ആലങ്ങാടിന്റെ ചരിത്രം
ഉള്ളടക്കം
ആമുഖം
ചരിത്രം വർത്തമാനകാലത്തിൽ നിന്നും ഭൂതകാലത്തിലേക്ക് സ്വയം കണ്ണാടി നോക്കുന്ന എന്നു പറയാറുണ്ട്. ഭൂതകാലത്തിൽ അടുക്കും ചിട്ടയും ഇല്ലാത്ത കിടക്കുന്ന ഒരുപാട് വിവരങ്ങളാണു ചരിത്രം. ഈ ചെറിയ ചരിത്ര രചനയിൽ എഴുതപ്പെട്ട ചരിത്രവും ഐതിഹ്യ ചരിത്രവും ആണ് ഞാൻ മുഖ്യമായും ചേർത്തിട്ടുളളത്. എഴുതപ്പട്ട ചരിതത്തിൽ പ്രധാനമായി അംഗീകരിക്കപ്പെട്ട പുസ്തകങ്ങളും, ഐതിഹ്യ ചരിത്രത്തിൽ വാമൊഴികളും പൊതുവേ അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത ചില എഴുതപ്പെട്ട തെളിവുകളുമാണ് ആധാരം.
സ്ഥലനാമ ചരിത്രം
ആലങ്ങാടൻ സർക്കരയുണ്ടകൾ നാലഞ്ചങ്ങു വിളമ്പിടിൽ അതി കോലാഹലമാണെന്നുടെ ഭക്ഷണ ലീലാവിധമിങ്ങന്നൊരു വിപ്രൻ
കുഞ്ചൻ നമ്പ്യാർ - പാത്രചരിതം തുള്ളൽകഥ
ആലൈ എന്ന തമിഴ് പദത്തിൽ നിന്നുമാണ് ആലങ്ങാട് എന്ന പേര് ഉണ്ടായതെന്നു കരുതപ്പെടുന്നു. കരിമ്പ്, കരിമ്പാട്ടുന്ന ചക്ക് എന്നും ഇതിനർത്ഥമുണ്ട്. കരിമ്പ് ധാരാളമായി കൃഷി ചെയ്യുകയും , കരിമ്പിൻ ശർക്കര വ്യാവസായികമായി നിർമിക്കുകയും ചെയ്തിരുന്ന സ്ഥലമായിരുന്നു.