ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്
{{Infobox LPSchool|
സ്ഥലപ്പേര്= ചെറുകുന്ന്|
വിദ്യാഭ്യാസ ജില്ല=തിരൂര്‍ |
റവന്യൂ ജില്ല= മലപ്പുറം |
സ്കൂള്‍ കോഡ്=19804 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= ഡിസംബര്‍|
സ്ഥാപിതവര്‍ഷം=1924 |
സ്കൂള്‍ വിലാസം= ഒതുക്കുങ്ങല്‍ പി.ഒ,
മലപ്പുറം |
പിന് കോഡ്= 676528 |
സ്കൂള്‍ ഫോണ്‍= |
സ്കൂള്‍ ഇമെയില്‍= gmlpscherukunnu@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http:// |
ഉപ ജില്ല= വേങ്ങര |
ഭരണം വിഭാഗം=സര്‍ക്കാര്‍ |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങള്‍= എല്‍.പി.സ്കൂള്‍ |
മാദ്ധ്യമം= മലയാളം |
ആൺകുട്ടികളുടെ എണ്ണം= 58 |
പെൺകുട്ടികളുടെ എണ്ണം=40 |
വിദ്യാര്‍ത്ഥികളുടെ എണ്ണം=98|
അദ്ധ്യാപകരുടെ എണ്ണം= 5 |
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്=മുരളീധരന്.വി |
പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദലി.ടി |
സ്കൂള്‍ ചിത്രം=
മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങള്‍ പഞ്ചായത്തിലെ ഗവണ്മെന്റ് എല്‍.പി.സ്കൂളായ പരിമിതമായ ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന ചെറുകുന്ന് ജി.എം.എല്‍.പി.സ്കൂള്‍ ബോഡ് ഓഫ് മാപ്പിള ബോയ്സ് ഗവണ്മെന്റ് എലിമെന്ററി സക്കൂള് എന്ന പേരിലാണറിയപ്പെട്ടിരുന്നത്.
ചരിത്രം
പൂര്‍ണമായും വാടകകെട്ടിടത്തില് പ്രവര്‍ത്തിക്കുന്ന ഈ ഗവ:മാപ്പിള സ്കൂള്‍ തിരൂരങ്ങാടി താലൂക്കില്‍ ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡിലെ ചെറുകുന്ന് മേലേകുളമ്പ് എന്ന ഗ്രാമത്തിലാണ് .പ്രധാനഅധ്യാപകനും,4 സഹഅധ്യാപകരും ഒരു P.T.C.M ഉം അടങ്ങുന്ന ഇവിടെ 1 മുതല്‍ 4 വരെ ക്ലാസുകളിലായി 98 കുട്ടികളും ഇപ്പോള്‍ പഠിക്കുന്നു.87 വര്‍ഷം പഴക്കമുണ്ട് ഈ സ്ഥാപനത്തിന്.
കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നില്‍ നിന്നും ഭദ്രകാളിദേവിയുടെ ഒരു വിഗ്രഹം കൊണ്ടുവന്ന് ഈ ഗ്രാമത്തില്‍ പ്രതിഷ്ഠിക്കുകയും,അങ്ങനെ ചെറുകുന്ന് ദേവീക്ഷേത്രം ഉണ്ടാവുകയും ചെയ്തതിനാല്‍ ഈ പ്രദേശത്തെ ചെറുകുന്ന് എന്നറിയപ്പെടാന്‍ തുടങ്ങിഎന്നാണ് അറിയപ്പെടുന്നത്..ഇവിടെ സ്വതന്ത്രഭാരതത്തിനു മുമ്പ് 1924 ല്‍ സ്ഥാപിതമായ ഈ സ്കൂള്‍ പുത്തൂര്‍ മേനോന് എന്ന വ്യക്തിയുടെ കെട്ടിടത്തില്‍ വാടകയ്ക്കാണ് പ്രവര്‍ത്തിച്ചത്.അദ്ധേഹത്തിനുശേഷം സഹോദരിയുടെ മകനും,കോട്ടക്കല്‍ നായാടിപ്പാറ ഗവ: സ്കൂള്‍ ഹെഡാമാസ്റ്ററുമായിരുന്ന ശ്രീ കുഞ്ഞിരാമന് നായര്‍ മാസ്റ്ററുടെ ഉടമസ്ഥതയില്‍ വന്നുചേര്‍ന്ന ഈ കെട്ടിടത്തില്‍ അധ്യയനത്തിനു ശേഷം ഓത്തുപ്പള്ളിയായും പ്രവര്‍ത്തിച്ചിരുന്നു.ജാതിമത ഭേതമന്യേ ഈ ഗ്രാമത്തിലെ മുഴുവന്‍ കുട്ടികളും ഇവിടെ പഠിക്കുകയും,ശേഷം സമയം മുസ്ലിം കുട്ടികള്‍ക്കുള്ള മതപഠനശാലയായും പ്രവര്‍ത്തിച്ചിരുന്നു എന്നത് മതസൌഹാര്‍ദം ഗ്രാമത്തിലായിരുന്നു നിലനിന്നിരുന്നത് എന്നതിന് തെളിവായി കാണുന്നതില്‍ തെറ്റില്ല.കുഞ്ഞിരാമന് നായര്‍ മാസ്റ്ററില്‍ നിന്നും ഇണ്ണാമന്‍ എന്ന വ്യക്തി കെട്ടിടം വാങ്ങുംമ്പോഴും 1 മുതല്‍ 5 വരെയുള്ള ഒരു pre KER എലിമെന്റെറി സ്കൂളായി ഇത് പ്രവര്‍ത്തിച്ചിരുന്നു.1 /12/1924 ല്‍ തുടങ്ങിയ ഈ ഗവ: സ്കൂള്‍ 1962 വരെ 1 മുതല്‍ 5 വരെയുള്ള Board of mappila boys govt. elimentary school എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഇന്നും സുഗമമായ വഴിയോ കളിസ്ഥലമോ ഇല്ലാത്ത ഈ ഗവ.സ്കൂള്‍ കെട്ടിടത്തിന്റെ ഇപ്പോഴത്തെ ഉടമ ശ്രീ കുന്നത്തടത്തില്‍ അബു 1994-95 അധ്യയനവര്‍ഷം മുതല്‍ രണ്ട് റൂമും ഒരു ഓഫീസ് മുറിയും അടങ്ങുന്ന post KER കെട്ടിടം നിര്‍മ്മിച്ച് ഗവണ്മെന്റിന് സ്കൂളിനായി വാടകയ്ക്ക് നല്കി,പക്ഷെ ഇപ്പോഴും pre KER കെട്ടിടത്തിലും അധ്യയനം നടത്തുന്ന ഈ ഗവ. സ്കൂളില്‍ ഒരു കക്കൂസും,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഓരോന്നു വീതം മൂത്രപ്പുരകളും,കുടിവെള്ളവും (അത്യാവശത്തിന്)തുടങ്ങിയ നാമമാത്രമായ സൌകര്യങ്ങളാണ് ഉള്ളത്. എന്നാല്‍ ഇവിടത്തെ പൂര്‍വ്വ:വിദ്യാര്‍ത്ഥികള്‍ പലരും,ഡെപ്യട്ടി കലക്ടര്‍,അധ്യാപകര്‍ തുടങ്ങി പല ഉന്നത സ്ഥാനങ്ങളിലും എത്തിപ്പെട്ടതാണെന്നത് വിസ്മരിക്കാന്‍ പറ്റാത്തതാണ്. കോട്ടക്കല്‍ നായാടിപ്പാറ എന്ന സ്ഥലത്തല്ലാതെ ഈ ഗ്രാമത്തിനടുത്തെങ്ങും ഇതല്ലാതെ മറ്റൊരു പ്രാഥമിക വിദ്യാഭാസ സ്ഥാപനവും ഉണ്ടായിരുന്നില്ല എന്നത് 86 വര്‍ഷം പഴക്കമുള്ള ഈ ഗവ.സ്കൂളിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.നിരവധി പ്രധാന അധ്യാപകരും,സഹ അധ്യാപകരും ഈ സ്കൂളിനെ കര്‍മ നിരതമാക്കിയിട്ടുണ്ടെകിലും സ്വന്തമായി സ്ഥലമോ മറ്റു സൌകര്യങ്ങളോ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് നഗ്നസത്യമാണ്.ചുറ്റുവട്ടത്ത് ഇതിനോടകം ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ന്നു വന്നിട്ടുണ്ട് . computer , educat,ഉച്ചഭാഷിണി,ഒക്കെ ഈ സ്കൂളിനു സ്വന്തമായി ഉണ്ടെകിലും ഒരു വാടകകെട്ടിടത്തിന്റെ എല്ലാ പരിമിതികളും ഈ സ്ഥാപനം അനുഭവിച്ചുകൊണ്ട് തന്നെയാണ് സേവന പാതയില്‍ സഞ്ചരിക്കുന്നത് എന്നത് ഒരു ദുഃഖസത്യമാണ്..........
അധ്യാപകര്‍'
ഭൗതികസൗകര്യങ്ങള്
- ശാസ്ത്രലാബ്
- ലൈബ്രറി
- കമ്പ്യൂട്ടര്‍ ലാബ്[
- സ്മാര്‍ട്ട് ക്ലാസ്
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- എഡ്യുസാറ്റ് ടെര്‍മിനല്‍
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകള്‍
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
- മലയാളം/മികവുകള്‍
- അറബി/മികവുകള്‍
- ഇംഗ്ലീഷ് /മികവുകള്‍
- പരിസരപഠനം/മികവുകള്‍
- ഗണിതശാസ്ത്രം/മികവുകള്‍
- പ്രവൃത്തിപരിചയം/മികവുകള്‍/h
വഴികാട്ടി
<googlemap version="0.9" lat="11.023455" lon="76.007081" zoom="17" > 11.023455, 76.007081,ജി.എം.എല്‍.പി.സ്കൂള്‍,ചെറുകുന്ന് </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|