Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അനുഭവക്കുറിപ്പ്.....
എന്റെ അനുഭവക്കുറിപ്പ്.....
ഞാൻ ശുഐബ് എം.കെ.ഞാൻ പറയാൻ പോകുന്നത് ഞങ്ങളുടെ വീട്ടിൽ വളർത്തിയ ജീവികളെക്കുറിച്ചാണ്. മീനും പൂച്ചയും പക്ഷിയും..പക്ഷി വന്നുകൂടിയതാണ്. മീൻ ഗപ്പികൾ,കാർപ്പുകൾ, ഗോൾഡ് ഫിഷ്, ഫൈറ്റർ എന്നിവയാണ്. എന്റെ വീടിന്റെ മുറ്റത്ത് ഞങ്ങൾ ഉണ്ടാക്കിയ ചെറു തടാകം ഉണ്ട്. അതിലാണ് മീനുകൾ. പ്രസവിച്ച ചെറിയ മീൻകുഞ്ഞുങ്ങളെ വലിയ വ തിന്നുന്നതിനാൽ ഞങ്ങൾ അവയെ വേഗം വേറെയാക്കും. വാലിൽ പല നിറങ്ങളുള്ള നല്ല ഭംഗിയുള്ള സാരിവാലകൾ... അവയെ വാങ്ങാൻ ആവശ്യക്കാർ വരും.അവർക്ക് വിക്കും. അങ്ങനെ കുറച്ച് കാഷ്ഉണ്ടായി...
' ഇനി പറയുന്നത് ഞങ്ങളുടെ വീടിൽ കൂടുണ്ടാക്കിയ തേൻ കുരുവിയെ കുറിച്ചാണ്. അടുക്കളയോടു ചേർന്ന് വീടിന്റെ ഒരു വശത്ത് ഇറയത്താണ് അത് നിർമിച്ചത്. കുറേ ദിവസം കുരുവി കൂടു നിർമാണത്തിലായിരുന്നു.ഞാൻ എപ്പോഴും അത് നോക്കി നിൽക്കും. കൂടിന് വേണ്ടി ചകിരി, വള്ളികൾ, നരുകൾ,ഉണങ്ങിയ ഇലകൾ അപ്പൂപ്പൻ താടികൾ എന്നിവയൊക്കെയുണ്ട്. കുരുവിയുടെചുണ്ട് നീണ്ട് വളഞ്ഞിട്ടാണ്. അതു കൊണ്ട് നാരുകൾ ചുറ്റി ചുറ്റിയാണ് അത് കൂടുണ്ടാക്കിയത്.പിന്നെ മുട്ടയട്ടു.രണ്ട് മുട്ടകൾ, ഇളംറോസ് നിറം. അത് എന്നും അടയിരിക്കും
ഇനി പൂച്ചയെ കുറിച്ചാണ്, ഞങ്ങൾ വിളിക്കുന്ന പേര് ടോമി. ആദ്യം അമ്മയും രണ്ട് കുട്ടികളുമായിരുന്നു. ഒന്ന്ഞങ്ങളുടെ വീട്ടിൽ വളർന്നു. അവനാണ് ടോമി. അവൻ എന്റെ കൂടെ കളിക്കും. ചില ദിവസം ഏതെങ്കിലും കിളികൾ അണ്ണാൻഎന്നിവയെ പിടിക്കാൻ ഓടും. കിട്ടിയാൽ പിടിച്ചു തിന്നും. എനിക്ക് ആ സ്വഭാവം ഇഷ്ടമല്ല ചീത്ത പറഞ്ഞ് ഓടിക്കും..........
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|