കൂടുതൽ അറിയാൻ/കാണിക്കമാത /ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21061-pkd (സംവാദം | സംഭാവനകൾ) ('ആധുനിക സൗകര്യങ്ങളോടുകൂടിയ ഫിസിക്സ്,കെമിസ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആധുനിക സൗകര്യങ്ങളോടുകൂടിയ ഫിസിക്സ്,കെമിസ്ട്രി,ബയോളജി,കമ്പ്യൂട്ടർ ലാബുകൾ ഓഡിയോ വിഷ്വൽ മുറി എന്നിവയും വലിയ ഒരു ഗ്രന്ഥശാലയും ഉണ്ട്. ഇരുപതോളം ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസുകൾ ആക്കി ഉയർത്തിയിട്ടുണ്ട്. വൈഫൈ സൗകര്യവും ഇവിടെ ലഭ്യമാണ്. കായിക പരിശീലനത്തിനുള്ള ഉപകരണങ്ങളോടു കൂടിയ വിശാലമായ മൈതാനവും ഓഡിറ്റോറിയവും ഉണ്ട്.കുട്ടികൾക്ക് ശുദ്ധമായ തണുത്ത വെള്ളവും ചൂടുവെള്ളവും ലഭിക്കുന്നതിന് ജലവിതരണ യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമേ മഴവെള്ള സംഭരണിയും ഉണ്ട്. വിദ്യാർത്ഥികളുടെ മാനസിക പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്ക് ശരിയായ ദിശാബോധം നൽകുന്നതിന് കൗൺസിലിംഗ് സൗകര്യവും പ്രാർത്ഥനാ മുറിയും ഉണ്ട്. കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് പ്രാഥമിക ശുശ്രൂഷ കേന്ദ്രവും യോഗ കേന്ദ്രവും പ്രവർത്തിക്കുന്നു. ഗതാഗത സൗകര്യത്തിനായി സ്കൂളിൽ ആറ് ബസുകൾ സർവീസ് നടത്തുന്നു. മൂവായിരത്തിലധികം വിദ്യാർത്ഥികൾ ഉള്ള ഈ വിദ്യാലയത്തിൽ രാവിലെയും വൈകുന്നേരവും കുട്ടികൾക്ക് തിരക്ക് അനുഭവപ്പെടാതിരിക്കാൻ വരുന്നതിനും പോകുന്നതിനും പ്രത്യേകം വഴികൾ ക്രമീകരിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ സുരക്ഷയ്ക്കായി പലഭാഗങ്ങളിലായി സിസിടിവി ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. സെക്യൂരിറ്റി മുറിയും ഉണ്ട്.