എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്/അക്ഷരവൃക്ഷം/കോവിഡ്-19
കോവിഡ്-19
കോവിഡ്-19 അഥവാ കൊറോണ വൈറസ് ഇന്ന് ലോകത്ത് ആകമാനം ഭീതി ഉയർത്തുന്ന വൈറസ് നമ്മെ പിടികൂടിയിരിക്കുകയാണ്. ചൈനയിലാണ് ഉത്ഭവമെങ്കിലും ഇന്ന് ഇന്ത്യയിലും എത്തി. അത് ഇന്ന് മാന്വഷ്യനെ കൂട്ടിലിട്ട പക്ഷിയെപ്പോലെ ആക്കി മാറ്റി.ഇത് കുടുംബത്തെ പോലും മാറ്റിനിർത്തേണ്ട അവസ്ഥ ഉണ്ടാക്കി. ഇതിനെ പ്രീതിരോധിക്കാനുള്ള മരുന്ന് നമ്മൾ തന്നെയാണ്.കോവിഡ്-19 വായുവിലൂടെയും, സ്പര്ശനത്തിലൂടെയും ആണ് പകരുന്നത്. ഇതുമൂലം വൈറസ് നമ്മുടെ ശരീരത്തിനകത്തേക്ക് പടരുന്നു. അതിനാൽ വീട്ടിലിരിക്കലാണ് ഏറ്റവും ഉത്തമം. പുറത്ത് പോകുമ്പോൾ മാസ്കും ഗ്ലൗസും ധരിക്കുക. 1മീറ്റർ അകലം പാലിച്ചു സംസാരിക്കുക.ഓരോ 20 മിനുട്ടിലും കൈകൾ സോപ്പോ സാനിറ്ററൈസറോ ഉപയോഗിച്ച് കഴുകുക. ഇതാണ് മരുന്ന്. നിർത്താതെയുള്ള പനി, ചുമ, തൊണ്ടവേദന പോലുള്ളവയാണ് പ്രധാന ലക്ഷണങ്ങൾ. ഇതിനെതിരെ ഇന്ന് കേരളവും പോരാടുന്നു. നമ്മുടെ മുഖ്യമന്ത്രി ശ്രീ:പിണറായി വിജയൻ സാർ ഇന്ന് നമ്മുക്ക് വേണ്ടി പോരാടിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് കേരളത്തിൽ ലോക്ക്ഡൌൺ നടപ്പാക്കിയത്. അതിലാൽ തന്നെ പൊലീസുകാരെ പേടിച്ചെങ്കിലും ചിലർ വീട്ടിൽ കഴിയും. ലോകമാകെ കോവിഡ് രോഗികളുടെ എണ്ണം ഏകദേശം 21 ലക്ഷത്തോളം കടന്നുകഴിഞ്ഞു. കേരളത്തിൽ കോവിഡ്-19 കൊറേപ്പേർക്ക് സ്ഥിതീകരിച്ചിരുന്നെങ്കിലും നമ്മുടെ കേരളത്തിന്റെ ആരോഗ്യപാരിബാലന രീതിയും രോഗനിയന്ത്രിത രീതിയുടെയും ഫലമായി ഇന്ന് ഒരുപാടുപേർ രോഗവിമുക്തി പ്രാപിച്ചു. അതിൽ നമ്മുടെ നാടായ തുവ്വക്കാട്ടിലും ഒരാൾ ഉൾപ്പെടുന്നു. ഇന്ന് കേരളത്തിന് പുറത്ത് പലയിടങ്ങളിലും നമ്മുടെ ആരോഗ്യപാരിബാലന രീതിയും രോഗനിയന്ത്രിത രീതിയും ആണ് സ്വീകരിക്കുന്നത്. അതിൽ നമ്മുക്ക് അഭിമാനിക്കാം. വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കുക... സ്വയം നമ്മെയും നമ്മുടെ പ്രിയപെട്ടവരെയും നാടിനെയും രക്ഷിക്കുക. STAY HOME | STAY SAFE
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം