ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /വിദ്യാരംഗം കലാ സാഹത്യ വേദി
പിറന്ന മണ്ണിന്റെ മണവും കുടിനീരിന്റെ സ്വാദും സ്വന്തം പൈതൃകവുമുള്ക്കൊള്ളുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാനുള്ള സ്കൂള്‍തല പരിശ്രമങ്ങളുടെ ഭാഗമാണ് വിദ്യാരംഗം കലാസാഹിത്യ വേദി. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക രചനകള്‍ വെളിച്ചം കാണിക്കുന്നനതിനും, എഴുത്തിനോടൊപ്പം വായന പ്രോത്സാഹിപ്പിക്കാനുള്ള വേദിയൊരുക്കാനും വിദ്യാരംഗം പ്രതിജ്ഞാബന്ധമാണ്. സാംസ്കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഈ കലാസാഹിത്യ കൂട്ടായ്മയുടെ ഭാഗമായാണ് പൂക്കോട്ടുംപാടം ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയും മുന്നോട്ടു പോകുന്നത്. നാട്ടുഭാഷയുടെ മധുരവും നാടന്‍ കലകളുടെ പ്രാധാന്യവും ഉള്‍ക്കൊള്ളുന്ന ഒരു പുതിയ സംസ്കൃതിയുടെ ഭാഗമാവാന്‍ കുട്ടികള്‍ക്ക് വിദ്യാരംഗം സാഹിത്യവേദിയുടെ സാന്നിധ്യം സഹായകമാകുന്നു.
ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് എല്ലാ ദിവസവും പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നു.ആസ്വാദന കുറിപ്പുകള്‍ ശേഖരിക്കുകയും മാസികയാക്കി മാറ്റുകയും ചെയ്യുന്നു.സര്‍ഗ്ഗശേഷി, വായന,എന്നിവ വിപുലീകരിക്കുന്നതിനുവേണ്ടി കഥാ കവിതാ രചനാ മത്സരങ്ങള്‍ നടത്തി വിജയികള്‍ക്ക് സമ്മാനങ്ങളും നല്കി വരുന്നു.ആസ്വാദന കുറിപ്പ് തയ്യാറാക്കല്‍, മാസികാ നിര്‍മ്മാണം എന്നിവ തുടര്‍ പ്രവര്‍ത്തനങ്ങളായി നടക്കുന്നു.
ജൂലൈ 5 ബഷീര്‍ അനുസ്മരണ ദിനത്തിന് എല്ലാ ക്ലാസുകളിലും ബഷീര്‍ പതിപ്പ് തയ്യാറാക്കി. സ്വാതന്ത്ര്യദിനത്തില്‍ സ്വാതന്ത്ര്യദിനപത്രം, അടിക്കുറിപ്പ് മത്സരം, കുട്ടിക്കവിതാ മത്സരം എന്നിങ്ങനെ വിവിധ മത്സരങ്ങള്‍ നടത്താറുണ്ട്.
വിദ്യാരംഗം ജില്ലാ കലോത്സവത്തില്‍ അന്ജൂം.കെ.പി, X.Bഎന്ന കുട്ടിക്ക് മലയാളം ഉപന്യാസ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. 2010 ജൂണില്‍ തെയ്യാലിങ്ങല്‍ ഹൈസ്ക്കൂളില്‍ വെച്ചു നടന്ന മലപ്പുറം ജില്ലാ റവന്യൂ വിദ്യാരംഗം മത്സരത്തില്‍ ഗീതു.കെ 9.E എന്ന കുട്ടിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.