മുതുകുറ്റി യു പി സ്കൂൾ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശതാബദ്ങ്ങൾ പിന്നിട്ട ഒരു ചരിത്രമാണ് മുതുകുറ്റി യു. പി സ്ക്കൂുളിനുള്ളത് . ആധികാരികമായി രേഖപ്പടുത്തലുകൾ ഇല്ലാത്തത് സ്ക്കു്ൾ ചരിത്ര പഠനം ദുഷ്കരമായിരുന്നെങ്കിലും വിദ്യാലയ ചരിത്രം മനസ്സിലാക്കാൻ സാധിക്കുന്നത് 85 വയസ്സിലേക്ക് നീങ്ങുന്ന കോറോത്ത് കൃഷ്ണൻ നായരുടെ വാമൊഴിയിൽ നിന്നാണ് . ഇദ്ദേഹത്തിൻറെ അമ്മയും അച്ഛനായ തയ്യിൽ ചിണ്ടൻ ഗുരുക്കളാണ് മുതുകുറ്റി യു.പിസ്ക്കൂളിൻറെ സ്ഥാപകൻ എന്ന് പറയാം . കുടി പള്ളികുടമായി കോരപ്ര വീട്ടിൽ നിന്ന് കോട്ടിയത്ത് പറമ്പിലേക്കും പിന്നീട് താഴെ വളപ്പിൽ കോരൻ എന്നവരുടെ പറമ്പിലേക്കു പ്രവർത്തനം ആരംഭിച്ച വിദ്യാലയം 5ാം ക്ലാസ് വരെയുള്ള പ്രൈമറി വിദ്യാലയമായി മാറുന്നത് ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന് തൊട്ട് താഴെയുള്ള പറമ്പിൽ നിന്നാണ് . കുടി പള്ളിക്കൂടമായതിൽ തന്നെ ഏകദേശം 55 വർഷ ചരിത്രമുണ്ട് .
നീണ്ട കുടിപള്ളികൂട വിദ്യാഭ്യാസ ചരിത്രത്തിലുടെ കടന്നു വന്ന വിദ്യാലയം 1919 ഓടു കൂടിയാണ് ആയുർവേദ ആചാര്യനായ കെ.എൻ ഗോപാലൻ വൈദ്യാർ അമ്പു ഗുരുക്കളിൽ നിന്നും വിലയ്ക്കു വാങ്ങി 8ാം തരം വരെയുള്ള വിദ്യാലയമായി വളർത്തിയെുടത്തത് . ചെട്ടിയാരത്ത് കുഞ്ഞപ്പ മാസ്റ്റർ , കോട്ടിയത്ത് രാമുണ്ണി മാസ്റ്റർ , കെ.പി ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവർ വിദ്യാലയത്തിൻറെ പ്രഗൽഭരായ പ്രധാനാദ്ധ്യാപകരായിരുന്നു.
വിദ്യാലയത്തിൻറെ വളർച്ചയോടൊപ്പം ഉന്നത സ്ഥാനത്തിരിക്കുന്ന നിരവധി ഡോക്ടർമാർ , ഇഞ്ചിനീയർമാർ , അദ്ധ്യാപകൻമാർ , മറ്റു മേഖലകളിൽ സമുന്നത സ്ഥാനം അലങ്കരിക്കുന്ന ഉദ്യോഗസ്ഥ മേധാവികൾ , വ്യവസായ പ്രമുഖകർ , രാഷ്ടീയ സാമൂഹിക സാംസകാരിക പ്രവർത്തകർ , തൊഴിലാളികൾ , തുടങ്ങിയവരുടെ ലിസ്റ്റ് രേഖപ്പെടുത്താൻ പ്രയാസമാണ് . 1997 , 1998 , 1999 എന്നീ വിദ്യാഭ്യാസ വർഷങ്ങളിൽ വിദ്യാലയ പച്ചക്കറി തോട്ട പ്രവർത്തനങ്ങളിൽ ജില്ലാതലത്തിൽ ഒന്നും , രണ്ടും സ്ഥാനങ്ങളും ബ്ലോക്ക് തലം തൊട്ട് കേഷ് അവാർഡുകളും വാങ്ങിച്ച വിദ്യാലയമായിരുന്ന മുതുകുറ്റി യു.പി സ്ക്കൂൾ . 2000 ൽ ഏറ്റവും നല്ല കൺവീനർക്കും ഉള്ള സംസ്ഥാന അവർഡ് സ്ക്കൂളിന് ലഭിച്ചിട്ടുണ്ട് .