ജി.എം.എൽ..പി.എസ് മമ്പുറം
ജി.എം.എൽ..പി.എസ് മമ്പുറം | |
---|---|
വിലാസം | |
മമ്പുറം 676306 | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഇമെയിൽ | glpsmampuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19822 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
12-03-2019 | Mohammedrafi |
ചരിത്രം
മലപ്പുറം ജില്ലയിലെ എ ആർ നഗർ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്താണ് മമ്പുറം ദേശം സ്ഥിതി ചെയ്യുന്നത്. മണ്ണ്പുറം ലോപിച്ചാണ് മമ്പുറം നാമം ഉണ്ടായത് എന്ന് ചരിത്രം. മമ്പുറം ഇന്ന് ലോകപ്രശസ്തമാണ്. അതിന്റെ കാരണം മറ്റൊന്നല്ല,മഹാനായ സയ്യിദ് അലവി തങ്ങളുടെ നാടായതുകൊണ്ടുതന്നെ. മമ്പുറം ദേശത്തിന്റെ കിഴക്കും തെക്കും ഭാഗത്ത് കൂടെ കടലുണ്ടിപ്പുഴ പടിഞ്ഞാറോട്ട് ഒഴുകുന്നു. തെക്ക് ഭാഗത്ത് കടലുണ്ടിപ്പുഴയുടെ വക്കിൽ ബഹുമാനപ്പെട്ട ഖുതുബ്ബുസ്സമ്മാൻ സയ്യിതലവി അന്ത്യ വിശ്രമം കൊള്ളുന്ന പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മമ്പുറം മഖാം ശരീഫ് സ്ഥിതി ചെയ്യുന്നു. ചരിത്ര പ്രസിദ്ധമായ തിരൂരങ്ങാടി പഞ്ചായത്തിനെയും മമ്പുറം ഉൾക്കൊള്ളുന്ന എ ആർ നഗർ പഞ്ചായത്തിനെയും വേർതിരിക്കുന്നത് കടലുണ്ടിപ്പുഴയാണ്. മമ്പുറം ദേശത്തിന്റെ തെക്കുഭാഗം മണലുകളുള്ള സമതല പ്രദേശവും വടക്ക് ഭാഗം കല്ലുകളും പാറകളും അടങ്ങിയ ഉയർന്ന പ്രദേശങ്ങളും ആണ്. പടിഞ്ഞാറു ഭാഗം അരുവികളും വയലുകളും ആണ്. മമ്പുറത്തിന്റെ തെക്ക് ഭാഗം തിരൂരങ്ങാടി പഞ്ചായത്തും പടിഞ്ഞാറു ഭാഗം മൂന്നിയൂർ പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. വടക്കും കിഴക്കും എ ആർ നഗർ പഞ്ചായത്തിന്റെ ഭാഗങ്ങൾ തന്നെയാണ്. മഖാമിൽ നിന്നും ഏതാണ്ട് 250 മീറ്റർ വടക്ക് കിഴക്ക് ഭാഗത്തേക്ക് മാറി ഖാൻ ബഹദൂർ ആറ്റക്കോയ തങ്ങളുടെ പള്ളിത്തോട് പറമ്പിലുണ്ടായിരുന്ന കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. വലിയപറമ്പിൽ സ്ഥിതി ചെയ്തിരുന്ന സ്കൂളിൽ കുട്ടികളെ കിട്ടാതിരുന്നത് കാരണം ആ സ്കൂൾ മമ്പുറത്തേക്ക് മാറ്റി എന്നാണു അറിയുന്നത്.
ഭൗതികസൗകര്യങ്ങൾ
24 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളും ഒരു ഒഫീസ് മുരിയും ഉന്ദ്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരു കമ്പ്യൂട്ടർ ലാബുകളിലുമായി 7 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഐ.ടി. ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
-സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
- ആഘോഷങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പെന്നമ്മ പുന്നൂസ് ജൊർജ് കുട്ടി ഉഷ അബൂബക്കർ അജിത
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.പി. ബഷീർ അദ്വക്കെറ്റ്
- ********************
വഴികാട്ടി
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 -ല്‍ V.K.padi bus stop -ല്‍ നിന്ന് 2 KM തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 12 കി.മി. അകലം