Schoolwiki സംരംഭത്തിൽ നിന്ന്
നല്ലവളായ വെള്ള പക്ഷി
കിന്നരി കാട്ടിൽ ഒരു വെള്ള പക്ഷിയുണ്ടായിരുന്നു. അതിന് വെള്ള നിറം ആയതിനാൽ മറ്റു പക്ഷികളും മൃഗങ്ങളും അവളെ നോക്കി കളിയാക്കുമായിരുന്നു. അവളോട് ആരും കൂട്ടുകൂടിയിരുന്നില്ല. അതോർത്ത് അവൾക്ക് വലിയ സങ്കടമായിരുന്നു. അങ്ങനെയിരിക്കെ അവൾ ഒരു ആമ സന്യാസിയെ കാണാൻ പോയി ആമ സന്യാസി ചോദിച്ചു ,നിനക്ക് എന്താണ് വേണ്ടത്,അവൾ പറഞ്ഞു എനിക്ക് ഒരു ഭംഗിയുള്ള നിറം വേണം. സന്യാസി പറഞ്ഞു ഒരിക്കലും അത് സാധിക്കില്ല. വെള്ള പക്ഷി സങ്കടത്തോടെ വീട്ടിലേക്ക് പോയി മഴക്കാലം വരാറായി അവൾ കാട്ടിലിൽ നിന്നും പഴങ്ങൾ ശേഖരിക്കാൻ തുടങ്ങി. അപ്പോൾ അവിടെ ഒരു മയിൽ വന്നു അവൾ ശേഖരിച്ച പഴം മുഴുവൻ എടുത്തുകൊണ്ടുപോയി. വിശന്നിട്ട് ആയിരിക്കും എന്ന് കരുതി അവൾ വീണ്ടും പഴം ശേഖരിച്ചുതുടങ്ങി. അവളുടെ കുട്ട നിറഞ്ഞപ്പോൾ അവൾ വീട്ടിലേക്ക് പോയി. പോകും വഴിയിൽ മൃഗങ്ങളും പക്ഷികളും അവളെ കളിയാക്കി കൊണ്ടേയിരുന്നു. മയിലും തത്തയും ചോദിച്ചു ഞങ്ങള നോക്കൂ എത്ര മനോഹരമാണ് ! ഇത് കേട്ടപ്പോൾ അവൾക്ക് വളരെ സങ്കടമായി. അങ്ങനെ മഴക്കാലം തുടങ്ങി ഒരു ദിവസം ശക്തമായ കാറ്റും മഴയും വന്നു .എല്ലാ പക്ഷികളുടെയും വീട് കാറ്റിൽ നശിച്ചുപോയി ഭാഗ്യവശാൽ വെള്ള പക്ഷിയുടെ വീടിന് ഒന്നും സംഭവിച്ചില്ല .എല്ലാ പക്ഷികളും ഭക്ഷണം കിട്ടാതെ വിശന്നു കരയാൻതുടങ്ങി .ഇതുകണ്ട് വെള്ള പക്ഷി അവരെ വീട്ടിൽ കൊണ്ടുപോയി അവളുടെ കൈവശമുള്ള പഴങ്ങൾ അവർക്ക് നൽകി പുതിയ വീട് ഉണ്ടാക്കുന്ന വരെ അവിടെ താമസിക്കാനും പറഞ്ഞു ഇതു കേട്ടപ്പോൾ എല്ലാ പക്ഷികൾക്കും വളരെയധികം സന്തോഷം ആവുകയും അവരുടെ തെറ്റുകൾ മനസ്സിലാവുകയും ചെയ്തു അവരെല്ലാവരും വെള്ള പക്ഷിയോടു ക്ഷമ ചോദിച്ചു
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ
|