എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ചരിത്രം
കൊണ്ടോട്ടി ഉപജില്ലയിൽ വാഴക്കാട് പഞ്ചായത്തിലെ ആക്കോട് വിരിപ്പാടം എന്ന കൊച്ചു ഗ്രാമം വിരിപ്പാടം എന്ന സ്ഥലപ്പേരിനൊപ്പം അലിഞ്ഞു ചേർതാണ് വിരിപ്പാടം സ്‌കൂളെന്ന പേരും. ഓത്തു പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം, പൗരപ്രമുഖനായിരുന്ന കരിമ്പനക്കൽ പൂളക്കൽ ഖാദർ ഹാജിയുടെ ഉടമസ്ഥതയിൽ 1926-ൽ സ്‌കൂളായി മാറുകയായിരുന്നു. അന്നുമുതൽ ഇന്നു വരെയുള്ള നൂറു വർഷത്തിനോടടുത്തു നിൽക്കുന്ന സ്‌കൂളിന്റെ ചരിത്രം നാടിന്റെ ചരിത്രം കൂടിയാണ്. തലമുറകൾക്ക് വിജ്ഞാനം പകര്ന്ന ഈ സ്ഥാപനത്തെ ചുറ്റിപ്പറ്റിയാണ് ഒരു നാടിന്റെ വർത്തമാനം വികാസം പ്രാപിച്ചത്.

ആക്കോട് വിരിപ്പാടം എ.എം.യു.പി സ്‌കൂൾ 1976 ലാണ് യു.പി സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെടുന്നത്. അപ്‌ഗ്രേഡ് ചെയ്യപ്പെട്ടതോടെ ഈ പ്രദേശത്ത് അറിവിന്റെ വെളിച്ചം പടരാൻ തുടങ്ങി. തുടർ പഠനത്തെ പറ്റി രക്ഷിതാക്കളും വിദ്യാർഥികളും ആഗ്രഹിക്കാൻ തുടങ്ങി. ചില പൊതു പ്രവർത്തകരുടെ കഠിനമായ പ്രവർത്തനഫലമായി പിന്നീട് ഈ പ്രദേശത്ത് റോഡുകളും പാലങ്ങളും വൈദ്യുതിയും വന്നു. ഓല മേഞ്ഞുണ്ടാക്കിയ ചെറിയ കൂരകളും ചായമക്കാനികളും അപ്രത്യക്ഷമായി. പകരം കോഗ്രീറ്റ് കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും ഈ പ്രദേശത്തിന്റെ മുഖഛായ തന്നെമാറ്റി മറിച്ചു. രണ്ടു ജില്ലകൾ ബന്ധിപ്പിക്കുക മാത്രമല്ല, വിവരിക്കാൻ കഴിയാത്തവിധം ഈ പ്രദേശത്തിന്റെ പുരോഗതിക്ക് സഹായമായി കവണക്കല്ല് പാലം. ഈ സ്ഥാപനത്തിലെ പല പൂർവ്വ വിദ്യാർഥികളും ജോലി തേടി വിദേശത്തേക്ക് പോയി. തുടർ പഠനത്താൽ ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, അഭിഭാഷകർ, തുടങ്ങി അഭ്യസ്ഥ വിദ്യരായ പുതുതലമുറ ഈ പ്രദേശത്തുണ്ടായി. യു.പി സ്‌കൂളായി ഉയർത്തപ്പെട്ടപ്പോൾ പരിമിതികളിൽ നിന്നുകൊണ്ട് പരമാവധി പ്രവർത്തിച്ച അധ്യാപകരും നിറഞ്ഞ പ്രതീക്ഷയോടെ മുന്നേറിയ വിദ്യാർഥികളും ലക്ഷ്യത്തിലേക്ക് തളരാതെ നീന്തി.

എന്നാൽ അത്തെ മാനേജറായിരുന്ന പി.കെ മുഹ്മമദ് എന്ന ബാപ്പുക്കക്ക് അനാരോഗ്യം മൂലം സ്ഥാപനം നടത്തി കൊണ്ടുപോകാനുള്ള പ്രയാസം നേരിട്ടപ്പോൾ, നാടിന്റെ വിദ്യാഭ്യാസ പുരോഗതി ഒരു അഭിലാഷമായി കണ്ടിരുന്ന അദ്ദേഹം, സന്നദ്ധ സംഘടനക്കോ മറ്റോ സ്ഥാപനം കൈമാറണമെ ആഗ്രഹം മനസ്സിൽ കൊണ്ടു നടക്കുമ്പോഴാണ് മത ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് നാടിന്റെയും നാട്ടുകാരുടെയും നാനാവിധ പുരോഗതി ലക്ഷ്യം വെച്ച് പ്രവർത്തിക്കു വിരിപ്പാടം കേന്ദ്രമായ ഇസ്ലാമിക് സെന്റർ 2005 നവംബർ മാസം 30-ാം തിയ്യതി ഈ സ്‌കൂൾ ഏറ്റെടുക്കുത്. അതീവസന്തോഷത്തോടെ ബാപ്പുുക്ക സ്ഥാപനം കൈമാറി.
ഇസ്ലമിക് സെന്റർ ഈ സ്ഥാപനം ഏറ്റെടുത്തതോട വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുകയും അതിനനുസരിച്ച് ആത്മാർത്ഥത നിറഞ്ഞ അധ്യാപകരും നല്ലവരായ രക്ഷിതാക്കളും നാട്ടിലും മറുനാട്ടിലുമുള്ള ഉദാരമതികളും, പി.ടി.എ, എം.ടി.എ എന്നു വേണ്ട ഈ സ്ഥാപനത്തിന്റ നാനാഭാഗത്തുള്ള പ്രദേശ വാസികളും വിദ്യാഭ്യാസ പ്രേമികളും പൊതു പ്രവർത്തകരും ജാതി മത രാഷ്ടീയ ഭിന്നതകളില്ലാതെ സ്ഥാപനത്തിന്റെയും തങ്ങളുടെ മക്കളുടെയും വിദ്യാഭ്യാസ പുരോഗതി മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിച്ചതിന്റെ ഫലമായി അന്നത്തെ മെഴുകുതിരി ഇന്നിതാ പ്രകാശ ഗോപുരമായി മാറിയിരിക്കുു. പൊളിഞ്ഞു വീഴാറായ പഴയ കെട്ടിടങ്ങളുടെ സ്ഥാനത്ത്, മനോഹരമായ മാർബിൾ പതിച്ച, ആരെയും അതിശയിപ്പിക്കു തരത്തിലുള്ള അത്യാധുനിക സൗകര്യത്തോടു കൂടിയ 20 ക്ലാസ് മുറികളുള്ള പുതിയ നാലു നില കെട്ടിടത്തിലാണ് ഇപ്പോൾ കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുത്.
സർക്കാർ ലക്ഷ്യം വെയ്ക്കു ഹൈടെക് സ്‌കൂൾ എന്ന ആശയം ഒരു പടി മുന്നെപൂർത്തീകരിച്ച ഈ വിദ്യാലയം ദിനം പ്രതി ഉയർച്ചയിൽ നിന്നു ഉയർച്ചയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു