കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്/അക്ഷരവൃക്ഷം/ പുനർജീവനി
പുനർജീവനി
പുൽക്കോടിയും പൂമ്പാറ്റയും പൂവും സ്വർണമത്സ്യവും മനുഷ്യനുമെല്ലാം ഭൂമിയിൽ സഹോദരങ്ങളായി പുലരുന്നതു കാണാൻ എന്തുരസമാണ്. അങ്ങനെയൊരു ഗ്രാമത്തിലാണ് ഞാൻ ജീവിക്കുന്നത്. അതി സുന്ദരമായ ഗ്രാമം നെൽപ്പാടങ്ങളും നദികളും പുഴകളം വൃക്ഷങ്ങളും പൂക്കളും കൊണ്ട് നിറഞ് നിന്നിരുന്ന ഗ്രാമം . പ്രഭാതം പുലരുമ്പോൾ തളിർക്കാറ്റ് മുടികളിലൂടെ തഴുകിയും സൂര്യകിരണങ്ങൾ കണ്ണിലേക്ക് പതിഞ്ഞുമാണ് എൻെറ ദിവസം തുടങ്ങിയിരുന്നത്. വീടിൻെറ - മുന്നിലുള്ള ആൽമരത്തിൻ ചുവട്ടിൽ വൃദ്ധരായ ജനങ്ങൾ കൂട്ടം കൂടിനിന്ന് നാട്ടു വിശേഷങ്ങൾ സംസാരിക്കുകയും പൊട്ടിച്ചിരിക്കുന്നതും കാണാൻ ഒരു കുുളിർമ്മയായിരുന്നു.അങ്ങനെ സന്തോഷമായ രീതിയിൽ ജീവിച്ചു വന്നിരുന്ന ഞങ്ങളുടെ ഗ്രാമത്തിൽ നാശം വിതക്കാനായി ഒരു ഫാക്ടറി വരാൻ പോകുന്നു എന്ന വാർത്ത- നാട്ടിൽ എങ്ങും പാട്ടായി. ഗ്രാമവാസികളായ ഞങ്ങൾക്ക് ഫാക്ടറിയുടെ ദോഷങ്ങളെപ്പറ്റി അറിവുണ്ടായിരുന്നില്ല നാടിൻെറ ഒാരോ ഭാഗങ്ങളും ഫാക്ടറി കയ്യേറി നാടുനശിച്ചു . ജനങ്ങൾ ആകെ മാറി.അടിയും വഴക്കുമായി മനുഷ്യൻ മൃഗീയമായി മാറി. നദികളും പുഴകളും മലിനമായിത്തുടങ്ങി കാടുകൾ കയ്യേറി കെട്ടിടങ്ങൾ നിർമ്മിച്ചു. മൃഗങ്ങൾ കാടുവിട്ട് നാട്ടിലേക്ക് പാലായനം ചെയ്തു. വൃക്ഷങ്ങളുടെ അഭാവം പ്രകൃതിയെ വല്ലാതെ ബാധിച്ചു. ഊഷ്മാമാവ് ഉയരുകയും എങ്ങും വരൾച്ച അനുഭവപ്പെട്ടു. സൂര്യാഘാതം ജലക്ഷാമം വിണ്ടുകീറിയ കൃഷി ഭൂമി ഞങ്ങൾ നേരിടേണ്ടി വന്നു. ഇനിയും ഈ രീതി തുടർന്നാൽ ജനങ്ങൾ- പരസ്പരം പിച്ചിച്ചീന്തും എന്നു മനസ്സിലായ ഗ്രാമത്തലവൻ ഞങ്ങളെയെല്ലാം വിളിച്ചുവരുത്തി കാര്യങ്ങൾ സംസാരിച്ചു. ഞങ്ങൾ എല്ലാം ഒറ്റ കെട്ടായി ഫാക്ടറിക്കു മുന്നിൽ സമരം നടത്തി. മന്ത്രി:മാർക്കും ഉയർന്ന- ഉദ്യോഗസ്തർക്കും നിവേദനങ്ങൾ നൽകി.ഞങ്ങളുടെ സമരത്തിനും പ്രയത്നത്തിനുമൊടുവിൽ ഫാക്ടറി എക്കാലത്തേക്കും അടച്ചുപ്പൂട്ടി. ആദ്യ വിജയം ഞങ്ങൾ കൈവരിച്ചു. പിന്നീട് വൃക്ഷങ്ങൾ നട്ടു വളർത്തി പരിസ്ഥിതിയെ സംരക്ഷിച്ചു . കുറേ നാളത്തെ കഷ്ടപ്പാടിനൊടുവിൽ ഞങ്ങളുടെ ഗ്രാമം ഞങ്ങക്ക് തിരിച്ചുകിട്ടി.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ