എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം - 2021

ക്ലാസ്സുകൾ ആരംഭിക്കുന്ന നവംബർ ഒന്നിന് ലളിതമായ ചടങ്ങുകളോടെ സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. 19 മാസക്കാലത്തോളം കോവിഡ് മഹാമാരിയെ തുടർന്ന് വീടുകളിൽ കഴിയേണ്ടി വന്ന ക‍ുട്ടി ളാണ് 2021 നവംബർ-1 ന് സ്ക്കൂളിലേക്ക് എത്തിയത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പ്രവേശനോത്സവം നടത്തിയത്. ചടങ്ങിൽ വാർഡ് മെമ്പർ, പി ടി എ പ്രസിഡന്റ് , പി ടി എ വൈസ് പ്രസിഡൻറ് , മാനേജർ എന്നിവ പങ്കെടുക്കുകയുണ്ടായി. കുമാരി അൽഫീന മ‍ുഹമ്മദ് പ്രവേശനോത്സവ പ്രതിജ്ഞ ക‍ട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സ്കൂളിൻറെ മുൻവശത്ത് നടന്ന പ്രവേശനോത്സവം തൽസമയം ഓരോ ക്ലാസുകളിലും ഇരിക്കുന്ന കുട്ടികൾക്ക് കേൾക്കത്തക്ക രീതിയിലാണ് ചടങ്ങിന്റെ ക്രമീകരണം നടത്തിയത്.

നവാഗതർക്ക് സ്വാഗതം

2021 അദ്ധ്യയന വർഷത്തിൽ 5 മുതൽ 10 വരെ സ്കൂളിൽ പുതിയതായി അഡ്മിഷൻ ലഭിച്ച കുട്ടികളെ സ്കൂൾ തുറന്ന ജൂൺ 1 - ന് സ്കൂളിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള പരിപാടി സംഘടിപ്പിച്ചു. ഓൺലൈനായി സംഘടിച്ച പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ്, വാർഡു മെമ്പർ ,സ്കൂൾ മാനേജർ , മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഡിജിറ്റൽ സാങ്കതികവിദ്യ ഉപയോഗിച്ച് മികച്ച രീതിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പുതിയതായി ഈ സ്കൂളിൽ പ്രവേശനം ലഭിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ ചടങ്ങ് പുതിയ ഒരു അനുഭവമായിരുന്നു.