ഗവ.എച്ച്.എസ്സ്.വീയപുരം
ഗവ.എച്ച്.എസ്സ്.വീയപുരം | |
---|---|
വിലാസം | |
ആലപ്പൂഴ ആലപ്പൂഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പൂഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പൂഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
27-08-2010 | Dhaneshveeyapuram |
വീയപൂരം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് വീയപൂരം ഗവ.ഹൈസ്കൂള്‍".ധാരാളം പ്രഗല്ഭരായ വ്യക്തികള്‍ക്ക് ഈ സ്കൂള്‍ ജന്മം നല്‍കിയിട്ടൂണ്ട്.
ചരിത്രം
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍വീയപുരം പഞ്ചായത്തിലെ 12-)0 വാര്‍ഡിലാണ് വീയപുരം ഗവ. ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1914 ലാണ് സ്കൂള്‍ സ്ഥാപിതമായത്. "കോയിക്കലേത്ത്" എന്ന കുടുംബത്തിന് അധീനതയിലുള്ള സ്ഥാപനമായിരുന്നു ആദ്യം ഇത്. ആദ്യമാനേജര് കോയിക്കലേത്ത് ശ്രീധരന് പിള്ള അവര്‍കളായിരുന്നു. ആരംഭത്തില്‍ എല്‍. പി. വിഭാഗമേ ഉണ്ടായിരുന്നുള്ളു. പിന്നീട് സര്‍ക്കാര്‍ ഈ വിദ്യാലയം ഏറ്റെടുക്കുകയും 1981 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെടുകയും ചെയ്തു.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍
തെക്കും കിഴക്കുമായി പമ്പയാറും അച്ചന്‍കോവിലാറും ഒഴുകുന്നു.ഇവയുടെ കൈവഴികളാല്‍ ചുറ്റപ്പെട്ട ഒരു ദ്വീപിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.പുഞ്ചപ്പാടങ്ങളാല്‍ ചുറ്റപ്പെട്ട മനോഹരമായ ഭൂപ്രദേശം. അപ്പര്‍ കുട്ടനാടന്‍ പാടശേഖരങ്ങളാണ് സ്കൂളിന് ചുറ്റും. പായിപ്പാട് ജലോല്‍സവം അരങ്ങേറുന്നത് സ്കൂളിന് സമീപം അച്ചന്‍കോവിലാറിലുള്ള ലീഡിംഗ് ചാനലിലാണ്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 സ്ഥിരകെട്ടിടങ്ങളിലും 4 താല്‍ക്കാലിക കെട്ടിടങ്ങളിലുമായി 30ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പി യ്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എജ്യൂസാറ്റ് സൗകര്യവും ലഭ്യമാണ്.രണ്ട് എല്‍.സി.ഡി പ്രൊജക്ടറുകള്‍ ഉണ്ട്.ശാസ്ത്രപോഷിണി സയന്‍സ് ലാബ് ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- പച്ചക്കറി കൃഷി,വാഴ കൃഷി
- ഔഷധ സസ്യ കൃഷി
- നാടന്‍ പാട്ടുക്കൂട്ടം
- ക്ലാസ് മാഗസിനുകള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഐടി ക്ളബ് ,ഗണിത ക്ളബ്,സയന്‍യ് ക്ളബ്,എസ്സ.എസ്സ് ക്ളബ്,നേച്ചര്‍ ക്ളബ്,സീഡ് ക്ളബ്, ഭാഷാ ക്ളബ്, പ്രവര്‍ത്തി-പരിചയ ക്ളബ്,
- തായ്ക്കോണ്ടാ പരിശീലനം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1.ജി.അലക്സാണ്ടര്‍ (1975-1976) 2.ആച്ചിയമ്മ (76-77) 3.ഏലിയാമ്മ(79-80) 4.എസ്സ്.ഭാസ്കരന് നായര്‍(80-81) 5.കെ.പി.ചാക്കോ(82-83) 6.എന്‍.ചെല്ലപ്പന്(83-84) 7.ശ്രീകുമാരവാര്യര്‍(84-85) 8.പി.രാമചന്ദ്രന് (88-90) 9.ബി.ശന്തമ്മ (90-91) 10.വല്‍സാ അലക്സാണ്ടര്‍ (92-93) 11.തങ്കപ്പന് ആശാരി (93-94) 12.അന്നമ്മ (94-95) 13.ജി.ഭവാനന്ദന്‍ (95-96) 14.മേരി സെറാഫിന് (96-97) 15.പി.സി.രാജിനി (97-98) 16.രാധാകോവിലമ്മ (98-99) 17.നാരായണിക്കുട്ടി (99-2000) 18.അച്ചാമ്മ വര്‍ഗീസ് (2000-2001) 19.ജെ.ലളിതാംബിക (2001-2002) 20.മേരിക്കുട്ടി (2002-2003) 21.തങ്കമ്മു (2003-2004) 22.ജമാലുദീന് (2004-2005) 23.ശ്രീദേവി അമ്മ (2005-2006) 24.എ.റ്റി.അന്നമ്മ (2006-2009) 25.പി.എന്‍.സുശീലാമ്മ (2009-2010 )
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
മുന്‍ കേരളാ ഭക്ഷ്യമന്ത്രി ഇ.ജോണ്‍ ജേക്കബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.331864" lon="76.467848" zoom="18"> 9.331991, 76.470079 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.