സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/
#വീണ്ടെടുക്കാം ശരീരബലം# -ആയുർവേദത്തിലൂടെ
-ലേഖനം കോവിഡ് 19 എന്ന മഹാമാരി നമ്മുടെ ശരീരത്തെയും മനസ്സിനെയും ആകുലപെടുത്തുന്ന സന്ദർഭത്തിൽ രോഗ പ്രതിരോധത്തിനുള്ള മാർഗങ്ങൾ നമ്മുക്ക് സ്വീകരിക്കാം. വീടുവിട്ട് പുറത്തിറങ്ങരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നുള്ള നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിച്ചാൽ ഈ വിപത്തിനെ നമുക്ക് മറികടക്കുവാനകും. കടുത്ത വേനലായതിനാൽ ദ്യവ പദാർഥങ്ങൾ ആഹാരത്തിൽ ഉൾപെടുത്തണം.കഞ്ഞി വെള്ളം,പാൽ,മോര്,സംഭാരം, പഴച്ചാറുകൾ എന്നിവ പ്രധാനം.ഇളനീരിൽ അൽപ്പം എലത്തരി ചേർത്തു കുടിക്കാം. തലവിയർത്തിരിക്കുമ്പോൾ എണ്ണ തേക്കരുത്.രണ്ടു നേരമെങ്കിലും ദേഹം കഴുകണം. പരുത്തി വസ്ത്രങ്ങൾ ധരിക്കണം. ആഭരണങ്ങളും സൗന്ദര്യ വർദക വസ്തുക്കളും ഒഴിവാക്കണം.ധ്യാനം,യോഗ എന്നിവ പരിശീലിക്കാം. ഭക്ഷണവും ഉറക്കവും ആരേഗ്യകരമായ രീതിയിൽ ചിട്ടപെടുത്തണം.പകലുറക്കം ഒഴിവാക്കാം. 10g ശർക്കരയും 20g ഇഞ്ചിയും ചേർത്തരച്ച് ഉരുട്ടി ഇടക്കിടെ അലിയിച്ചിറക്കണം. ആഹാരത്തിൽ കുരുമുളക് കുറഞ്ഞ അളവിൽ ചേർക്കാം. വേപ്പിൻ തൊലി, ചിറ്റമൃത്, ആടലോടകവേര്, കയ്പ്പൻ പടവല വള്ളി,ചെറു വഴുതന വേര് എന്നീ 5 മരുന്നുകൾ ചേർത്ത് കഷായമുണ്ടാക്കി കഴിക്കാം. വീട്ടുമുറ്റത്ത് നിൽക്കുന്ന തുളസിയില,കറിവേപ്പില,മഞ്ഞൾ,കുരുമുളക്,ഇഞ്ചി,ഉലുവ, അൽപ്പo കുടംപുളി,ശർക്കര, അൽപ്പം ചെറിയ ചുവന്നുള്ളി തുടങ്ങിയവ ആവശ്യത്തിനു വെള്ളത്തിൽ തിളപ്പിച്ച് അൽപ്പം കാപ്പിപൊടി ചേർത്ത് കുടിക്കാം. നാരങ്ങാനീരിൽ ഇഞ്ചിയും ചേർത്ത് ധാരാളം വെള്ളം കുടിക്കാം.നാരങ്ങനീരും തേനും ചേർത്ത് ഇടക്കിടെ കഴിക്കാം. ധാരാളം പച്ചക്കറികൾ കഴിക്കണം. പഴവർഗ്ഗങ്ങൾ ഉൾപെടുത്തണം.Dry ഫ്രൂട്ടസ് കഴിക്കണം,പയർ മുളപ്പിച്ച് കഴിക്കാം. മത്സ്യ മാംസാദികൾ ഉപേക്ഷിക്കാം.എണ്ണ പലഹാരങ്ങൾ മാറ്റിവെക്കാം. തത്കാലം ബേക്കറിയിലേക്ക് പോകണ്ട.വീട്ടിലുണ്ടാക്കുന്ന നാടൻ ഭക്ഷണങ്ങൾ കഴിച്ച് ബലപ്പെടാം. ഭക്ഷണവും ഉറക്കവും ചിട്ടപ്പെടുത്തേണം. കൈകൾ ശുചിയായി വയ്ക്കുന്നതുപോലെ വായും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.എല്ലാത്തിനുപരി ഭയവും ആശങ്കയും വിഷാദവും അകറ്റി ധൈര്യം സംഭരിച്ച് മനസ്സിനെ സന്തോഷമാക്കി വെച്ച് ഈ മഹാമാരിയെ നേരിടാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം