റോഡിനോട് ചേർന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുമ്പോൾ റോഡിന് വലതു വശത്ത് ചാവശ്ശേരി വില്ലേജ് ഓഫീസിന് മുൻവശത്തായി ചാവശ്ശേരി ഗവ.ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു. കണ്ണൂർ, തലശ്ശേരി നഗരങ്ങളിൽ നിന്നും 35 കി.മീ.ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അക്ഷാംശം 11° 56′ 56.76″ N രേഖാംശം 75° 36′ 52.16″ E {{#multimaps: 11.94872,75.61275 | zoom=13 }}