എ.എം.എൽ.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/സമ്പത്തിൽ അല്ല സത്തിൽ ആണ് കാര്യം

Schoolwiki സംരംഭത്തിൽ നിന്ന്
സമ്പത്തിൽ അല്ല സത്തിൽ ആണ് കാര്യം


സമ്പത്തിൽ അല്ല സത്തിൽ ആണ് കാര്യം നല്ല ഭക്ഷണം കഴിക്കുക ആരോഗ്യത്തോടെ ജീവിക്കുക
 •  ഒരു ഗ്രാമത്തിൽ രാമു ദാമു എന്ന രണ്ട് അയൽവാസികൾ താമസിച്ചിരുന്നു. രാമു തന്റെ കൃഷിത്തോട്ടത്തിൽ നട്ടുവളർത്തിയ പച്ചക്കറികളും പഴങ്ങളും കഴിച്ചു കൊണ്ടാണ് ജീവിച്ചു പോന്നിരുന്നത്. അങ്ങിനെ കച്ചവടത്തിനു വേണ്ടി ദാമു പട്ടണത്തിലേക്കു യാത്രയായി. തന്റെ ചങ്ങാതിയെ പിരിയുന്ന വിഷമം രണ്ടുപേർക്കും ഉണ്ടായിരുന്നു. കുറച്ചു കാലങ്ങൾക്കു ശേഷം ദാമു ഗ്രാമത്തിലേക്ക് തന്നെ തിരിച്ചെത്തി. നാട്ടിൽ വന്ന് ചങ്ങാതിയെ കാണാൻ രാമു തിടുക്കത്തിൽ ദാമുവിന്റെ വീട്ടിലേക്ക് പോയി.കട്ടിലിൽ. അവശനായി കിടക്കുന്ന ദാമുവിനെ കണ്ടു രാമു ഞെട്ടിപ്പോയി. ദാമു വിന്റെ അമ്മയോട് കാര്യം തിരക്കിയപ്പോൾ ആണ് മനസ്സിലായത് പട്ടണത്തിലെ ചിട്ടയില്ലാത്ത ജീവിതവും ഭക്ഷണ ശൈലിയുംദാമുവിനെ ഒരു മാരക രോഗിയാക്കി മാറ്റി. കരയുന്ന ദാമുവിന്റെ അമ്മയെ എന്തു പറഞ്ഞു മനസ്സിലാക്കും എന്ന് രാമുവിന് അറിയില്ലായിരുന്നു........... കൂട്ടുകാരെ ഇതിൽ നിന്നും എന്തു മനസിലാക്കാം ചിട്ടയില്ലാത്ത ഭക്ഷണരീതിയും ശുചിത്വമില്ലായ്മയും നമ്മെ രോഗിയാക്കും.


ജന്ന പർവീൻ എ
3 A എ എം എൽ പി എസ് മണ്ണാർമല
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ