അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

നമുക്ക് ജീവിക്കാൻ ആവശ്യമുള്ളതെല്ലാം പ്രകൃതിയിൽ ഉണ്ട്. ശ്വസിക്കാൻ ആവശ്യമായ വായുവും ശുദ്ധജലവും ഭക്ഷണവും പ്രകൃതിയിൽ നിന്നും ലഭിക്കുന്നു. ഇത്രയും ഉപകാരിയായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പരസ്പരാശ്രയത്തോടെയുള്ള ഈ ജീവിതത്തിനു വേണ്ടി മനുഷ്യൻ പരിസ്ഥിതിക്ക് ഗുണകരമാകുന്ന രീതിയിൽ പ്രവർത്തിച്ചാൽ മാത്രം മതി. മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ച്‌, മരങ്ങൾ നട്ടുപിടിപ്പിച്ച്‌, ജലാശയങ്ങൾ മലിനമാക്കാതെ പരിപാലിച്ച്‌, അധികം വായുമലിനീകരണം സൃഷ്ടിക്കാതെയും നമുക്ക് പ്രകൃതിയോട് ചേർന്ന് ജീവിക്കാം. മരങ്ങൾ വർദ്ധിക്കുന്നതിലൂടെ ഓക്സിജന്റെ അളവ് അന്തരീക്ഷത്തിൽ കൂടുന്നു. ഇത് കൂടുതൽ ശുദ്ധവായു ലഭിക്കുന്നതിന് കാരണമാകുന്നു. സാമൂഹികവും സാംസ്കാരികവുമായ എല്ലാ പ്രവർത്തനങ്ങളും നമ്മൾ ചെയ്യുമ്പോൾ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള കർമ്മങ്ങളിൽ പങ്കുകൊള്ളണം. ഭൂമിയിലെ ചൂട് കുറയാനും ശരിയായ കാലാവസ്ഥ ലഭിക്കാനും ശുദ്ധജലം ലഭിക്കാനും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. കരയെ സംരക്ഷിച്ചും ജലത്തെ സംരക്ഷിച്ചും നമുക്ക് പ്രകൃതി സംരക്ഷണത്തിന്റെ വാഹകരാകാം.

ഹന്ന ഫാത്തിമ
5A അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം