ജി.വി.എൽ.പി.എസ് ചിറ്റൂർ/നാടോടി വിജ്ഞാനകോശം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രാദേശിക പദങ്ങളും അർത്ഥവും
- മൂച്ചിമരം = മാവ്
- വന്നർക്ക്ണു = വന്നു
- കറ്റക്കളം = നെൽക്കതിർ കൊയ്ത് മെതിക്കുന്ന സ്ഥലം
- കണ്ടം =നെൽകൃഷി ചെയ്യുന്ന സ്ഥലം
- മരിപ്പ് = മരണം
- കൂളൻ = പോത്ത്
- കന്ന് = പശു
- പെരപ്പുറം = മേൽക്കൂര
- കളയുക = വലിച്ചെറിയുക
- മാന്തി = ചൊറിയുക
- കള =പാഴ്ചെടികൾ
- തൊകിർത്ത് = തോർത്ത് മുണ്ട്
- മണ്ട = തല
- മോന്തുക = കുടിയ്ക്കുക
- കാട്ടുക = കാണിയ്ക്കുക
- കൂട്ടം കൂടുക = സംസാരിക്കുക
- മുടുക്കുക = ഓടിക്കുക
- അകിറുക = കരയുക
- തൊള്ള = നിലവിളി
- കണ്ണുകടി = അസൂയ
- മോന്തി = സന്ധ്യ
- വെള്ളച്ചോറ് = പഴങ്കഞ്ഞി
- കളയുക = വലിച്ചെറിയുക
- ചൊള്ള = കൊതുക്
- കയ്ക്കോട്ട് = തൂമ്പ
- കൊടുവാൾ = മടാള്
- പഴബജജി = പഴംപൊരി
- നങ്ങ = ഞങ്ങള്
- നിങ്ങ = നിങ്ങള്
- ചറക്കനെ = പെട്ടെന്ന്
- എക്കി = എനിക്ക്
- നിക്കി = നിനക്ക്
- കൊരക്കുക = ചുമയ്ക്കുക
- മോന്തുക = കുടിക്കുക
- പെലചയ്ക്ക് = രാവിലെ
- അയർക്കുക = തൊടി വ്രത്തിയാക്കുക
- അച്ചി = കുടുംബനാഥ
- ചൊകകനെ = ചുവന്നു തുടുത്ത
- വെക്കം വെക്കം = വേഗം വേഗം