എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ
എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ | |
---|---|
വിലാസം | |
കല്ലാനിക്കല് ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2011 | Ignatious |
ആമുഖം
തൊടുപുഴ താലൂക്കിലെ കാരീക്കോട് വില്ലേജിലെ ഇടവെട്ടി പഞ്ചായത്തില്‍ ഏഴാം വാര്‍ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കോതമംഗലം രൂപതാ കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ റവ. ഫാ.ജോര്ജ്ജ് നിരപ്പത്തും,ഹെഡ്മാസ്ടര് ശ്രീ.ടി.ജെ.വര്ഗീസ്മാണ് . ഹൈസ്‌കൂള്‍ വിഭാഗത്തിലായി 9 ഡിവിഷനുകളും 18 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്. 2009-2010 വര്‍ഷത്തില്‍ ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 327വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.
ഈ പ്രദേശത്തുള്ള സ്‌ത്രീ പുരുഷന്മാര്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 1918-ല്‍ എല്‍.പി. സ്‌കൂള്‍ സ്ഥാപിതമായി. തുടര്‍ന്ന് 1942-ല്‍ ഫാ. പൗലോസ് കാക്കനാട്ടിന്റെ നേതൃത്വത്തില്‍ യു.പി. സ്‌കൂള്‍ സ്ഥാപിക്കപ്പെട്ടു. എങ്കിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നതിന് ദൂരസ്ഥലങ്ങളായ മൂവാറ്റുപുഴ, വാഴക്കുളം ഭാഗങ്ങളില്‍ കാല്‍നടയായി പോകേണ്ട അവസ്ഥയായിരുന്നു. മാത്രമല്ല സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും സ്‌ത്രീകള്‍ക്കും ഇത് പ്രാപ്യമായിരുന്നുമില്ല. ഈ പരിമിതികള്‍ മനസ്സിലാക്കി 1964-ല്‍ മാത്യു മഞ്ചേരില്‍ അച്ചന്റെ നേതൃത്വത്തില്‍ ഇത് ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. തല്‍ഫലമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം വിദ്യാവെളിച്ചം നുകരാന്‍ തുടങ്ങി. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി പുറത്തുപോയി. സമൂഹത്തിന്റെ നാനാതുറകളില്‍ നിസ്‌തുല സേവനം ചെയ്യുന്ന ധാരാളം വ്യക്തികള്‍ക്കു ജന്മം നല്‍കാന്‍ ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. വൈദികര്‍, സന്യസ്‌തര്‍, ഡോക്‌ടര്‍മാര്‍, എഞ്ചിനീയേഴ്‌സ്, ദേശീയ കായിക താരങ്ങള്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, നിയമജ്ഞര്‍, രാഷ്‌ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍...ഇങ്ങനെ നീളുന്നു ആ പട്ടിക.
സ്കൂള്‍ചരിത്രം
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1936 ല് ഒരു പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു. ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം .
കല്ലാനിക്കല് സെന്റ് ജോര്ജ്ജ്സ് ദേവ്ലയത്തിനു സമീപം 1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.തുടര്ന്ന് 1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.അന്നത്തെ സ്കൂള് മാനേജര് റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളിയായിരുന്നു. ബഹു. വികാരിയച്ചന്റേയും ഇടവകാംഗങ്ങളുടേയും നാട്ടുകാരുടേയും അശ്രാന്ത പരിശ്രമം കെണ്ട് ഒരു നില കെട്ടിടവും മറ്റു സജ്ജീകരണങ്ങളും പൂര്ത്തിയാക്കി.പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘാടനം 1967 ജനുവരി 1 ന് നടത്തുകയും ചെയ്തു. പുതിയ കെട്ടിടത്തില് 8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റര് ശ്രീ.റ്റി.റ്റി. മാത്യുവും പ്രഥമ മാനേജര് റവ.ഫാ.ജേക്കബ് മഞ്ചപ്പിള്ളിയും ആയിരുന്നു
ഭൗതികസൗകര്യങ്ങള്‍
2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ടു കെട്ടിടത്തിലായി
9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ്
റൂമും,
സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.കുട്ടികളുടെ കായിക വാസന
വികസിപ്പിക്കാനുതകുന്ന വിധത്തില് അതിവിശാലമായ ഒരു കളിസ്ഥലവും
സ്കൂളിനുണ്ട് സുസജ്ജമായ ഒരു സ്മാര്‍ട്ട് ക്ലാസ് റൂമും ഉണ്ട്.
പ്രധാന അധ്യാപകന്‍
സ്കൂള് വെബ് സൈറ്റ്
' (ഞങ്ങളുടെ വെബ് ബ്ലോഗ് കാണുവാന്‍ http://sghsk.blogspot.com ക്ലിക്ക് ചെയ്യുക)
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
***വിദ്യാരംഗം കലാസാഹിത്യവേദി |
***ക്ലാസ് മാഗസിനുകള് |
***പച്ചക്കറിതോട്ടം |
***പൂന്തോട്ടം |
***പരിസ്ഥിതി ക്ലബ്
പരിസ്ഥിതി ക്ലബ് Footballtrophy2010 |
മാനേജ്മെന്റ്
കോതമംഗലം രൂപതാ കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.
മുന്‍ സാരഥികള്‍
റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളി(സ്ഥാപക മാനേജര്‍)
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്
1970-1971 | ശ്രീ.എം എ അബ്റാഹം |
1971-1979 | ശ്രീമതി പി ജെ തങ്കമ്മ |
1979-1980 | ശ്രീ.പി.എല് ജോസഫ് |
1980-1981 | ശ്രീമതി എം ജെ അന്നം |
1981-1981 | ശ്രീ പോള് പി ജെ |
1982-1982) | ശ്രീമതി പി ജെ ത്രേസ്യാ |
1982-1988 | ശ്രീ പോള് പി ജെ |
1988-1990) | ശ്രീഎ പൌലോസ് |
1991-1995 | ശ്രീ ജോസ് വി മാവറ |
1995-2002 | ശ്രീ എന് വി മാത്യൂ |
2002-2005 | ശ്രീമതി അന്നക്കുട്ടി സി ജെ |
2005-2006 | ശ്രീ ഒ സി ജോര്ജ്ജ് |
2006-2010 | ശ്രീ ജോയി മാത്യൂ |
2010- | ശ്രീ വര്ഗ്ഗീസ് ടി ജെ. |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.879918" lon="76.733032" type="satellite" zoom="18" width="375" height="375" controls="large"> (K) 9.880008, 76.73265 St.George's H S Kallanickal </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക
ഫോട്ടോ ഗാലറി
<gallery> image:School_2.JPG|എസ്.ജി.എച്ച് .എസ് കല്ലാനിക്കല്‍ image:Sghs1.JPG|എസ്.ജി.എച്ച് .എസ് കല്ലാനിക്കല്‍ image:Sghs2.JPG|എസ്.ജി.എച്ച് .എസ് കല്ലാനിക്കല്‍ image:School_2.JPG|എസ്.ജി.എച്ച് .എസ് കല്ലാനിക്കല്‍ image:Sghs5.JPG|എസ്.ജി.എച്ച് .എസ് കല്ലാനിക്കല്‍- ഓണസദ്യ image:ഓണ_സദ്യ_.jpg|എസ്.ജി.എച്ച് .എസ് കല്ലാനിക്കല്‍ -ഓണസദ്യ ചിത്രം:Smart_classroom_Inaguration.jpg| ചിത്രം:Smart_Classroom_inaguration2.jpg| ചിത്രം:Smart_classroom_inguration3.jpg| ചിത്രം:Smart_classroom8.jpg| ചിത്രം:Anniversary_Dance.jpg| ചിത്രം:Anniversary_Dance2.jpg| ചിത്രം:Anniversary_dance3.jpg| ചിത്രം:Anniversary_dance_5.jpg| ചിത്രം:Anniversary_dance7.jpg| ചിത്രം:Report_Headmaster.jpg| ചിത്രം:Kayyezhuthu_masika2.jpg| ചിത്രം:Song.jpg| <gallery>