രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സ്കൂൾ:ഓർമ്മകൾ
എത്ര വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ വല്ലതും എഴുതുന്നത്...ഒന്ന് റൊമാന്റിക്കാവുന്നത് ! ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ മാത്രമാണ് ഞാന്‍ കാര്‍ട്ടൂണ്‍ വരച്ചിരുന്നത് ;സാഹിത്യോത്സവങ്ങളില്‍ സമ്മാനം വാങ്ങിയിരുന്നത്.എല്‍.പി.സ്കൂള്‍ തൊട്ട് Msc.വരെ ഉയര്‍ന്ന മാര്‍ക്കേ കിട്ടിയിട്ടുള്ളൂ.പക്ഷെ എന്റെ ഉള്ളിലെ കാര്‍ട്ടൂണിസ്റ്റും കഥാകൃത്തും കവിയും ഉണര്‍ന്നിരുന്ന മൂന്നു വര്‍ഷങ്ങളേ ഉള്ളൂ.ഇവരൊക്കെ ഉറങ്ങിയിട്ട് വര്‍ഷം എട്ട് കഴിഞ്ഞു.എന്തായിരുന്നു എന്റെ ഹൈസ്കൂള്‍ എനിക്ക് തന്നിരുന്നത്,ഒരു പക്ഷെ അദൃശ്യ ഊര്‍ജ്ജപ്രവാഹം...അദ്ധ്യാപകരില്‍,കെട്ടിടങ്ങളില്‍,ബെഞ്ചുകളില്‍, ഡെസ്ക്കുകളില്,ചോക്കുകഷ്ണങ്ങളില്‍... ജനുവരിയില്‍ അവിടുത്തെ പുല്നാമ്പുകളില് സൂര്യകിരണങ്ങളേറ്റ് തിളങ്ങിയ മഞ്ഞുതുള്ളികള്‍! അതെനിക്ക് നഷ്ട്ടമായിട്ട് വര്‍ഷം എട്ടാകുന്നു....
-ഷിജിത്ത്.പി.പി,അദ്ധ്യാപകന്,ഗവ:ബ്രണ്ണന്‍ കോളേജ്
ഓരോ മഴകാലവും ഒരു ഓര്‍മ്മപ്പെടുത്തലാണ്... മഴയുടെ കൂടെ നിന്നും പുഴയുടെ കൂടെ കളിച്ചും ഗൃഹപാഠം ചെയ്യാന്‍ മറന്ന് വാങ്ങുന്ന തല്ലിന്റെയും ഓര്‍മ്മകള്‍ മായില്ല.രണ്ടാമത്തെ ബാച്ചിലെ അവസാനത്തെ വിദ്യാര്‍ത്ഥിയായി ചേര്‍ന്ന് VIII-Gയില്‍ നിന്നും X-Aയില്‍ അവസാനിച്ച യാത്ര... വഴിയില്‍ തണല്‍ മരങ്ങളായി നിന്ന അദ്ധ്യാപകര്‍... കൂടെ നടന്നവര്‍ സൗഹൃദത്തിന്റെ പുതിയ വാതിലുകള്‍ തുറക്കുകയായിരുന്നു.മതിയാവോളം ആസ്വദിച്ചില്ല എന്നൊരു കുറ്റബോധം ഇന്നുണ്ട്.കാലത്തിന് തിരിഞ്ഞുനടക്കാന്‍ കഴിയില്ലല്ലോ...കുത്തിക്കുറിച്ചിട് വരികള്‍ കവിതകളാക്കുന്ന മായാജാലം ഞാന്‍ കണ്ടു.കയ്യെഴുത്തു മാസികയില്‍ പുതിയൊരു 'ഞാന്‍' രൂപപ്പെട്ടു.ആത്മാര്‍ത്ഥതയുടെ,സേവനത്തിന്റെ പുതിയൊരു ഭാഷ ഞാന്‍ പഠിച്ചു... അക്ഷരങ്ങളുടെ കരുത്തിനേക്കാള്‍ അതിനെ ഞാന്‍ മതിക്കുന്നു...
“സംസ്കാരമാത്രജന്യം ജ്ഞാനം സ്മൃതിഃ"വഴി പിരിഞ്ഞു പോയവര്‍ എന്നെങ്കിലും ഒത്തു ചേരും... പ്രായം നല്കിയ പക്വതയുമായി... ഓര്‍മ്മകളുടെ തിരിതെളിയിക്കാന്‍... -ഡോ.ശ്രീജിന്‍.സി.കെ,പരിയാരം മെഡിക്കല്‍ കോളേജ് ഗ്രാമ ജീവിതത്തിന്റെ സകല പരിമിതികള്‍ക്കുള്ളിലും ഒതുങ്ങിക്കൊണ്ട്,എന്തെങ്കിലും മാത്രമായ് പ്പോകുമായിരുന്ന എനിക്ക് വിജയത്തിലേക്കുള്ള ദിശാബോധം നല്‍കിയത് രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹൈസ്കൂളാണ്.1994-95-ല്‍ പുതുതായി ആരംബിച്ച രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹൈസ്കൂളില്‍ ആദ്യമായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥി ഞാനായിരുന്നു.സ്കൂളിലെ മൂന്ന് വര്‍ഷത്തെ പഠനം ഞാനെന്താകണം എന്ന തിരിച്ചറിവിലേക്ക് എന്നെ നയിച്ചിട്ടുണ്ട്.സകല കൃതജ്ഞതയോടും കടപ്പാടോടും കൂടി മാത്രമേ എനിക്ക് സ്കൂളിനെ ഓര്‍ക്കാനാവൂ
-ജിജേഷ്.കെ,സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍,പൂനെ