കൂടുതൽ വായിക്കുകഎ.എൽ.പി.എസ് അമ്പലക്കടവ്/ചരിത്രം
നാട്ടിൽ അജ്ഞതയും അന്ധ വിശ്വാസവും നില നിന്നിരുന്ന കാല ഘട്ടത്തിൽ ജനങ്ങളെ വിദ്യാഭ്യാസ പരമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് അന്നത്തെ ഓത്തുപള്ളിയിൽ വിദ്യാലയത്തിന്റെ തുടക്കം.
പുലത്ത് ഉണ്ണ്യാലി,പനനിലത്തു അലവി,വെള്ളുവമ്പാലി മോയിൻ മുസ്ലിയാർ ,കുപ്പനത്ത് അഹമ്മദ് കുട്ടി ,മങ്കര തൊടി നാണി ഹാജി ,തുടങ്ങിയ മഹത്തുക്കളുടെ ശ്രമ ഫലമായി 1952 ൽ വിദ്യാലയം ആരംഭിച്ചു.പുലത്ത് ഉണ്യാലി സാഹിബാണ് സ്കൂളിന് സ്ഥലം വിട്ടു നൽകിയത്.1954 ൽ പുലത്ത് ഉണ്യാലി സാഹിബ് മാനേജ്മെന്റിന് കീഴിൽ സ്കൂളിന് എലിമെന്ററിവിദ്യാലയമായി അംഗീകാരം ലഭിക്കുകയും ചെയ്തു . തുടക്കത്തിൽ 4 ക്ലാസ്സുകളും 4 അധ്യാപകരും 50 ൽ താഴെ കുട്ടികളുമാണ് ഉണ്ടായിരുന്നത്