സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ
ഓഫീസ്
കുട്ടികളുടെയും മുള്ളൻ കൊല്ലി സ്കൂളിൽ പഠിച്ച് കടന്നുപോയവരുടേയും എല്ലാ ആവശ്യങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാൻ സഹായിക്കുന്ന ഓഫീസ് സൗകര്യം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
എല്ലാവിധ ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് ആവശ്യകമായ എല്ലാം ഈ സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്നു.
സ്റ്റാഫ് റൂം
ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ അവരുടെ പഠനത്തിൽ സഹായിക്കാൻ 19 അധ്യാപകർക്കായി വിശാലമായ സ്റ്റാഫ് റൂം ഒരുക്കിയിരിക്കുന്നു. കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളും സുരക്ഷിതമായി വയ്ക്കാൻ പ്രഥമ ശുശ്രൂഷക്കാവശ്യമായ എല്ലാം ഇവിടെ സുരക്ഷിതമായിരിക്കുന്നു. അങ്ങനെ വളരെ സൗഹാർദ്ദപൂർണ്ണമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുന്നു
ക്ലാസ് മുറികൾ
കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്കായി Smart ക്ലാസ് റൂമുകൾ സജീകരിച്ചിരിക്കുന്നു.
സ്കൂൾ ലൈബ്രറി
കുട്ടികളിലെ വായനാശീലം വളർത്തുന്നതിനും മാതൃഭാഷയോടുള്ള സ്നേഹം വർദ്ധിപ്പിക്കുന്നതിനുമായി സ്കൂൾ ലൈബ്രറി സജ്ജീകരിച്ചിക്കുന്നു.വ്യത്യസ്ത ഭാഷയിൽ വ്യത്യസ്ത വിഷയങ്ങളിൽ ആയിരത്തിലധികം പുസ്തകങ്ങൾ കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു.ഒന്നുമുതൽ ഏഴ് വരെയുള്ള കുട്ടികളെ വ്യത്യസ്ത രീതിയിൽ വളർത്തുന്നതിനും വിജ്ഞാനത്തിൽ പ്രബുദ്ധരാകാൻ സ്കൂൾ ലൈബ്രറി ഏറെ സഹായകരമാണ്.
വിശാലമായ ഗ്രൗണ്ട്
കുട്ടികളുടെ പഠനത്തോടൊപ്പം ഏറെ പ്രാധാന്യമർഹിക്കുന്നതാണ് കുട്ടികളുടെ കായിക വളർച്ച .ഇതിന് ഉപയുക്തമാകും വിധം വളരെ വിശാലമായ ഒരു കളിസ്ഥലം സെന്റ് തോമസ് എ യു പി സ്കൂളിൽ ഒരുക്കിയിരിക്കുന്നു.വ്യത്യസ്ത ക്ലാസിലുള്ള കുട്ടികൾക്ക് അവരുടെ പ്രായത്തിനനുസരിച്ചുള്ള കളികളിൽ ഏർപ്പെടാൻ ഷട്ടിൽ ബാറ്റുകൾ, ഫുട്ബോൾ ,തുടങ്ങിയ വ്യത്യസ്ത രീതിയിലുള്ള കളി ഉപകരണങ്ങളും കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട്.
ബാസ്ക്കറ്റ് ബോൾ കോർട്ട്
കുട്ടികളെ പ്രൊഫഷണലായ കളിക്കാർ ആക്കുന്നതിനായി വളരെ വിശാലമായ ബാസ്ക്കറ്റ് ബോൾ കോർട്ട് സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.അവർക്ക് ആവശ്യമായ പരിശീലനവും നൽകുന്നു.കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
ശാസ്ത്രം അന്നും ഇന്നും കുട്ടികളെ ഒരു അത്ഭുതകരമായ ലോകത്തിലേക്ക് ആനയിക്കുന്ന ഒന്നാണ്. പരീക്ഷിച്ച് നിരീക്ഷിച്ച് തങ്ങളുടെ പഠനങ്ങൾ കണ്ടെത്തുന്നതിനായി വളരെ മനോഹരമായ ഒരു സയൻസ് ലാബ് കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.അത്ഭുതങ്ങളുടെ വിശാലമായ ഈ ലോകം തൊട്ടുനോക്കാൻ കുട്ടികളെ ശാസ്ത്രലാബ് സഹായിക്കുന്നു.
കമ്പ്യൂട്ടർ ലാബ്
വിദ്യാഭ്യാസ കാലഘട്ടത്തിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത , വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കമ്പ്യൂട്ടർ ലാബ് . കുട്ടികളുടെ സാങ്കേതികപരിജ്ഞാനം വളർത്തുന്നതിനായി സ്കൂളിൽ വളരെ വിശാലമായ ഒരു കമ്പ്യൂട്ടർ ലാബും ഉപകരണങ്ങളും കുട്ടികൾക്ക് വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന് ആഴ്ചയിൽ ഒരു ദിവസമെങ്കിലും ലാബുകളിൽ കുട്ടികൾ പ്രവർത്തനങ്ങളിലേർപ്പെടുകയും പുതിയ പുതിയ പഠന മേഖലകളിലേക്ക് കുട്ടികൾ പ്രവേശിക്കുകയും ചെയ്യുന്നു
കുടിവെള്ള സൗകര്യം
കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങളിലൊന്നാണ് കുടിവെള്ള സൗകര്യം. അതിനായി പ്യൂരിഫയറുകൾ സ്കൂളിന്റെ വിവിധഭാഗങ്ങളിൽ കുട്ടികൾക്കുവേണ്ടി സജ്ജീകരിക്കുകയും അവർക്ക് കുടിവെള്ളം ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.
റീഡിംഗ് റൂം
കുട്ടികളിൽ വായനയോടുള്ള ഇഷ്ടം വളർത്തുന്ന വേണ്ടി വളരെ ശാന്തമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് റീഡിങ് റൂം സജ്ജീകരിച്ചിരിക്കുന്നു.
പ്രെയർ റൂം
വിശ്വാസം മനുഷ്യൻെറ അടിസ്ഥാനപരമായ ഒരു മേഖലയാണ്. തങ്ങൾ വിശ്വസിക്കുന്ന ദൈവത്തിൻെറ തിരുമുൻപിൽ പ്രാർത്ഥിക്കുന്നതിനായി പ്രയർ റൂം സജ്ജീകരിച്ചിരിക്കുന്നു.
സ്റ്റേജ്
വിദ്യാർഥികൾക്ക് തങ്ങളുടെ വ്യത്യസ്ത മേഖലയിലുള്ള കഴിവുകൾ വികസിപ്പിക്കുന്നതിനും
പ്രകടിപ്പിക്കുന്നതിനുമായി വളരെ വിശാലമായ സ്റ്റേജ് സ്കൂളിൽ ഉണ്ട്.