എസ്.എം.എച്ച്.എസ്.എസ് കാളിയാർ/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
-=============
2018 ജനുവരി 22ന് തുടക്കം കുറിച്ച ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് കാളിയാർ സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂളിൽ വളരെ ഭംഗിയായി പ്രവർത്തിച്ചു വരുന്നു.ഹാർഡ് വെയർ, ഇലക്ട്രോണിക്സ്, അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഗവേൺ, ൻസ്, വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേകം വൈദഗ്ദ്ധ്യം നൽകുന്നതാണ് ഈ പദ്ധതി.ജില്ലാ തല ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച വച്ച Al irfan സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത് സ്കൂളിന് തന്നെ അഭിമാനമായി.8,9,10 ക്ലാസ്സുകളിൽ നിന്നായി ഏകദേശം 90 നടുത്തു കുട്ടികൾ ഇതിൽ അംഗങ്ങളാണ്.കൈറ്റ് മാസ്റ്റേഴ്സ് ആയി ശ്രീമതി ഡ്രിബിജ ടോംസൺ, ശ്രീമതി ജെസ്സിൻ നിർമ്മല എന്നിവർ പ്രവർത്തിക്കുന്നു
- കൂടാതെ ഡിജിറ്റൽ സാങ്കേതികവിദ്യയിലെ പരിജ്ഞാനവും ,ഇൻഫർമേഷൻ ടെക്നോളജി യിൽ ഉള്ള അറിവും വർദ്ധിപ്പിക്കുന്നതിനായി 2018 ജൂണിൽ സ്കൂളിൽ ലിറ്റിൽ കൈറ്റ് പ്രവർത്തനമാരംഭിച്ചു.കൈറ്റ് മാസ്റ്ററായി ശ്രീ ജെസ്സിന് നിർമല ,ശ്രീമതി ഡ്രിബിജ തോംസണും നേതൃത്വം നൽകുന്നു. ഈ വർഷം ഒൻപതാംക്ലാസിൽ പഠിക്കുന്ന 30 കുട്ടികൾ ഇതിൽ അംഗങ്ങളാണ്