എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32038-HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചിറ്റല്ലൂർ സി കെ കൃഷ്ണപിള്ളയായിരുന്നു. സ്വാമി വിവേകാനന്ദന്റെ ജൻമദിനത്തിലായിരുന്നു ആ മംഗളകർമ്മം.സ്കൂൾ നിർമ്മാണ ഘട്ടങ്ങളിൽ സഹായിക്കാൻ ശ്രീ പനയ്ക്കാട്ട് പരമേശ്വരകുറുപ്പുമുണ്ടായിരുന്നു. കറുകച്ചാലിൽ ഉയർന്നു വരേണ്ട സ്കൂളിനേക്കുറിച്ച് അദ്ദേഹത്തിന് ഉദാത്തസങ്കൽപ്പങ്ങളുണ്ടായിരുന്നു. ഹരിദ്വാറിലെ ഗുരു കുലങ്ങൾ, ടാഗോറിന്റെ ശാന്തി നികേതനം എന്നിവയുമായി ബന്ധപ്പെട്ടു. അവിടെ നിന്നു കിട്ടിയ ലഘുലേഖകളും പുസ്തകങ്ങളും സി ഗോപാലപിള്ളയേക്കൊണ്ട് പരിഭാഷപ്പെടുത്തി കാര്യങ്ങൾ മനസ്സിലാക്കാൻ യത്നിച്ചു.സ്കൂൾ കെട്ടിടം പണിയിക്കാനായി ഞരു പാട് ക്ലേശവും കഷ്ടപ്പാടും അനുഭവിച്ചു. കാൽനടയായി സംഭാവന പിരിച്ചും പാഴ്തത്തടികൾ സമ്പാദിച്ചും പണി നടത്തി. സ്കൂൾ കെട്ടിടനിർമ്മാണത്തിൽ ഗവൺമെന്റ് ചെയ്ത ചില്ലറ സഹായങ്ങൾ വിസ്മരിക്കാവുന്നതല്ല. അന്നത്തെ ദിവാൻ പാലക്കാട്ട് സ്വദേശിയായ മന്നത്തു കൃഷ്ണൻ നായർ മണിമല റേഞ്ചിൽ പെട്ട കുടിപ്പുരയിടങ്ങളിൽ നിന്നും മുന്നൂറ്റമ്പത് കണ്ടി തേക്ക് തടിക്കുള്ള സർക്കാരിന്റെ പകുതി അവകാശം സർവീസ് സൊസൈറ്റിക്ക് വിട്ടു കൊടുത്തു. ഈ തടികൾ കാള വണ്ടി വഴി കറുകച്ചാലിലേക്കും ചങ്ങാടം വഴി ചങ്ങനാശേരിയിലേക്കും എത്തിക്കാൻ ഇദ്ദേഹം വളരെ കഷ്ടപ്പെട്ടു. കെ കേളപ്പൻ നായരായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.സ്കൂൾ പണിതു കൊണ്ടിരുന്നപ്പോൾ സ്കൂൾ ഇൻസ്പക്ടർ പരിശോധനയ്ക്കെത്തി. പക്ഷേ സ്കൂളിന് മേൽക്കൂര പണിയുന്നതേ ഉണ്ടായിരുന്നുള്ളു. സത്യ വിരുദ്ധമായി സ്കൂൾ പണി തീർന്നു എന്ന് എഴുതി അയയ്ക്കാൻ പ്രേരിതനായ ഹെഡ്മാസ്റ്റർ ഇൻസ്പക്ടർ വന്നപ്പോഴേക്ക് സ്ഥലം വിട്ടു. പിന്നീട് ജി ശങ്കരൻ നായർ (കുടിയാൻ ശങ്കരൻ നായർ)ഹെഡ് മാസ്റ്ററായി.അദ്ദേഹത്തിന്റെ കാലത്ത് സ്കൂൾ പൂർണ്ണ മിഡിൽ സ്കൂൾ ആയി തീർന്നു.പിന്നീട് പതിന്നാലു വർഷം ആ നിലയിൽ പ്രവർത്തിച്ചു. കൈനിക്കര പത്മനാഭ പിള്ളയുടെ പരിശ്രമം കൊൺാണ് അത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം