സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:03, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stthomaswiki (സംവാദം | സംഭാവനകൾ) (ഫോട്ടോസ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021-22 അധ്യയനവർഷത്തെ മികച്ച പ്രവർത്തനങ്ങൾ

അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ , വിജ്ഞാനത്തിന്റെ പ്രഭ പകരാൻ പുതിയൊരധ്യയന വർഷം കൂടി ആരംഭിക്കുകയായി. സജീവമായിരുന്ന കലാലയം ഇന്നിതാ വീടുകളിലേക്കെത്തിയിരിക്കുന്നു. അധ്യയനത്തിന് നൂതന രീതികളും സംവിധാനങ്ങളും ശൈലികളും ആവിഷ്കരിച്ച് വിദ്യാഭ്യാസ സംവിധാനം ഒരുക്കപ്പെട്ടിരിക്കുന്നു. കാലത്തിനൊപ്പം അതിവേഗം സഞ്ചരിക്കുന്ന മുള്ളൻ കൊല്ലി St Thomas A U P S വിദ്യാഭ്യാസ രംഗത്തെ ഏറ്റവും മികച്ച അധ്യയന രീതികളും ശൈലികളുമായി കുട്ടികളിലേക്കിറങ്ങുന്നു.

ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ഉറവിടം. ദൈവാനുഗ്രഹം സ്വന്തമാക്കി ഈ അദ്ധ്യയനം വർഷത്തെ നമുക്ക് വരവേൽക്കാം. കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന് നിശ്ചലമായൊരു ലോകത്തിന്റെ ഊർജം പങ്കുവയ്ക്കാൻ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമ്പോൾ ഈ കാലഘട്ടവും നമുക്കൊരനുഗ്രഹമായി മാറട്ടെ .

    ' മാതാപിതാ ഗുരു ദൈവം 'വിദ്യാഭ്യാസം ആരംഭിക്കുന്നത് മാതാപിതാക്കളിൽ നിന്നാണ്. ഈ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ, വിദ്യാഭ്യാസ മേഖലയിൽ അധ്യാപകരോടൊപ്പം മാതാപിതാക്കളും കൈ കോർക്കുമ്പോൾ വിജ്ഞാനം ഫലം ചൂടി നിൽക്കുന്ന നന്മ മരങ്ങളാകുവാൻ എല്ലാ വിദ്യാർത്ഥികൾക്കും സാധിക്കട്ടെ .

ജൂൺ 1-ഓൺലൈൻ പ്രവേശനോത്സവം[തിരുത്തുക | മൂലരൂപം തിരുത്തുക]

കൊറോണ എന്ന മഹാമാരിയുടെ കാലത്തു എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് സെന്റ് തോമസ് എ യു പി സ്കൂളിലേക്ക് കടന്നു വന്ന എല്ലാ മക്കളെയും ഹൃദ്യമായി സ്വാഗതം ചെയ്തുകൊണ്ട് ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ബിജുസാറിന്റെ നേതൃത്വത്തിൽ സ്കൂൾ മാനേജർ റവ.ഫാ.ജോസ് തേക്കനാടി അധ്യക്ഷത വഹിക്കുകയും ഐസി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ കലാപരിപാടികളും മീറ്റിംഗിൽ അവതരിപ്പിക്കപ്പെട്ടു.



യാത്രാമംഗളങ്ങൾ പ്രിയ സാരഥിക്ക്‌

മുള്ളൻകൊല്ലി സെന്റ് തോമസ് സ്കൂളിനെ വാനോളമുയർത്തി, വിദ്യാ ദീപം പകർന്ന ഗുരുനാഥൻ യാത്രയാകുന്നു. കൂട്ടായ്മയുടെ, സ്നേഹത്തിന്റെ, കരുതലിന്റെ, പാഠം പകർന്ന് ഞങ്ങൾക്ക് മാതൃക നൽകിയ സെന്റ് തോമസ് കുടുംബത്തിന്റെ സാരഥയിയായിരുന്നു ബഹു. ബിജു മാത്യു സർ പുതിയ മേച്ചിൽ സ്ഥലത്തിലൂടെ യാത്ര തുടരുന്നു. പിന്നിട്ട വഴികളിൽ സഹപ്രവർത്തകർക്കും മാതാപിതാക്കൾക്കും കുഞ്ഞു മക്കൾക്കും തന്റെ കരം നൽകി കൂട്ടായ്മയുടെ പാഠം പകർന്നു തന്നെ ഒരു നല്ല അധ്യാപകൻ  ഒന്നായിരുന്നു നമ്മൾ. ഒന്നിച്ചായിരുന്നു.

ഈ കുടുംബത്തിൽ നിന്ന് യാത്രയാകുന്നെങ്കിലും സൗഹൃദവലയത്തിനുള്ളിൽ സ്നേഹം പങ്കുവച്ച് കൂടെയുണ്ടാകും എന്നറിയാം. ചില നഷ്ടങ്ങൾ ഉപരി നന്മയ്ക്കുപകരിക്കും. ഞങ്ങളുടെ  നഷ്ടം പഴൂർ സ്കൂളിന്റെ വളർച്ചക്കുപകരിക്കട്ടെ.

          ഒരായിരം ആശംസകൾ നേരുന്നു.

പുതിയ HM ആയി സ്ഥാനമേൽക്കുന്ന ജോൺസൻ സാറിന് പ്രാർത്ഥനാശംസകൾ നേരുന്നു. സെന്റ് തോമസ് സ്കൂളിന് നേതൃത്വം നൽകി   വളർത്താൻ സാറിന് സാധിക്കട്ടെ.


ജൂൺ 5 പരിസ്ഥിതി ദിനം

റവ. ഫാ. ജോസ് തേക്കനാടി വൃക്ഷത്തൈ നട്ട് പരിസ്ഥിതിദിന ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ജോൺസൺസാർ സന്ദേശം നൽകി. കുട്ടികളും അധ്യാപകരും വൃക്ഷത്തൈ നടുകയും  അതിനെ പരിപാലിച്ച് ഡയറി എഴുതുവാൻ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു. ഏറ്റവും നല്ല ഡയറിക്കുറിപ്പിന് സമ്മാനം ലഭിക്കുമെന്നും അറിയിച്ചു. പോസ്റ്റർ രചന, ക്വിസ്മത്സരം എന്നിവയും നടത്തി.


ജൂൺ 19 വായനാദിനം

ഹെഡ്മാസ്റ്റർ ജോൺസൺ കെ ജിയുടെ നേതൃത്വത്തിൽ  റവ.ഫാ.ജോസ് തേക്കനാടി അധ്യക്ഷത വഹിച്ചു.  യുവ സാഹിത്യകാരിയും അധ്യാപികയുമായ ഗ്രേസി കെ.വി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മഞ്ജു ഷാജി, പി ടി എ പ്രസിഡന്റ് ബിജു ജോൺ , ഹെഡ്മാസ്റ്റർ ജോൺസൺ സാർ എന്നിവർ ആശംസകൾ അർപ്പിക്കുകയും ശ്രീമതി ക്ലിസീന നന്ദി പറയുകയും ചെയ്തു. പ്രസംഗമത്സരം, ക്വിസ്, അക്ഷരമരം, വായനാമത്സരം, വീട്ടിലൊരു ലൈബ്രറി തയ്യാറാക്കൽ,വായനാക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി. ഈ പരിപാടികളുടെ ഒരു വീഡിയോയും തയ്യാറാക്കി.


ജൂൺ 26  ലഹരിവിരുദ്ധദിനം

കുട്ടികൾക്ക് ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി പുൽപ്പള്ളി പോലീസ് ഇൻസ്പെക്ടർ ശ്രീ.ബെന്നി കെ. പിയുടെ ലഹരിവിരുദ്ധസന്ദേശം ഓൺലൈൻവഴി കുട്ടികളിലേക്ക് എത്തിച്ചു. ക്ലാസ്തല പ്രവർത്തനമായി ലഹരിവിരുദ്ധ പോസ്റ്റർ, കാർട്ടൂൺ, ചിത്രങ്ങൾ, കഥ, കവിത തുടങ്ങിയ സൃഷ്ടികൾ കുട്ടികൾ അയച്ചുതന്നു . ലഹരിവിരുദ്ധസന്ദേശം നൽകുന്ന ഫോട്ടോഗ്രഫിമത്സരവും ഷോർട്ട് ഫിലിം നിർമ്മാണമത്സരവും നടത്തി.



ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ടു ബഷീറിന്റെ ആകാശവാണിയിലെ അഭിമുഖസംഭാഷണത്തിലെ കുറച്ചുഭാഗം കുട്ടികൾക്ക് ഓഡിയോ ആയി നൽകി പരിചയപ്പെടുത്തി.  പ്രശ്നോത്തരി, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ എന്നീ ക്ലാസ്തല പ്രവർത്തനങ്ങൾ നടത്തി. ബഷീറിന്റെ

കൃതികൾ പരിചയപ്പെടുത്തുകയും ചെയ്തു.


നല്ലപാഠം ക്ലബ് ഉദ്ഘാടനം

സെന്റ് തോമസ് എ.യു.പി സ്കൂളിലെ 2021-2022 വർഷത്തെ നല്ലപാഠം ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ജോൺസൻ കെ ജി ഓൺലൈനായി നിർവഹിച്ചു. അധ്യാപക കോർഡിനേറ്റർമാരായി ആന്റണി എം എം, ധന്യ സഖറിയാസ്‌ എന്നിവരെയും വിദ്യാർത്ഥി പ്രതിനിധികളായി അലൻ ഷിജു, ആൻട്രീസ ജോസ് എന്നിവരെയും തിരന്നെടുത്തു. സാമൂഹിക പ്രതിബന്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സഹായിക്കുന്നതാണ് നല്ലപാഠം ക്ലബ് പ്രവർത്തനങ്ങൾ.


സംസ്കൃതം ക്ലബ്ബ് രൂപികരിച്ചു

സെൻ്റ് തോമസ് എ യു പി സ്കൂളിൽ സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി കൊണ്ട് സംസ്കൃതം ക്ലബ്ബ് രൂപികരിച്ചു .ഓരോ ക്ലാസ്സിലെയും മൂന്നു കുട്ടികളേ വിതം തിരഞ്ഞെടുത്ത് ഒൻമ്പത് അംഗങ്ങളുള്ള നിർവ്വാഹക സമിതി . പ്രസിഡൻറ് H.M ജോൺസൺ കെ.ജി വൈ .പ്രസിഡൻറ് സംസ്കൃത അധ്യാപിക മഹേശ്വരി കെ.എസ് സെക്രട്ടറി മാസ്റ്റർ ആൽബിൻ ബിനു ജോ. സെക്രട്ടറി കുമാരി പവിത്ര സിബി.


ജൂലായ് - 19 ബാലാമണിയമ്മ ജന്മദിനം

പ്രശസ്ത എഴുത്തുകാരി ബാലാമണിയമ്മയുടെ ജന്മദിനത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് അമ്മയുടെ ജീവചരിത്രത്തെ പറ്റിയുള്ള ഒരു വീഡിയോ പ്രദർശനം നടത്തി. ക്ലാസ്സ് തല പ്രവർത്തനമായി ബാലാമണിയമ്മയുടെ2 മിനിട്ടുള്ള കവിതാലാപനം നടത്തി ,അമ്മയുടെ കവിത കൊടുത്ത് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്തു. എല്ലാ കുട്ടികൾക്കും ബാലാമണിയമ്മയെ പറ്റി അറിയാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചു.


ജൂലായ് 21 - ചാന്ദ്രദിനം

മുള്ളൻകൊല്ലി സെൻ്റ് തോമസ് എ യു പി സ്കൂളിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ചാന്ദ്രനക്വിസ്സ് ഗൂഗിൾ ഫോം വഴി നടത്തി. ക്ലാസ്സ് തല പ്രവർത്തനമായി ചാന്ദ്രദിനപതിപ്പ് തയ്യാറാക്കാൻ കുട്ടികൾക്ക് അവസരം നൽകി. ഈ ദിനാചരണത്തോടെ കുട്ടികൾക്ക് ചാന്ദ്രദിനത്തെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു.


ജൂലൈ 27 ഡോ.എ.പി ജെ അബ്ദുൾ കലാം അനുസ്മരണ ദിനാചരണം

ഡോ.എ.പി ജെ അബ്ദുൾ കലാം അനുസ്മരണ ദിനത്തോടനുബന്ധിചു കുട്ടികൾക്ക് വേണ്ടി ഒരു ക്ലാസ്സ് തല

പ്രവർത്തനം നടത്തപ്പെട്ടു.ഡോ.എ പി ജെ അബ്ദുൾ കലാമിൻ്റെ മഹദ് വചനങ്ങളും ഫോട്ടോയും ഉൾപ്പെടുത്തി കുട്ടികൾ പതിപ്പ് തയ്യാറാക്കി.കഠിനാധ്വാന ത്തിലൂടെ ലക്ഷ്യബോധത്തോടെ മുന്നേറി ഇന്ത്യയുടെ രാഷ്ട്രപതി എന്ന നിലയിലും ലോകമെമ്പാടും അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ എന്ന നിലയിലും ഉയർന്നു വന്നു. അദ്ദേഹത്തെ നമുക്ക് പ്രണമിക്കാം.


ഹിരോഷിമാദിനം-August 6

മനുഷ്യൻറെ അതിനിവേശ ഭ്രാന്ത് ഇരയായി ഒരു രാജ്യം വെന്തുവെണ്ണീറായ കണ്ണീരിൽ കുതിർന്ന സ്മരണകളുമായി വീണ്ടുമൊരു ഹിരോഷിമാദിനം വന്നെത്തിയിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് നടത്തിയ സഖ്യകക്ഷികളുടെ വിജയാഘോഷത്തിന്റെ കരിമരുന്ന് കലാപ്രകടനം ആണ് 1945 ഓഗസ്റ്റ് ആറിന്  1,29,000 മനുഷ്യ സഹോദരങ്ങളുടെ ജീവൻ കവർന്നെടുത്തത്.അന്ന് വെറും രണ്ട് അണുബോംബുകൾ വിതച്ച മഹാ വിനാശത്തിന് ചരമഗീതം പാടാനും യുദ്ധ വിമുക്തമായ ഒരു നവലോക നിർമ്മിതി സാധ്യമാക്കാനും ആയി ഇന്ന് ലോകം ആവേശത്തോടെ ഹിരോഷിമ ദിനം ആചരിക്കുകയാണ്.

ഹിരോഷിമയിലും നാഗസാക്കിയിലും

മരിച്ചടിഞ്ഞ രണ്ടരലക്ഷം സഹോദരങ്ങളുടെ മരണ പിടച്ചിലും നിലവിളികളും പുനഃ സ്മരിക്ക പെടാതെ ഒടുങ്ങിയാലും ആറര പതിറ്റാണ്ടുകളായി മരണം നുണഞ്ഞു മാത്രം പിറന്നുവീഴുന്ന മാറാ രോഗങ്ങളുടെ മരണ കിണറുകളിൽ പിടഞ്ഞു താഴ്ന്ന ലക്ഷക്കണക്കിന് മനുഷ്യ സഹോദരങ്ങളുടെ മൗന രോദനങ്ങൾ ക്രൂരത കുടിവെച്ച വാഴുന്ന ഓരോ ഹൃദയത്തിലും ഒരു മഹാ വിലാപദിനമായി വന്നലക്കുന്നതിന്റെ ഒച്ച തിരിച്ചറിയാനുള്ള ദിവസമാണ് ഓഗസ്റ്റ് 6.യുദ്ധം ആരെയും വിജയിപ്പിക്കുന്നില്ല എന്ന ഓർമ്മപ്പെടുത്തലാണ് ഈ ദിനം .മനുഷ്യനെ മനുഷ്യനായി കാണുന്ന യഥാർത്ഥ മാനവികതയുടെ ഉദയം പ്രാർത്ഥിച്ചുകൊണ്ട് ഈ ദിനം നമുക്ക് ആചരിക്കാം.


ഓഗസ്റ്റ്15-സ്വാതന്ത്ര്യദിനം

നമ്മുടെ മാതൃഭൂമിയായ ഭാരതം 74 സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്.നൂറ്റാണ്ടുകളിലൂടെ നാം ആർജ്ജിച്ച മഹിത പാരമ്പര്യത്തെയും മൂല്യങ്ങളുടെ അടിത്തറയിൽ പണിതുയർത്തിയ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് എന്ന സ്വപ്നം പൂത്തുലഞ്ഞതിന്റെ ആഹ്ലാദമാണ് ഓഗസ്റ്റ്15 നമ്മുടെ മനസ്സിൽ ഉണർത്തുന്നത്.ഇന്ന് നമ്മൾ മാതൃഭൂമിയുടെ മഹത്വം പാടുന്നവർ ആകണം നമ്മുടെ നന്മകൾ നമ്മൾ തിരിച്ചറിയണം ഭാരതത്തിൻറെ വൈവിധ്യപൂർണമായ സമൃദ്ധിയിൽ നമ്മൾ അഭിമാനിക്കണം. ലോകം ഇന്ന് നേടിയ പുരോഗതിയുടെ ഗതി നിർണയിച്ച എണ്ണമറ്റ കണ്ടുപിടുത്തങ്ങൾ ഭാരതം നൽകിയതാണ്.സുഹൃത്തുക്കളെ നമ്മൾ ആരുടെയും പിന്നിലല്ല ഇന്ത്യയുടെ ഏതു ഭാഗത്തെയും ഒരു നുള്ളു മണ്ണു എടുത്ത് പരിശോധിച്ചാൽ മാതൃഭൂമിയുടെ അഭിമാനമായി ചിന്തിയ ധീരദേശാഭിമാനികളുടെ ഓരോ മൺതരിയിലുമലിഞ്ഞിട്ടുണ്ടാകും.

നമുക്ക് സ്വതന്ത്ര ഭാരതത്തിലേക്ക് തിരിച്ചു നടക്കാം. നമ്മുടെ രാഷ്ട്രത്തിന് അഖണ്ഡത യുടെ കാവൽഭടന്മാരാകാം. നമുക്ക് അപരിചിതമായ കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യസമരസേനാനികളുടെ അനശ്വരസ്മരണകൾ ആഘോഷമാക്കാം -

ഭാരത് മാതാ കീ ജയ് !

പ്രിയ അധ്യാപകർക്ക് യാത്രാമംഗളങ്ങൾ

അക്ഷരങ്ങളുടെ ദീപം പകർന്നു നൽകി, കുട്ടികൾക്കു മധുരമുള്ള ഓർമ്മകൾ സമ്മാനിച്ച് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പുതിയ സ്കൂളുകളിലേക്ക് യാത്രയാകുന്ന പ്രിയ അധ്യാപകർക്ക് മംഗളാശംസകൾ.

സെന്റ് തോമസ് സ്കൂളിന് അഭിമാനമായി തങ്ങളുടെ അറിവും കഴിവും വ്യയം ചെയ്ത് ആത്മാർത്ഥതയോടെ അധ്യാപന ദൗത്യം പൂർത്തിയാക്കിയ  പ്രിയപ്പെട്ട സ്മിത ടീച്ചർ ഷാജി സാർ ആയിഷ ടീച്ചർ

തങ്ങളുടെ പവിത്രമായ ജീവിതാനുഭവങ്ങളിൽ നിന്നും ആർജിച്ചെടുത്ത വിജയവിദ്യകൾ പാഠങ്ങളായി ശിഷ്യ മനസ്സുകളിലേക്ക് പകർന്ന, അക്ഷരതെറ്റുകളില്ലാത്ത സ്വന്തം ജീവിതവും ദർശനവും പങ്കുവെച്ച് പുതിയ മേഖലയിലേക്ക് അ യാത്രയാകുമ്പോൾ നിങ്ങൾക്ക് ആശംസകൾ നേരുന്നു.

പുതിയ അധ്യാപകർക്ക് സെന്റ് തോമസ് കുടുംബത്തിലേക്ക് സ്വാഗതം

തീ കൊളുത്തുക തീ പടർത്തുക എന്ന നിയോഗം ജീവിതത്തിന്റെ നിയോഗമായി സ്വീകരിക്കുന്നവർ ഒന്നുകിൽ തീജ്വാല ആകണം അല്ലെങ്കിൽ തീനാളങ്ങൾ സ്വന്തമാക്കണം. അഗ്നി ജ്വലിപ്പിക്കാൻ ,അഗ്നി ആകാൻ സമർപ്പിക്കപ്പെട്ടവരാണ്   അധ്യാപകർ.വിദ്യാർത്ഥിയുടെ അകത്തെ അജ്ഞതയുടെ അന്ധകാരത്തിൽ മേൽ പെയ്തിറങ്ങുന്ന അഗ്നിനാളങ്ങളാകാൻ സെന്റ് തോമസ് കുടുംബത്തിലേക്ക് കടന്നു വന്നിരിക്കുന്ന  അധ്യാപകർക്ക് സ്വാഗതം

സെന്റ് തോമസ് കുടുംബത്തിലേക്ക് പ്രിയ കുരുന്നുകൾക്ക് അക്ഷരദീപം പകർന്നു നൽകാൻ കടന്നു വന്നിരിക്കുന്ന പ്രിയ അധ്യാപകരായ സിമി ടീച്ചർ, ഷീന ടീച്ചർ, ദിത്യ ടീച്ചർ എന്നിവർക്ക് ഹൃദ്യമായ സുസ്വാഗതം.

ഡിജിറ്റൽ ലൈബ്രറി-August 18

" ഞാൻ യാചിക്കുക യാണ് നിങ്ങളുടെ TV Set വലിച്ചെറിയുക പകരം നിങ്ങളുടെ ഭിത്തിയിൽ സുന്ദരമായ ഒരു ബുക്ക് ഷെൽഫ് ഉണ്ടാക്കൂ."

                  (റാൽഡ് ഡാൽ)

പുസ്തകങ്ങളിൽ പുത്തൻ ലോകം പൂത്തുലയുന്നത് കണ്ടു കണ്ണു മിഴിച്ചിരുന്ന ഒരു തലമുറ ഉണ്ടായിരുന്നിവിടെ. ടിവിയുടെയും ഇൻറർനെറ്റിന്റേയും ആഗമനത്തിനു മുൻപു വിശ്വസാഹിത്യങ്ങളുടെ വാതിലുകൾ തള്ളിത്തുറന്ന് വിവിധ സംസ്കാരങ്ങളുടെ വിശാല വീഥികളിലൂടെ യാത്രചെയ്തു ലോക ക്ലാസിക്കുകളിലെ കഥാപാത്രങ്ങളെ കൂട്ടുകാരാക്കി വായനയുടെ വസന്തം ചമച്ചിരുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു.പുതുതലമുറയ്ക്ക് ഇവയെല്ലാം അന്യംനിന്നുപോയി എന്ന് നാം ഭയക്കുമ്പോഴും  അലമാരിയിൽ അന്തിയുറങ്ങുന്ന സുഹൃത്തിനെ  തൊട്ടരികിൽ എത്തിക്കാൻ മുള്ളൻകൊല്ലി സെൻറ് തോമസ് യു പി സ്കൂൾ ഒരുക്കിയതാണ് ഡിജിറ്റൽ ലൈബ്രറി . ഇന്ന്‌ വായിക്കാൻ പുസ്തകങ്ങൾ നമ്മുടെ കയ്യിൽ എത്തണമെന്നില്ല. നമ്മുടെ ഫോണിൽ അതിനായി വിശാലമായൊരു സാധ്യത ഒരുങ്ങിയിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തി. കാലത്തിനൊപ്പം നടന്നുനീങ്ങുകയാണ് സെന്റ് തോമസ് AUPS .


ഓണം

മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ - അനുവാദം ചോദിക്കാതെ ഓരോ മലയാളിയുടെയും അധരങ്ങളിൽ വിരുന്നുവരുന്ന ഈരടി നമുക്ക് ഭൂതകാലത്തേക്കുള്ള ഇട വഴിയാണ്. ഈ ഇടവഴിയേ ചെന്നാൽ മലയാളിത്തത്തിന്റെ ഓർമ്മകൾ ഉറവ പൊട്ടുന്നിടം കാണാം.മലയാളിയുടെ ദേശീയ ഉത്സവമായ ഓണം ലോകത്തെവിടെയായാലും ജാതി മത ഭേദമെന്യേ മലയാളിയുടെ മനസ്സിലും ഒരായിരം പൂക്കളം വിരിക്കും.ഓണപ്പാട്ടുകളുടെ ഈണം ഉതിർക്കും .

            ഓണം ഒട്ടേറെ ഗന്ധങ്ങളുടെ വസന്തമാണ്.  ഒരു സംസ്കൃതിയുടെ നാസാരന്ധ്രങ്ങൾ പുലരികൾ വിടർത്തുന്ന പൂമണസമൃദ്ധിയിൽ നിറഞ്ഞുകവിയുന്ന കാലം. നമ്മെ ഒന്നാക്കുന്ന കാലം.പുത്തൻ കോടിയുടുപ്പിച്ച് നാം മനസ്സിന് പുറത്തിറക്കുന്ന  ഈ പൊന്നോണ സ്മരണകൾ ഒന്നാണു നമ്മൾ എന്ന സത്യത്തിന് പ്രഘോഷണങ്ങൾ ആവട്ടെ . ഓണമെന്ന ഓർമ്മകളുടെ ഉത്സവം വിളമ്പിത്തരുന്ന  സമൃദ്ധിയുടെ വിഭവങ്ങൾ കൊണ്ട്  നമുക്ക് നമ്മുടെ സംസ്കാരത്തിൻറെ രുചി നുകരാം. ഓണാശംസകൾ.


കൈ എത്തും ദൂരെ- An initiative by ESS@St.Thomas AUPS-September 6

ഈ ഡിജിറ്റൽ പഠനയുഗത്തിൽ കുട്ടികൾക്കുണ്ടാകുന്ന പെരുമാറ്റ- പഠന വൈകല്യങ്ങൾ, സ്ക്രീൻ അഡിക്ഷൻ, മാനസിക ശാരീരിക ചൂഷണം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ തിരിച്ചറിയാനും അവയ്ക്കു വേണ്ട പരിഹാരങ്ങൾ വിദഗ്ദ്ധർക്കൊപ്പം പരിഹരിക്കാനും ഒരു അധ്യാപക-രക്ഷാകൃത്തൃ കൂട്ടായ്മ. കൈ എത്തും ദൂരെ നമ്മുടെ പ്രിയ കുരുന്നുകളെ ചേർത്തുനിർത്താൻ ഈ ഉദ്യമത്തിലൂടെ ലക്‌ഷ്യം വെക്കുന്നു.

പുതിയ അധ്യായന വർഷം ആരംഭിച്ചു പുതിയ ക്ലാസ് മുറികളും പുതിയ ഇരിപ്പിടങ്ങളും പുതിയ പുസ്തകങ്ങളും ഒന്നുമില്ലാത്ത മറ്റൊരു ലോകം .കൊറോണ എന്ന മഹാമാരി ലോകത്തെ മുഴുവൻ കീഴടക്കുമ്പോൾ വിദ്യാലയം അതിനുള്ളിൽ ഒതുങ്ങി പോകുമ്പോൾ കുട്ടികളും മുതിർന്നവരും അനുഭവിക്കുന്ന മാനസികസംഘർഷങ്ങൾ മറ്റൊരു പരിഹാരം. അതെ പുതിയ അധ്യയന വർഷത്തിൽ നാമൊരുമിച്ച് ഒരു വിദ്യാലയം പണി തുടങ്ങുന്നു. സ്വന്തം മനസ്സിന്റെ ഉള്ളിൽ . എത്ര നല്ല വിദ്യാലയത്തിൽ പഠിച്ചാലും സ്വന്തം മനസ്സിൽ ഒരു വിദ്യാലയം പണിയാത്ത ഒരു കുട്ടിയും യഥാർത്ഥത്തിൽ വിജയി ആവുകയില്ല എന്ന തിരിച്ചറിവിൽ ഈ കാലഘട്ടത്തെ നമുക്കൊരുമിച്ച് അതിജീവിക്കാം. പലവിധത്തിൽ കുട്ടികളും മുതിർന്നവരും മാനസികസംഘർഷങ്ങൾ അനുഭവിക്കുമ്പോൾ  ഒരു വിദ്യാലയം സ്വന്തം ഹൃദയത്തിൽ പണിയാനുള്ള സഹായം ആവുകയാണ് ആണ് education Support system.പഠിക്കുന്ന വിദ്യാലയം അടയ്ക്കപ്പെടുമ്പോഴും കുട്ടികൾക്ക് ലഭിക്കേണ്ട നല്ല സൗഹൃദങ്ങളും പ്രോത്സാഹനങ്ങളും ഇല്ലാതാകുമ്പോഴും ദൂരെയാണെങ്കിലും കൂടെ ഞങ്ങളുണ്ട്.

രക്ഷിതാക്കൾക്കുള്ള ബോധവത്കരണ സെമിനാർ: ഓൺലൈൻ പഠനം-ആശങ്കകളും പരിഹാരവും-September 6

ഡയറ്റ് വയനാട് & സദ്ഗമയ എന്നിവ ചേർന്ന് രക്ഷിതാക്കൾക്കായി ഓൺലൈൻ പഠനം ആശങ്കകളും പരിഹാരവും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മുള്ളൻകൊല്ലി സെന്റ് തോമസ് A U P S ന്റെ Headmaster ശ്രീ ജോൺസൺ സർ ക്ലാസിനായി കടന്നു വന്ന എല്ലാവർക്കും സ്വാഗതമാശംസിക്കുകയും ക്ലാസിന്റെ പ്രാധാന്യത്തെപ്പറ്റി വിശദ്ധീകരിക്കുകയും ചെയ്തു.

കുട്ടികളനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്ക് നടുവിൽ നിന്ന് കൊണ്ട് ഈയൊരു കാലഘട്ടത്തിൽ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ എത്രമാത്രം സാധിക്കും എന്ന ചിന്തയോടെ നൂതന പദ്ധതികൾ ആവിഷ്കരിച്ച് DIET Wayanad ന്റെ സിനീയർ ലക്ചറർ ശ്രീ. വി സതീഷ് കുമാർ വിഷയാവതരണം നടത്തി.

PTA പ്രസിഡന്റ് ശ്രീ ബിജു മരോട്ടിമൂട്ടിൽ ആശംസയർപ്പിച്ച് സംസാരിച്ചു. തുടർന്ന് ബഹു ഡോ. മനു വർഗീസ്,Medical Officer, Homeo Dispensary, Vellamunda ബോധവത്കരണ ക്ലാസ് ആരംഭിച്ചു.

    നാളെയുടെ പ്രഭാതം വിരിയുന്നത് ഇന്നത്തെ കുട്ടികളുടെ മിഴികളിലാണ്. ഒരു രാഷ്ട്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂലധനം അതിന്റെ മാനവ വിഭവശേഷിയാണ്. കുട്ടികൾ നാളെയുടെ പ്രതീക്ഷകളാണ് എന്ന തിരിച്ചറിവിലാണ് ഇത്തരം ഒരു പ്രോഗ്രാം സംഘടിപ്പിക്കപ്പെടുന്നത്. ഒരു ആധുനികത രൂപപ്പെടുത്താൻ സാധിച്ചെങ്കിലും നൂതന സാങ്കേതികവിദ്യ അതിവേഗം മുന്നേറിയെങ്കിലും കൊറോണ എന്ന മഹാമാരി വരുത്തിവച്ച വിനകൾ വളരെയാണ് എന്ന് ഇന്നത്തെ ക്ലാസിലൂടെ ഒരു ഓർമ്മപ്പെടുത്തലായിരുന്നു. കുട്ടികൾക്ക് ലഭിക്കേണ്ട സൗഹൃദങ്ങൾ സ്പർശനങ്ങൾ ഒരു വീട്ടിൽ മാത്രമായി ഒതുങ്ങുമ്പോൾ അനുഭവിക്കുന്ന യാന്ത്രി തെ അവരിൽ ഒരു മരവിപ്പു പടർത്തുണ്ട്. മണ്ണിലും വെള്ളത്തിലും പുല്ലിലും പൂവിലും തൊടാതെ ആകാശത്തിന്റെ നീലിമയും നിലാവിലെ ചന്ദ്രതാരാജാലവും കാണാതെ Online ക്ലാസുകളിൽ ക്രിയാത്മകത നഷ്ടപ്പെട്ടു പോകും എന്ന് ഭയപ്പെടുമ്പോൾ , പ്രതിസന്ധികളെ കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ തരണം ചെയ്യാൻ പ്രചോദനം നൽകുന്നതായിരുന്നു ഈ ക്ലാസ്. ഇന്റർനെറ്റിലും ഗെയിമുകളിലും സ്വയം നഷ്ടപ്പെടാതെ മനുഷ്യനോടും പ്രകൃതിയോടുമുള്ള സഹജമായ ഹൃദയബന്ധം സജീവമാക്കാൻ കുടുംബങ്ങൾ കുഞ്ഞുങ്ങളെ സഹായിക്കണമെന്ന് ക്ലാസിൽ ഓർമ്മപ്പെടുത്തി.

കുട്ടികളിൽ മൊബൈൽ ഫോൺ addiction എങ്ങനെ കുറക്കാമെന്നും വീടിനോടും ചുറ്റുപാടുകളോടുമുള്ള ആശയ വിനിമയ സാധ്യത വർദ്ധിപ്പിക്കണമെന്നും ക്ലാസിൽ ഓർമ്മപ്പെടുത്തി. തുടർന്ന് സംശയനിവാരണത്തിന് അവസരം നൽകുകയും കുട്ടികളും മാതാപിതാക്കളും തങ്ങളനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും സംശയങ്ങളും ചോദിക്കുകയും ചെയ്തു. സംശയനിവാരണ വേളയിൽ മാതാപിതാക്കളും കുട്ടികളും ഒരുപോലെ പങ്കുവച്ച ഒരു ആശങ്ക മൊബൈൽ ഫോൺ മൂലം കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയാണ്. ചോദ്യങ്ങൾക്കെല്ലാം വളരെ വ്യക്തമായും ആധികാരികമായും ആശങ്കകൾ ഇല്ലാതാക്കും വിധം ബഹുമാനപ്പെട്ട Resoures person മറുപടി നൽകി. Education Support  System-ത്തിന്റെ in-charge ശ്രീമതി ധന്യ ടീച്ചർ നന്ദി പറഞ്ഞ് ക്ലാസ് അവസാനിപ്പിച്ചു.

Swachhta Maturity Project-September 14

As part of the Swachhta Maturity Project, various programs were conducted in collaboration with the PTA.  Various awareness programs and day-to-day activities were conducted to overcome this period of epidemic and epidemic.


Inauguration.

           On the first day, the school inaugurated a meeting chaired by Head Master Johnson Sir, who brifed the details the program and instructed the teachers to raise awareness among the children.

Let’s start at home:

         The first day started with the thought that we can start from our own home to make the nation the most beautiful.  The children prepared posters for it and shared it in groups.  As a result, they find themselves wondering what to look out for at home.

Safe trip:

The next day was a trip around the house.  Studends made the surroundings beautiful and clean and became self aware of the clean culture that everyone should keep and they did their best to lead others to that style.

ആരവം - 2021- Online കലാമേള

കാലം കരുതി വച്ച അനിശ്‌ച്ചിതത്വത്തിനു നടുവിൽ ആരവം ഉയർന്നു തന്നെ നിന്നു .അതെ സെന്റ് തോമസ് AUP സ്കൂൾ കലാമേള അതിന്റെ എല്ലാ പ്രാഢിയോടും കൂടി അവസാനിച്ചു. വീടൊരുക്കിയ അരങ്ങിനു മുൻപിൽ കുരുന്നുകൾ നിറഞ്ഞാടിയപ്പോൾ , വീടുകൾ വിദ്യാലയങ്ങളായപ്പോൾ ആത്മാർത്ഥമായി കയ്യടിക്കാൻ പ്രിയപ്പെട്ടവരും കൂടെയുണ്ടായിരുന്നു. നഷ്ടപ്പെട്ടു പോകുന്ന അവസരങ്ങളൊന്നും തിരിച്ച് കിട്ടില്ലെന്നറിഞ്ഞ് പ്രയോജനപ്പെടുത്തിയ എല്ലാ കുഞ്ഞുമക്കൾക്കും കഴിവുകളെ പ്രോത്സാഹിപ്പിച്ച എല്ലാ പ്രിയപ്പെട്ടവർക്കും അഭിവാദ്യങ്ങൾ. നിറഞ്ഞ സദസ്സായിരുന്നില്ല മറിച്ച് നിറഞ്ഞ മനസുകളായിരുന്നു നിങ്ങൾക്കുമുൻപിൽ .

             കുഞ്ഞുമക്കളുടെ മനസിൽ നിറഞ്ഞു നിന്ന ആവേശം 'ആരവം - 2021' എന്ന പേരിൽ സാക്ഷാത്കരിക്കപ്പെട്ടു. ക്ലാസടിസ്ഥാനത്തിൽ കുട്ടികളെ 3 ഗ്രൂപ്പുകളായി തിരിച്ചു. 1, 2 ക്ലാസിലെ കുട്ടികളെ പോലെ , 'കിളിക്കൊഞ്ചൽ' എന്ന പേര് നൽകി 3, 4 ക്ലാസ് ഗ്രൂപ്പ്- 'മലർവാടി'യായി മാറിയപ്പോൾ വിവിധ വർണ്ണങ്ങൾ പകരാൻ 5, 6, 7 ക്ലാസിലെ കുട്ടികൾ 'മഴവില്ല്' ആയി മാറി. സ്കൂൾ കലോത്സവത്തിന് നൽകുന്ന എല്ലാ item ഉം ഉൾപ്പെടുത്തിയായിരുന്നു മത്സരയിനങ്ങൾ . സ്റ്റേജിനെ ഭയക്കാതെ ആവേശത്തോടെ എല്ലാറ്റിലും കുട്ടികൾ പങ്കു ചേർന്നു.

കുട്ടികൾക്ക് പോയിന്റ് നൽകുകയും അതിന്റെ ഫലമായി ആദ്യഫലത്തിൽ കുറഞ്ഞ പോയിന്റ് നിലവാരം രണ്ടാം ഘട്ടത്തിൽ വർദ്ധിച്ചു വരികയും ചെയ്തു.

സെപ്തംബർ -  16 ലോക ഓസോൺ ദിനം

മുള്ളൻകൊല്ലി സെൻ്റ് തോമസ് എ.യു.പി സ്‌കൂളിൽ ഓസോൺ ദിനം ആചരിച്ചു. സീനിയർ അസിസ്റ്റൻ്റും , സയൻസ് അധ്യാപികയുമായ ശ്രീമതി റാണി പി.സി കുട്ടികൾക്ക് ഓസോൺ പാളിയെക്കുറിച്ചും ,ഏത് വർഷം മുതലാണ് ഓസോൺ ദിനമായി ആചരിക്കാൻ തുടങ്ങിയത് എന്നും , ഓസോൺ പാളിയുടെ നാശത്തെക്കുറിച്ചും ,ഇന്ന് ഓസോൺ പാളിയുടെ നാശം മൂലം മനുഷ്യൻ നേരിടുന്ന വിപത്തിനെപ്പറ്റിയും വിശദമായി കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ലഘു ലേഖനത്തിലൂടെ .

കുട്ടികൾക് ക്ലാസ്സ് തല പ്രവർത്തനമായി ഈ ദിനത്തിൻ്റെ പോസ്റ്റർ രചനാ നിർമ്മാണവും നടത്തി . ഈ ദിനത്തിനെപ്പറ്റി കുട്ടികൾക്ക് കൂടുതൽ അറിവ് ലഭിക്കുന്നതിനായി ഒരു വീഡിയോ പ്രദർശനവും നടത്തി .ഇതൊടെ കുട്ടികൾക്ക് ഈ ദിനത്തെപ്പറ്റി കൂടുതലായി അറിയാൻ സാധിച്ചു .

September - 21

ലോക സമാധാന ദിനം

        നിരുപദ്രവികളായ പൂമ്പാറ്റകളും രാപ്പാടികളും പാറി നടന്ന കാലത്തിനുശേഷമുള്ള പരിണാമ സന്ധിയിലാണ് ആണ് ലോകം നീറോമാരെയും ജെംഘി സ്‌ഖാൻമാരെയും ഹിറ്റ്ലർ മാരെയും സൃഷ്ടിച്ചത്. എങ്കിലും ഇവരെല്ലാം കാലത്തിന്റെ നിശാദർശനങ്ങൾ മാത്രമാണ് ലോകസമാധാനം തിരിച്ചു വരിക തന്നെ ചെയ്യും. പ്രശസ്ത തത്വചിന്തകനായ  ബൈട്രാൻഡ് റസലിന്റെ വാക്കുകളാണിത്. വിശ്വനന്മ കൊതിക്കുന്ന  നല്ല മനുഷ്യരുടെ സ്വപ്നമാണ് ലോക സമാധാനം. രാഷ്ട്രങ്ങൾ തമ്മിൽ സ്വാതന്ത്ര്യവും സമാധാനവും സന്തോഷവും പങ്കിടുന്ന ഒരു സുദിനത്തിന്റെ സ്വപ്നമാണ് ഈ ദിനാചരണത്തിൽ പ്രതിഫലിക്കുന്നത്.  

        അയൽക്കാരന്റെ സമാധാനം സ്വന്തം കയ്യിൽ സൂക്ഷിക്കുന്നവരാണ് നാം. നമുക്ക് ശത്രുത ഇല്ലാത്ത ലോകം സൃഷ്ടിക്കാം ...... സമാധാനസ്ഥാപകരാകാം.

ഇന്റർനാഷണൽ ഗേൾ ചൈൽഡ് ഡെ

       കുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്നതാണ് സമൂഹത്തിന്റെ മാന്യതയുടെ അളവുകോൽ എന്ന് താത്വികനായ ബെനോഫർ പറഞ്ഞു വയ്ക്കുന്നുണ്ട്. ഒരു കുഞ്ഞു പിറന്നു എന്ന വാർത്ത കേൾക്കുമ്പോൾ ഉടനെ ഉയരുന്ന ഒരു ചോദ്യമുണ്ട്. കുട്ടി ആണോ പെണ്ണോ ? ആദ്യത്തെ കൺമണി ആണായിരിക്കണം എന്നു മലയാളി കാലങ്ങളായി മൂളിപ്പാട്ടു പാടുന്നുമുണ്ട്. ആൺകുഞ്ഞിനേയും പെൺകുഞ്ഞിനേയും ഒരേ പോലെ സ്വീകരിക്കുന്നവരാണ് ഭൂരിഭാഗം ജനങ്ങളും . എന്നാൽ പെൺ ജന്മം ലോകത്തിനു ലഭിക്കുന്ന അനുഗ്രഹമായി സ്വീകരിക്കാൻ കഴിയാത്തവരും നമ്മുടെയിടയിലുണ്ട്.

      മുട്ടിലിഴയുന്ന പെൺകുഞ്ഞിനു നേരെ പോലും മനുഷ്യ കഴുകന്മാരുടെ മുഷ്ടികൾ നീളുന്ന ഇക്കാലത്ത് പെൺകുഞ്ഞുങ്ങളെ ഓർക്കാൻ മാത്രമായി ഒരു ദിനം തികച്ചും അർത്ഥവത്താണ്. ഈ ദിനം നാം തിരിച്ചറിയണം സ്ത്രീ വിധിയല്ല നിധിയാണെന്ന്.

ലോക വിനോദ സഞ്ചാരദിനം  

           യാത്ര ! അറിയാനും അന്വേഷിക്കാനും ആസ്വദിക്കാനും അനുഭവിക്കാനും അതിജീവിക്കാനുമുള്ള മനുഷ്യ പ്രകൃതിയുടെ സഹജവാസന. ആദ്യയാത്ര അന്നം തേടിയുള്ളതായിരുന്നു. പിന്നീട് അതിജീവനത്തിന്. തുടർന്ന് അറിവിനും ആസ്വാദനത്തിനുമായി ......

ഇന്ന് ലോകരാജ്യങ്ങൾ തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തെ ഏറെ സ്വാധീനിങ്ങുന്ന ഒന്നാണ് വിനോദസഞ്ചാര കേന്ദ്രങ്ങൾ . ടൂറിസത്തിന്റെ ഈ പ്രാധാന്യം പരിഗണിച്ച് ഐക്യരാഷ്ട്ര സഭ, ലോക ടൂറിസത്തിന്  ഒരു നിയമാവലി രൂപീകരിച്ച് അംഗീകരിച്ചത് 1970 സെപ്റ്റംബർ 27 നാണ് അന്നു മുതൽ ഈ ദിനം വിനോദസഞ്ചാരദിനമായി ആചരിക്കുന്നു.

          ഇനി സഹ്യസാനുശുതി ചേർത്തുവച്ച മണിവീണയിൽ വിരൽ തൊടട്ടെ , വിനോദസഞ്ചാരികൾ . പുഞ്ചിരികൊള്ളുന്ന , പുഞ്ചനെൽപാടങ്ങിൽപ്പാറുന്ന പച്ചപ്പനന്തത്തകളെ, തങ്ങളുടെ ഗൃഹാതുരതയുടെ കൊച്ചു വാഴത്തോപ്പുകളിലേക്ക് അവർ വിരുന്നു വിളിക്കട്ടെ. നമ്മുടെ ടൂറിസവും അനേകരെ നാടിന്റെ ഹൃദ്യതയിലേക്ക് നയിക്കട്ടെ.

ലോക വൃദ്ധദിനം

               ഒരിടത്തൊരിടത്ത് ഒരപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. ഉമ്മറപ്പടിയിൽ കാലും നീട്ടിയിരുന്ന് പേരക്കിടാവിനെ മടിയിലിരുത്തി ഒരു ജന്മത്തിന്റെ സ്നേഹവായ്പുകൾ മുഴുവൻ ഒരായിരം കഥകളുടേയയും കടംകഥകളുടേയും തേനടകളിൽ പൊതിഞ്ഞ് പുതുതലമുറയുടെ മനസ്സിലേക്ക് പകരുന്ന വാത്സല്യമൂർത്തികളായ മുത്തശ്ശനും മുത്തശ്ശിയും ഓരോ മലയാളി കുടുംബത്തിന്റേയും കൂലീന ചിഹ്നമായിരുന്നു.

           ആ ഗതകാലത്തിന്റെ ഓർമ്മകളിൽ നിറഞ്ഞ് നമ്മൾ ഒക്ടോബർ ഒന്നാം തിയതി ലോക വൃദ്ധദിനം ആഘോഷിക്കുന്നു. അപ്പൂപ്പൻ കഥകളിലെപ്പോലെ ദൂരെയെങ്ങോ ഒരിടത്തല്ല, എന്റെ വീട്ടിൽ ഒരു മുത്തശ്ശനും മുത്തശ്ശിയും ഉണ്ടായിരുന്നുവെന്ന് അഭിമാനത്തോടെ ഓർക്കാൻ അവരെ ആദരിക്കാൻ ഈ ദിനം നമുക്ക് പ്രയോജനപ്പെടുത്താം.

ഗാന്ധി ജയന്തി

          ഇന്ന് ഗാന്ധിജയന്തി മഹാത്മാഗാന്ധിയുടെ ജന്മദിനം ലോകമനസിൽ സത്യത്തിന്റേയും അഹിംസയുടെയും ആൾരൂപമായി ഗാന്ധിജി ഇന്നു വീണ്ടും ഉയിർക്കുകയാണ്. ജനകോടികളുടെ മനസിൽ ഗാന്ധിസമെന്ന സമാധാന സന്ദേശമായി. "നിങ്ങളെ ഞാൻ അക്രമം പഠിപ്പിക്കുകയില്ല. കാരണം അതിൽ ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ ജീവൻ പോയാലും ആരുടെ മുൻപിലും തല കുനിക്കാതിരിക്കുന്നതെങ്ങനെ എന്നു നിങ്ങളെ പഠിപ്പിക്കാൻ എനിക്ക് സാധിക്കും " എന്നു പ്രഖ്യാപിച്ചു കൊണ്ടാണ് ഗാന്ധിജി സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിപ്പോരാളിയായത്..

      ഗാന്ധിജയന്തി നമുക്ക് സേവനദിനമാണ്. മുൻപ ഇത് സേവനവാരമായിരുന്നു. ഈ കൊറോണ കാലഘട്ടത്തിൽ വീടും പരിസരവും വൃത്തിയാക്കി മാത്രം ഈ ദിനം നാം ആചരിക്കരുത്. ഒപ്പം നമ്മിലെ ദുശീലങ്ങളുടേയും ദുഷിച്ച മൂല്യങ്ങളുടേയും ജീർണിപ്പുകൾ തുടച്ചു നീക്കാൻ ഈ ദിനത്തിൽ നമുക്ക് ആരംഭിക്കാം. കൂടെ ഗാന്ധിജിയുടെ ഭാരത ദർശനങ്ങളും അഹിംസാ സിദ്ധാന്തങ്ങളും പ്രാവർത്തികമാക്കുന്ന നവഭാരത ശിൽപികളായി നമുക്കും മാറാം.

ഒക്ടോബർ 5

ലോക അധ്യാപകദിനം

           കറുത്ത ബോർഡും ഹാജർ ബുക്കും പാഠ പുസ്തകവും കൈ കോർക്കുന്ന ക്ലാസ് മുറിയുടെ പുറത്തേക്ക് അറിവുവിതരണത്തിന്റെ ഇടം വികസിപ്പിച്ച് കാലത്തെത്തന്നെ പാഠശാലയാക്കിയ ഗുരുശ്രേഷ്‌ഠരെ അനുസ്മരിക്കുകയാണ് ലോകം ഒക്ടോബർ 5 ന് . സ്വന്തം വിദ്യാലയത്തിന്റെ അതിരുകളെ കാലത്തിന്റെ ചക്രവാളങ്ങളിലേക്ക് വികസിപ്പിക്കാൻ വിളി ലഭിച്ച ഒരു ഗുരുവിനും ഒരിക്കലും അധ്യാപനം അവസാനിപ്പിക്കേണ്ടി വന്നിട്ടില്ല. അവരുടെ ജീവിതം തന്നെ അധ്യാപനമായി മാറുന്നു. സദാ മനസിൽ ഗുരു സ്മരണകൾ സൂക്ഷിക്കാൻ ഈ ദിനം പ്രചോദനമാകട്ടെ. അറിവിന്റെ ആദ്യാക്ഷരം കുറിച്ചു കൊണ്ട് വഴി തെളിച്ച പ്രിയ ഗുരുഭൂതരെ നമുക്കിന്നാദരിക്കാം.

ലോക തപാൽ ദിനം

        മനുഷ്യന്റെ ആശയവിനിമയ സാധ്യതകൾ അതിരുകളില്ലാതെ പറക്കാൻ അവസരമൊരുക്കിയ സാധ്യത തപാൽ. 1775 ൽ ബഞ്ചമിൻ ഫ്രാങ്ക്ളിൻ പോസ്റ്റു മാസ്റ്റർ ജനറൽ ആയതോടെയാണ് അമേരിക്കയിൽ പോസ്റ്റൽ മേഖല വികാസം തുടങ്ങിയത്. തുടർന്ന് 1847 ൽ പോസ്റ്റൽ സ്റ്റാമ്പ് ആദ്യമായി പുറത്തിറങ്ങി. 1837 ഒക്ടോബർ ഒന്നിനാണ് ഇന്ത്യൻ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്. 1854 ൽ ആദ്യമായി ഇവിടെ സ്റ്റാമ്പ് സംവിധാനം നിലവിൽ വന്നു.

           മനുഷ്യന്റെ സാമൂഹിക പുരോഗതിയുടെ സിംബലാണ് കത്തുകൾ . ഹൃദയ ബന്ധങ്ങൾ വർദ്ധിപ്പിക്കാൻ നല്ല കത്തിലൂടെ സാധിക്കും. ലോക തപാൽ ദിനം ആചരിക്കുമ്പോൾ ഭൂമിയിൽ പച്ചപ്പിന്റെ വളർച്ചക്കായി നമുക്ക് പരസ്പരം ഭൗമശാന്തി സന്ദേശങ്ങൾ അയക്കാം.

ഒക്ടോബർ 10

ലോക മാനസീകാരോഗ്യ ദിനം

      .ശരീരത്തിന് ഭക്ഷണം മനസ്സിന് ഭാഷണം ആധുനികമനുഷ്യനെ ജീവനകലയുടെ ആന്തരിക രഹസ്യം ഇതാണ്. സന്തോഷത്തോടെ ജീവിക്കുക ജീവിച്ച് സന്തോഷിപ്പിക്കുക എന്നത് പോലെ തന്നെ പ്രധാനമാണ് എന്റെയും നിന്റെയും സന്തോഷത്തിന് ജീവൻ നൽകുക എന്നതും. ശരീരത്തിന് ആരോഗ്യം നിലനിർത്താനും ആയുസ്സിന് ദൈർഘ്യം ലഭിക്കാനും ഓരോ വ്യക്തിയും തന്റെ മനസിന്റെ ആരോഗ്യം സംരക്ഷിക്കണമെന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് ലോക ആരോഗ്യ സംഘടന ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം ആയി ആചരിക്കുന്നത്.മനസ്സിന് ബലം ഇല്ലാത്തവർ ജീവിതത്തിലെ പ്രതിസന്ധികളെ ഒരിക്കലും നേരിടുകയില്ല. ഓരോ പ്രതിസന്ധിയെയും ഒഴിവാക്കി വിടുന്നത് വഴി അവയെ നേരിടാനും അതിജീവിക്കാനുള്ള അവസരമാണ് നാം നഷ്ടപ്പെടുന്നത്. മനോബലമില്ലാത്തവർ  ഏതു സാഹചര്യവുമായി പൊരുത്തപ്പെടും. പ്രതിസന്ധിയോടും ഉടൻ സന്ധി ചെയ്യും കാരണം അവർ ഒരു പ്രശ്നങ്ങളെയും നേരിടാൻ ഒരുക്കമല്ല.

            അക്ഷയമായ മാനസികാരോഗ്യം ആണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ സമ്പത്ത് അതിനാൽ മനസ്സിൽ ഉന്മേഷം നിറയ്ക്കുക ആത്മവിശ്വാസത്തിൽ വളരുക പ്രതിസന്ധികളോട് സന്ധി ചെയ്യാതെ സമരം ചെയ്യുക എങ്കിൽ വിജയം മാത്രമേ ജീവിതം നിങ്ങൾക്ക് നൽകു.

ഒക്ടോബർ 28

കൊറോണ വൈറസ് മൂലം രണ്ടു വർഷത്തോളമായി അടച്ചിട്ടിരുന്ന വിദ്യാലങ്ങൾ നവംബർ ഒന്നിന് തുറക്കുമ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പുൽപ്പള്ളി ലയൺസ് ക്ലബ് തെർമ്മൽ സ്കാനർ സെന്റ് തോമസ് AUPS സ്കൂളിന് നൽകി .