എച്ച് എസ്സ് രാമമംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
13:18, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsramamangalam (സംവാദം | സംഭാവനകൾ) ('സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി   രാമമംഗലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി   രാമമംഗലം ഹൈസ്കൂളിൽ 2015 ൽ ആരംഭിച്ചു.സാമൂഹിക പ്രതിബദ്ധത യുള്ള ഒട്ടനവധി പരിപാടികൾ ആസൂത്രണം ചെയ്തു നടത്തി വരുന്നു.ക്യാൻസർ രോഗത്തിനെതിരെ ബോധവൽക്കരണ പരിപാടി 'ഞങ്ങളുണ്ട് കൂടെ 'ലഹരിക്ക് എതിരെ 'അരുത് ചങ്ങാതി', കോവിഡ് ലോക് ഡൗൺ കാലത്ത് പോസിറ്റീവ് ടാസ്കുകൾ തുടങ്ങിയവ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായി.കോവിഡ് രോഗികൾക്ക് വേണ്ടി ജനമൈത്രി പോലീസ്,രാമമംഗലം ആശുപത്രി,വിവിധ പഞ്ചായത്ത്  എന്നിവരുമായി നടത്തിയ 'സാന്ത്വനം' പരിപാടി ശ്രദ്ധേയമായി. 2015-16 ആദ്യ ബാച്ച് എറണാകുളം റൂറൽ ജില്ലാ സെറിമോണിയൽ പരേഡ് മികച്ച രണ്ടാമത്തെ പ്ലട്ടൂൺ ആയി തെരഞ്ഞെടുക്കപെട്ടു - 2015-17 ബാച്ച് ജില്ലാ പാസിങ് ഔട്ട് പരേഡ് നമ്മുടെ സ്കൂളിലെ ആര്യ രാജു പരേഡ് കമാണ്ടർ ആയി പരേഡ് നയിച്ചു. 2016-18 SPC പ്രഥമ ജില്ലാ അത്‌ലറ്റിക് മീറ്റ് റണ്ണർഅപ്പ് ഷെറിൻ ബിനു വ്യക്തിഗത ചാമ്പ്യൻ ആയി.2017-19 തിരുവനതപുരത്ത് പഴയ നിയമസഭാ ഹാളിൽ വെച്ച് നടന്ന മോക് പാർലമെൻ്റ് മികച്ച പാർലമെൻ്റേറിയൻ ആയി ഹിബ ബിജു തെരഞ്ഞെടുക്കപെ പട്ടു. 2018 - 20 മേഖല പാസിംഗ് ഔട്ട് പരേഡ് രണ്ടാം സ്ഥാനം ലഭിച്ചു. 2019-21 ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിൻ്റെ സഹചാരി അവാർഡ് നേടാനായി.