ആലക്കാട് എസ് വി എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അപ്പുവിൻെറ സന്തോഷം
അപ്പുവിൻെറ സന്തോഷം
മഹാ വികൃതിയായിരുന്നു അപ്പു. എപ്പോഴും അവന് കളിക്കണമെന്ന വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവൻ വൃത്തിയായി പല്ല് തേക്കില്ല, കുളിക്കില്ല,നഖം മുറിക്കില്ല തുടങ്ങിയ വ്യക്തി ശുചിത്വങ്ങൾ ഒന്നും പാലിക്കാറുമില്ല. അവന് അത് ഇഷ്ടവുമല്ല. സ്കൂളിൽ പോവാൻ മടി കാണിച്ച അപ്പുവിനെ അങ്ങനെയിരിക്കെ ഒരു ദിവസം അച്ഛൻ സ്കൂളിൽ ചേർത്തു. അച്ഛൻ അപ്പുവിനെയും കൂട്ടി സ്കൂളിൽ എത്തി. അച്ഛൻ തിരിച്ചുപോയതിനുശേഷം അപ്പു തൻെറ ക്ലാസ്സിലേക്ക് ചെന്നു. അപ്പോഴേക്കും എല്ലാ കുട്ടികളും ക്ലാസ്സിൽ കയറി അവരവരുടെ സീറ്റിൽ ഇരിപ്പുണ്ടായിരുന്നു. അപ്പു ആരെയും ശ്രദ്ധിക്കാതെ അടുത്തു കാണുന്ന ബെഞ്ചിൽ ഇരുന്നു. എല്ലാ കുട്ടികളും അവനെ തന്നെ നോക്കുന്നുണ്ടായിരുന്നു. അപ്പു അതൊന്നും ശ്രദ്ധിച്ചതേയില്ല. അപ്പു ഇരുന്ന ബെഞ്ചിലെ കുട്ടികളെല്ലാെം മാറി അടുത്ത ബെഞ്ചിൽ ഇരുന്നു. എന്താണ് കാരണമെന്ന് എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ