ജി യു പി എസ് ബാവലി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പതിവുള്ള സ്കൂൾ സമയങ്ങളിൽ ക്ലാസ്സ്‌ മുറിയിൽ മാത്രമേ കുട്ടികളുടെ വിദ്യാഭ്യാസം നടക്കുകയുള്ളൂ. വീട് കളിസ്ഥലം സ്കൂൾ ക്യാമ്പസ്‌ എന്നിവ പൊതുവായി ഒരു കുട്ടിയുടെ വ്യക്തിപരമായ വളർച്ചക്ക് വിലമതിക്കാനാവത്തതാണ്. വിദ്യാർഥി സ്കൂൾ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗം ക്ലബ്ബുകൾ കേന്ദ്രീകരിച് കൊണ്ടുള്ള പ്രവർത്തനങ്ങൾ ആണ്. ജി യു പി എസ് ബാവലിയുടെ ക്ലബുകളുടെ പ്രവർത്തനം വളരെ കാര്യക്ഷമമായി തന്നെ നടക്കുന്നു. സയൻസ് ക്ലബ് ,ഗണിത ക്ലബ്‌ ,ഇംഗ്ലീഷ് ക്ലബ്‌ ,സാമൂഹ്യ ശാസ്ത്ര ക്ലബ്‌, വിദ്യാരംഗം കലാ സാഹിത്യ വേദി, ഐ ടി ക്ലബ്‌തുടങ്ങിയവ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. നമ്മുടെ വിദ്യാർഥികൾക്ക് പഠനപ്രവര്തനങ്ങളുടെ ഉൾക്കാമ്പിൽ നല്ലതും പ്രഥമവുമായ ഒരു അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെ ആണ് നമ്മുടെ സ്കൂളിലെ ക്ലബ്ബുകൾ പ്രവർത്തിക്കുന്നത്.

സയൻസ് ക്ലബ്‌

സ്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ക്ലബാണിത്.കുട്ടികളിൽ ശാസ്ത്ര ബോധം ഉണ്ടാക്കുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.പരിസ്ഥിതി ദിനം ലഹരി വിരുദ്ധ ദിനം ഹിരോഷിമ ദിനം ചാന്ദ്ര ദിനം.സ്വതന്ത്ര ദിനം തുടങ്ങിയ ദിനാചരണങ്ങൾ ഒക്കെ കുട്ടികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.പക്ഷി നിരീക്ഷണ യാത്ര സോപ്പ് നിർമാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളും നടത്തി. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വീട്ടിൽ ഒരു പരീക്ഷണം.ജീവ ചരിത്ര കുറിപ്പ് തയ്യാറാക്കൽ, ശാസ്ത്ര പുസ്തക ആസ്വാദനം,പ്രാദേശിക ചരിത്ര രചന,ശാസ്ത്ര ലേഖനം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.മികച്ച ഓരോ പ്രവർത്തനങ്ങൾ ഉപജില്ലതല മത്സരങ്ങൾക്കായി സമർപ്പിച്ചു.ഉപജില്ല മത്സരത്തിൽ ജീവചരിത്ര കുറിപ്പ് തയ്യാറാക്കൽ മത്സരത്തിൽ അഞ്ചാം ക്ലാസ്സിലെ ഹിബ ഫാത്തിമ രണ്ടാം സ്ഥാനം നേടിയത് സ്കൂളിന്റെ അഭിമാന നേട്ടമായി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം