ഗവ. എം ആർ എസ് പൂക്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:31, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15068 (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ കുന്നത്തിടവക വില്ലേജിൽ പൂക്കോട് പ്രദേശത്ത് രണ്ടായിരം ഒക്ടോബർ മാസം 2ാം തിയ്യതിപട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പൂക്കോട് ഗവ. മോഡൽ റസിഡൻ‍ഷ്യൽ സ്ക്കൂൂൾ ആരംഭിച്ചു. ആദിവാസി വിഭാഗത്തിലെ കുുട്ടികളുടെ വിദ്യഭ്യാസം ലക്ഷ്യം വെച്ചാന്ന് സ്ക്കൂൾ സ്ഥാപിച്ചത്.കോഴിക്കോട് നിന്നും 60 കിലോമീറ്റര അകലെ പൂക്കോട് തടാകത്തിന് സമീപത്തായി പ്രകൃതി രമണീയമായ സ്ഥലത്താണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.ഇവിടെ ആറാം ക്ലാസിലേക്കാണ് കുട്ടികൾക്ക് പ്രവേശനം നല്കുന്നത്. വയനാട് ,കോഴിക്കോട്, മലപ്പുറം,പാലക്കാട് ,കണ്ണൂർ എന്നി ജില്ലകളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.

പ്രാക്തന ഗോത്രവർഗ്ഗത്തിൽപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനായി പട്ടികജാതി പട്ടികവർഗ്ഗ വികസനവകുപ്പിൻറ കീഴിൽ ജി ഒ എം എസ് 72/2000/എസ് സി എസ് റ്റി ഡി ഡി തീയതി. 17/08/2000 പ്രകാരം വയനാട് ജില്ലയിലെ പൂക്കോട് രണ്ടായിരമാണ്ട് ഒക്ടോബർ മാസം 2-ാം തിയ്യതി ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്ന പേരിൽ സ്ഥാപനം ആരംഭിച്ചു.

പ്രസ്തുത സ്ഥാപനം പ്രവർത്തിക്കുന്നത് വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കുന്നത്ത് ഇടവക വില്ലേജിലാണ് . കോഴിക്കോട് നിന്നും 60 കി.മീ. അകലെയായും മൈസൂർ പാതയിൽ ചുരത്തിന് മുകളിൽ നിന്ന് മുന്ന് കിലോമീറ്റർ അകലെയായും പൂക്കോട് തടാകത്തിന്റെ സമീപത്തായി ഏകദേശം 500 മീ. അകലെയായും മലമടക്കുകളുടെ അടിവാരത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. കാർഷിക സർവ്വകലാശാലക്കു കീഴിൽ പ്രവർത്തിക്കുന്ന മ്യഗസംരക്ഷണ കോളേജിനും,ഓറിയൻറൽ സ്ക്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെൻറും,നവോദയ സ്ക്കൂളും വിദ്യാലയത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്നു.

സംസ്ഥാനത്തിലെ വിവിധ വിദ്യാലങ്ങളിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന പട്ടിക വർഗ്ഗ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് പ്രവേശന പരീക്ഷ നടത്തുകയും ഈ പരീക്ഷയിൽ വിജയിക്കുന്ന കുട്ടികൾക്ക് ആറാം ക്ലാസിലേക്ക് 60 കുട്ടികൾക്കാണ് ഇവിടെ പ്രവേശനം നൽകിവരുന്നത്. ആറാം ക്ലാസുമുതൽ പത്താം ക്ലാസുവരെയാണ് ഈ സ്ഥാപനത്തിൽ പ്രവർത്തിച്ചു വരുന്നത്. എല്ലാ ക്ലാസിലും രണ്ട് ‌‌ഡിവിഷനുകളാണുള്ളത്.

തുടർന്നുളള വർഷങ്ങളിൽ 8,9,10, ക്ളാസ്സുകൾ ആരംഭിക്കുകയും കുട്ടികളുടെ എണ്ണം ഒരു ക്ലാസ്സിൽ 60 കുട്ടികളും ഓരോ ഡിവിഷനിലും 30 കുട്ടികളുമായി ആകെ വിദ്യാർത്ഥികളുടെ എണ്ണം 300 ആയി നിജപ്പെടുത്തിയിരിക്കുന്നു. 300 കുട്ടികളാണ് ഈ സ്ഥാപനത്തിൽ ഉള്ളത്. ഇതിൽ 150 ആൺകുട്ടികളും 150 പെൺകുട്ടികളും ഉൾപ്പെടുന്നു. ആദ്യകാല ഗുരുകുല വിദ്യാഭ്യാസ രീതിയാണ് ഈ വിദ്യാലയത്തിൽ നടന്നുവരുന്നത്. എല്ലാ വിദ്യാർത്ഥികളും തന്നെ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികളാണ്.

ജില്ലാ കലൿടർ ഭരണാധികാരിയായിട്ടുളള ഒരു എക്സിക്യുട്ടീവ് കമ്മിററിയുടെ കീഴിലാണ് പാഠ്യേതര കാര്യങ്ങളും ഭക്ഷണ-താമസ സംബന്ധമായിട്ടുളള കാര്യങ്ങളും നടത്തികൊണ്ടു പോകുന്നത് എല്ലാ 6 മാസത്തിലൊരിക്കലും പ്രസ്തുത കമ്മിറ്റി ചേരുകയും സ്ഥാപനത്തിൻറ സുഗമമായ നടത്തിപ്പിനു ആവശ്യമായ തീരുമാനങ്ങൾ എടുത്തു നടപ്പിലാക്കുകയും ചെയ്യുന്നു. തുടക്കത്തിൽ 60 കുട്ടികളുമായി തുടങ്ങിയ വിദ്യാലയത്തിന് ഹൈസ്ക്കൂളായി അംഗീകാരം ലഭിക്കാത്തതിൽ സ്ഥിരം അദ്ധ്യാപകരുടെയും അനദ്ധ്യാപകുരുടെയും തസ്തികൾ പരിമിതമായിരുന്നു. താത്കാലികമായി ചില ജീവനക്കാരെ നിയമിച്ചുകൊണ്ടു സ്ഥാപനം

മുന്നോട്ട്``പോയിക്കൊണ്ടിരുന്നത്.പ്രസ്തുത സ്ഥാപനം പ്രവർത്തിക്കുന്നത് വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കുന്നത്ത് ഇടവക വില്ലേജിലാണ് . കോഴിക്കോട് നിന്നും 60 കി.മീ. അകലെയായും മൈസൂർ പാതയിൽ ചുരത്തിന് മുകളിൽ നിന്ന് മുന്ന് കിലോമീറ്റർ അകലെയായും പൂക്കോട് തടാകത്തിന്റെ സമീപത്തായി ഏകദേശം 500 മീ. അകലെയായും മലമടക്കുകളുടെ അടിവാരത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. കാർഷിക സർവ്വകലാശാലക്കു കീഴിൽ പ്രവർത്തിക്കുന്ന മ്യഗസംരക്ഷണ കോളേജിനും,ഓറിയൻറൽ സ്ക്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെൻറും,നവോദയ സ്ക്കൂളും വിദ്യാലയത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്നു.

1979-80 കാലഘട്ടങ്ങളിൽ പശ്ചിമ ഘട്ട വികസന പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ ആദിവാസികളെ അടിമവേലകളിൽ നിന്ന് മോചിപ്പിക്കുന്നതിനായി 110 കുടുംബങ്ങളെ കുടിയിരുത്തുന്നതിനായി ഉള്ള പദ്ധതിയിൽ 85 കുടുംബങ്ങളെ ഉൾപ്പെടുത്തുകയും അവർക്ക് മെമ്പർഷിപ്പ് കൊടുക്കുകയും ചെയ്തു. ഇത് പിന്നീട് ആശ്രിതരുടെ അടിസ്ഥാനത്തിൽ 106 പേരായി ഉയരുകയും ചെയ്തു. ഈ വികസന പദ്ധതിയിൽ പശുപരിപാലനം, കാപ്പി കൃഷി, കുരുമുളകു കൃഷി, ഏലം കൃഷി തുടങ്ങിയവയായിരുന്നു ഈ പദ്ധതിയിൽ ഉണ്ടായിരുന്നത്. ഈ പദ്ധതിയിലൂടെ ഈ പ്രദേശത്തെ ആദിവാസികളെ കൃഷിയിലൂടെ സമൂഹത്തിന്റെ ഉന്നതിയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.

എസ്. ടി. വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി ഒരു പ്രീമെട്രിക് ഹോസ്റ്റൽ ആരംഭിക്കുന്നതിനായി പുക്കോട് ഡയറി പ്രൊജക്ടിന്റെ അധീനതയിലുണ്ടായിരുന്ന 20 സെന്റ് ഭൂമി അനുവദിച്ചു. അങ്ങനെ 60 കുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിക്കൊണ്ട് പ്രീമെട്രിക് ഹോസ്റ്റൽ പ്രവർത്തനമാരംഭിച്ചു. ഈ പ്രീമെട്രിക് ഹോസ്റ്റലിൽ ഉൾപ്പെട്ടിരുന്നത് വൈത്തിരി ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളായിരുന്നു. അങ്ങനെയിരിക്കെ സർക്കാർ തലത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ വികസനത്തിന്റെ ഭാഗമായി ഒരു ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തിക്കുന്നതിനു വേണ്ടി 25 ഏക്കർ സ്ഥലം അനുവദിച്ച് ഉത്തരവായപ്പോൾ , സ്ഥലത്തിനായുള്ള അന്വേഷണമാരംഭിച്ചപ്പോൾ പൂക്കോട് തടാകം സ്ഥിതിചെയ്യുന്നതിനടുത്തായി 25 ഏക്കർ സ്ഥലം കണ്ടെത്തുകയും ചെയ്തു. എന്നാൽ പരിസ്ഥിതി പ്രവർത്തകരുടെ ഇടപെടൽ കാരണം പൂക്കോട് തടാകത്തിന് 500 മീ. പരിധിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ല എന്ന കോടതി ഉത്തരവുണ്ടാവുകയും ചെയ്തു. അങ്ങനെ നിലവിലുണ്ടായിരുന്ന പ്രീമെട്രിക് ഹോസ്റ്റൽ സൗകര്യപ്പെടുത്താൻ തീരുമാനമുണ്ടാവുകയും സൗകര്യം വർദ്ധിപ്പിച്ച് എം. ആർ. എസ്. ആയി ഉയർത്തുകയും ചെയ്തു.

2001-02 ൽ തുടങ്ങിയ മുത്തങ്ങ ഭൂസമരത്തോടലുബന്ധിച്ച് ഭൂരഹിതരായ ആദിവാസികൾക്കൊപ്പം സുഗന്ധഗിരി പ്രൊജക്ട് , പൂക്കോട് ഡയറി പ്രൊജക്ട് ഈ സമരത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി സർക്കാരുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലങ്ങൾ ഭൂരഹിതരായ ആദിവാസികൾക്ക് വീതിച്ചു നൽകാൻ ഉത്തരവായി. തുടർന്നുണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ 2003 , മെയ് 8 ന് ഭരണ സമിതിയുടെ തീരുമാനത്തിന്റെ ഭാഗമായി പൂക്കോട് ഡയറി പ്രൊജക്ട് നിർത്തലാക്കാൻ തീരുമാനിക്കുകയും , തുടർന്ന് ഈ പ്രൊജക്ടിലുൾപ്പെട്ട മെമ്പർമാർക്ക് അഞ്ച് ഏക്കർ വീതം വീതിച്ചു കൊടുക്കുകയും തുടർന്ന് കൃഷിചെയ്യാൻ അനുവാദം നൽകുകയും ചെയ്തു. അങ്ങനെ പൂക്കോട് ഡയറി പ്രൊജക്ട് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ താൽക്കാലികമായി എം. ആർ. എസ്. ആയി പ്രവർത്തലമാരംഭിക്കുകയും ചെയ്തു. ഗവൺമെന്റിന്റെ ആവശ്യങ്ങൾക്കായി കുറച്ചു സ്ഥലം നീക്കിവക്കുകയും , ഇതിൽ കാർഷിക സർവ്വകലാശാല 100 ഏക്കർ , ജവഹർ നവോദയ 25 ഏക്കർ , എം. ആർ. എസ്. 25 ഏക്കർ എന്നി ക്രമത്തിലാണ് അനുവദിച്ചിരിക്കുന്നത്.