ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

മരങ്ങളും പുൽമേടും ചോലകളാലും
പച്ചപ്പട്ടു വിരിച്ചു നിൽക്കുന്ന പ്രകൃതി -
നീ എത്ര മനോഹരി..
പ്രകൃതി താൻ താരാട്ടായ് കുയെലിന്റെ കിളിനാദവും, ഒഴുകി എത്തിവരുന്ന പുഴയുടെ സംഗീതവും നിന്നെ സൗന്ദര്യവതിയാക്കുന്നു....
വീണ്ടും മറ്റൊരു പുലരിയെ സ്വാഗതം- ചെയ്യാൻ ചുവന്ന വട്ടപൊട്ടും തൊട്ട് -
കിഴക്കിന്റെ മാറിൽ പുഞ്ചിരി തൂകി -
നിൽക്കുബോൾ വീണ്ടും നീ എത്ര മനോഹാരിയാന്നെന്നു തോന്നുന്നു.......
നിന്നിലെ കാമുകിയുടെ ഭാവമായ്
എവിടെ നിന്നോ വരുന്ന ഇളം കാറ്റും,
വിരഹ പ്രണയത്തിന്റെ സൂചകമായി - മേഘങ്ങൾക്കിടയിൽ നിന്നും താഴേക്കുവരുന്ന കണ്ണുനീർ മഴത്തുള്ളികളും അങ്ങനെ നിന്നിലെ പ്രണയിനിയെ ഞാൻ തിരിച്ചറിഞ്ഞത്.
ചിലപ്പോൾ നീ അമ്മയായും,
ചിലപ്പോൾ പ്രണയിനിയായും നിന്റെ -
ഭാവങ്ങൾ മാറിക്കൊണ്ടിരിക്കുന്നു........

ആദർശ് അശോക്
8 B ഇൻഫന്റ് ജീസസ് ഹൈസ്കൂൾ,വടയാർ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത