അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/രാമനും രാമുവും

Schoolwiki സംരംഭത്തിൽ നിന്ന്
രാമനും രാമുവും


ഒരിക്കൽ ഒരിടത്തു ഒരു കുടുംബത്തിൽ കൃഷിക്കാരനായ രാമനും അയാളുടെ ഭാര്യയും താമസിച്ചിരുന്നു. അവർക്ക് കല്യാണം കഴിഞ്ഞു വർഷങ്ങളായിട്ടും മക്കളില്ലാരുന്നു. അങ്ങനെ പ്രാർത്ഥനയും വഴിപാടുകളും നടത്തി 15വർഷങ്ങൾക്കു ശേഷം അവർക്ക് ഒരു മകൻ ജനിച്ചു. അവനു അവർ രാമു എന്ന് പേരിട്ടു. വളരെ സന്തോഷത്തോടെ അവരുടെ ജീവിതം മുന്നോട്ടു പോവുകയായിരുന്നു. രാമന് മകനെ ഡോക്ടർ ആക്കണം എന്നായിരുന്നു ഇഷ്ട്ടം. രാമു പഠിക്കാൻ മിടുക്കൻ ആയിരുന്നു വളരെ കഷ്ടപ്പെട്ടു രാമൻ മകനെ ഡോക്ടർ ആക്കി. നല്ലൊരു കുടുംബത്തീന്നു കല്യാണവും നടത്തി. അവർ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. രാമുവിന് രണ്ടു മക്കളും ഉണ്ടായി മൂന്നാമത് ഭാര്യ ഗർഭിണിയുമാണ്. പെട്ടെന്നാണ് ലോകത്താകെ ഒരു രോഗം പിടിപെട്ടത്. മനുഷ്യർ അതിനെ കൊറോണ എന്നു വിളിച്ചു. ജനങ്ങൾ എല്ലാം നിന്നനിൽപ്പിൽ മരിച്ചു വീഴാൻ തുടങ്ങി. രോഗം വന്ന ആളുടെ അടുത്തിടപഴകിയാൽ അവർക്കും ഈ രോഗം വരും അതാണ് ഇതിന്റെ പ്രതേകത. ജനങ്ങൾ എല്ലാം ദുരിതത്തിൽ ആയീ. മനുഷ്യർക്ക്‌ പുറത്തിറങ്ങാൻ പറ്റാതെ ആയീ. അങ്ങനെ നമ്മുടെ ഡോക്ടർ രാമു ആശുപത്രിയിൽ രോഗികളെ പരിശോധിച്ചു അവിടെ തന്നെ കഴിയേണ്ടി വന്നു. ഭാര്യയും മക്കളും അച്ഛനും അമ്മയ്ക്കും രാമുവിന്റെ അടുത്തു പോലും പോകാൻ പറ്റാതെ ആയീ. നിർഭാഗ്യവശാൽ രാമുവിനും കൊറോണ എന്ന ആ മഹാരോഗം പിടിപെട്ടു ആ കുടുംബം നടുങ്ങി.രാമുവിന്റെ മക്കൾക്ക്‌ അവരുടെ അച്ഛനെ കാണണം എന്നു പറഞ്ഞു കരച്ചിലോടു കരച്ചിലായി. അയാൾക്കും എല്ലാവരെയും അവസാനമായി ഒന്നു കാണണമെന്നുണ്ട് പക്ഷെ അവരുടെ അടുത്ത് പോയാൽ രോഗം അവർക്ക് കൂടി വന്നാലോ എന്നു ഭയന്നു അയാൾ പോകാൻ മടിച്ചു. അവസാനം ദൂരെ നിന്നു അവരെയെല്ലാം കാണാൻ അയാൾ തീരുമാനിച്ചു. ദനീയമായ ഒരു കാഴ്ചയായിരുന്നു അത്. തന്റെ എല്ലാമെല്ലാമായ അച്ഛനും, അമ്മയും, ഭാര്യയും, മക്കളും ദൂരെ, കണ്ണീർ വന്നു നിറഞ്ഞതിനാൽ ആ കാഴ്ച്ച വ്യക്തമല്ലായിരുന്നു. അങ്ങനെ രാമു മരണത്തിനു കീഴടങ്ങി. രാമൻ തന്റെ മകനെ മറ്റുള്ളവരെ സഹായിക്കാൻ പഠിപ്പിച്ചു അതാണ് മകൻ രാമുവിന്റെ ജീവിതത്തിൽ നമ്മൾ കണ്ടത്. ഈ കഥയിൽ ഒരു ഗുണപാഠം ഉണ്ട്. ജീവൻ കൊടുത്തും മറ്റുള്ളവരെ സഹായിക്കണം.

അനുഷ സുരേഷ്
1A അമൃതാ യു.പി.എസ്സ്. പാവുമ്പ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ