എച്ച്.എസ്.കേരളശ്ശേരി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21075 (സംവാദം | സംഭാവനകൾ) ('എച്ച്.എസ്.കേരളശ്ശേരി യിൽ സയൻസ് ക്ലബ്ബിന്റെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എച്ച്.എസ്.കേരളശ്ശേരി യിൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ക്രിയാത്മകമായി നടന്നുവരുന്നു. മുൻകാല ശാസ്ത്ര അധ്യാപകരുടെ മേൽനോട്ടത്തിൽ നടന്നുവന്ന ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഇന്ന് തുളസീദേവി, ബിന്ദു, സ്നേഹ വർമ്മ, ദിവ്യ എന്നീ അധ്യാപകർ ഭംഗിയായി നിർവഹിക്കുന്നു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങൾ, ശാസ്ത്ര അവബോധ ക്ലാസ്സുകൾ, ന്യൂട്രീഷൻ ക്ലാസുകൾ, ശാസ്ത്ര യാത്രകൾ, ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ തയ്യാറെടുപ്പുകൾ  എന്നിവ ഓൺലൈനായും ഓഫ്‌ലൈനായും ചെയ്തുവരുന്നു. ശാസ്ത്രമേള കളിൽ  സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പിക്കാൻ വേണ്ടുന്ന പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. നവീകരിച്ച ശാസ്ത്ര ലാബിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.