ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 24 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Balikamatomhss (സംവാദം | സംഭാവനകൾ) (''''സ്‍കൂൾ കലോൽസവം''' <br> കേരളത്തിലെ സ്‍കൂൾ വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്‍കൂൾ കലോൽസവം
കേരളത്തിലെ സ്‍കൂൾ വിദ്യാർത്ഥി, വിദ്യാർത്ഥിനികളുടെ സംസ്ഥാന തല കലാമേളയാണ് കേരള സ്‍കൂൾ കലോൽസവം. എല്ലാ വർഷവും Dec – Jan മാസങ്ങളിലായി നടക്കുന്ന ഈ കലോൽസവം ആരംഭിച്ചത് 1956-ൽ ആണ്. 2008 വരെ സംസഥാന സ്‍കൂൾ യുവജനോൽസവം എന്ന പേരിലറിയപ്പെട്ടിരുന്ന ഈ കലാമേള 2009 മുതലാണ് കേരളാ സ്‍കൂൾ കലോൽസവം എന്നറിയപ്പെടുവാൻ തുടങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി കേരളാ സ്‍കൂൾ കലോൽസവും അറിയപ്പെടുന്നു. ബാലികാമഠം ഹൈസ്‍കൂൾ കലോൽസവത്തിന് വലിയ പ്രാധാന്യം നൽകുന്നു. സ്‍കൂൾ, സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല മത്സരങ്ങളാണ് നടക്കുന്നത്. സംസ്ഥാന തല മത്സരത്തിൽ ഉയർന്ന ഗ്രേഡുകൾ ലഭിക്കുന്ന കുട്ടികൾക്ക് ഗ്രോസ് മാർക്ക് നൽകുന്നു. ഇവിടെ എല്ലാ വിധത്തിലുള്ള കലാ ഇനങ്ങൾക്കും തുല്ല്യ പ്രാധാന്യം നൽകുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നോടോടി നൃത്തം, സംഘ നൃത്തം, മാർ‍ഗ്ഗം കളി, ഒപ്പന, തിരുവാതിര, സംഗീതം, ശാത്രീയ സംഗീതം, വ‍ഞ്ചിപ്പാട്ട്, ദേശഭക്തി ഗാനം, സംഘ ഗാനം, പ്രസംഗം തുടങ്ങിയ ഇനങ്ങൾക്കെല്ലാം സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. 2019-20 അദ്ധ്യാന വർഷത്തിൽ ദേശഭക്തിഗാനത്തിന് കാഞ്ഞങ്ങാട് നടന്ന സംസ്ഥാന തല മത്സരത്തിൽ ഉയർന്ന ഗ്രേഡ് കരസ്ഥമാക്കി. കലേൽസവത്തിൽ കുട്ടികലെ പങ്കെടുപ്പിക്കുവാൻ സ്‍കൂൾ മാനേജ്മെന്റ്, രക്ഷാകർത്തു സംഘടന, പ്രധാനാധ്യാപിക , മറ്റ് അധ്യാപികമാർ എന്നിവരുടെ പൂർണ്ണ പിന്തുണയുണ്ട്.