സി.കെ.സിയുടെ കൊച്ചു മിടുക്കികള്‍ കായികരംഗത്തില്‍ തങ്ങളുടെ കഴിവു തെളിയിച്ചിരിക്കുകയാണ്.മഹാരാജാസ് കോളേജു ഗ്രണ്ടില്‍ വച്ചു സംഘടിപ്പിച്ച തൃപ്പൂണിത്തറ ഉപജില്ലാ
കായികമേളയില്‍ പെണ്‍കുട്ടികളുടെ വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ പട്ടത്തിനു അര്‍ഹരായി.ശ്രീമതി ത്രേസ്യാമ ടീച്ചറിന്റെ നേത്രത്വത്തില്‍ കഠിനപരിശീലനത്തോടെ മുന്നേറിയ നമ്മുടെ സ്വന്തം അനു കൃഷ്ണന്,ശ്വേത ഒ.എസ്,ലിന്‍ഡ,ടീന,ജീനസ് എന്നിവര്‍ നേടിയ സമ്മാനങ്ങളാണ് സി,കെ,സിയ്ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്തത്.
ഓണം ആഘോഷിച്ചു
പൊന്നുരുന്നി::2015-16
ഓണാഘോഷത്തോടനുബന്ധിച്ച് ഹൗസടിസ്ഥാനത്തില്‍ പൂക്കളമത്സരം സംഘടിപ്പിച്ചു. പി.ടി.എയുടെയും അദ്ധ്യാപകരുടെയും നേതൃത്ത്വത്തില്‍ പായസ വിതരണം നടത്തി.