എൽ പി എസ് അറവുകാട്/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ
ഇംഗ്ലീഷ് ക്ലബ്ബ്
ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ ഇംഗ്ലീഷ് കഥകളും കവിതകളും ആക്ഷൻ സോങ്ങുകളും SKIT കളും പഠിപ്പിക്കുന്നു...ഇംഗ്ലീഷ് അസംബ്ളി നടത്തുന്നതിനാവശ്യമായ പരിശീലനം നൽകുന്നു.



സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നു . ലഘുപരീക്ഷണങ്ങൾ പ്രോജക്റ്റുകൾ മുതലായവ നടത്തിവരുന്നു.



വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളിലെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം സ്കൂളിൽ നടന്നു വരുന്നു .ഇതിൽ അംഗങ്ങളായ കുട്ടികൾ വിദ്യാരംഗവുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുന്നു. അധ്യാപകർ അവർക്ക് വേണ്ട പ്രോത്സാഹനം നൽകിവരുന്നു. ഈ വർഷവും വിദ്യാരംഗം പരിപാടികളിൽ പങ്കെടുത്ത് സമ്മാനം നേടാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .