എസ് എൻ യു .പി .സ്കൂൾ ചാമക്കൽ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാലയത്തിന്റെ പേര് ചാമക്കാൽ ശ്രീ നാരായണ അപ്പർ പ്രൈമറി സ്കൂൾ അല്ലെങ്കിൽ എസ് .എൻ. യു.പി. സ്കൂൾ ചാമക്കാല എന്നാണ്. സ്ഥാപിതമായ വർഷം 1982 ജൂൺ 1 ആണ്. പയ്യാവൂർ ശാഖായോഗം കമ്മിറ്റിയുടെ കീഴിലുള്ള സ്കൂലാണിത്. മാനേജർ ശാഖായോഗം കമ്മിറ്റിയുടെ പ്രസിഡന്റ് ആയിരിക്കും. മാനേജരുടെ കാലാവധി 3 വർഷം ആണ്. സ്കൂൾ സ്ഥാപിതമായ വർഷം 2 അധ്യാപകരായിരുന്നു ഉണ്ടായിരുന്നത്. അതിനുശേഷം 5 അധ്യാപകർ ഉണ്ടായിരുന്നു. സ്കൂൾ ആരംഭിച്ചതുമുതൽ 2013 വരെ പ്രധാന അധ്യാപിക ശ്രീമതി സൂസമ്മ ടി.എം. ആയിരുന്നു. 2013 മുതൽ 2021 വരെ പ്രധാന അധ്യാപിക ശ്രീമതി നിർമ്മല ടി.ആർ ആയിരുന്നു. 2021 മുതൽ ശ്രീമതി ഷീജ എം. പ്രധാനാധ്യാപികയായി തുടരുന്നു. ഇപ്പോൾ നോൺ ടീച്ചിങ് സ്റ്റാഫ് ഉൾപ്പെടെ 7 പേർ സേവനമനുഷ്ഠിക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളുമടക്കം 73 കുട്ടികൾ ഇവിടെ പഠിക്കുന്നു. സ്കൂളിൽ മലയാളം കൂടാതെ സംസ്കൃതം, ഉറുദു ഭാഷകളും പഠിപ്പിക്കുന്നു. എല്ലാവിധ സൗകര്യങ്ങളുമുള്ള ക്ലാസ്സ് റൂമുകളാണ് ഇവിടെ ഉള്ളത്. മൂന്ന് ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ ഉണ്ട്. വിപുലമായ ലൈബ്രറി, വിശാലമായ കളി സ്ഥലം, കുട്ടികൾക്ക് ആവശ്യത്തിനുള്ള ശുചിമുറികൾ, ഇരുന്നു ഭക്ഷണം കഴിക്കുന്നതിനുള്ള ഭോജനശാല എന്നിവ ഇവിടെ ഉണ്ട്.