സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/മുത്തച്ഛൻറെ വിളി

Schoolwiki സംരംഭത്തിൽ നിന്ന്
മുത്തച്ഛൻറെ വിളി

ഉണ്ണീ.......ഉണ്ണീ.....

അമ്മ ഉണ്ണിയെ ഊണു കഴിക്കാൻ വിളിച്ചു.അവൻ ഓടിയെത്തി ഉണ്ണാനിരുന്നു. "ഉണ്ണി.. നീ കൈ കഴുകിയോ? അമ്മ ചോദിച്ചു."ഇല്ലമ്മേ"."എങ്കിൽ പോയി കൈ കഴുകി യിട്ടു വാ...."അമ്മ പറഞ്ഞു. അവൻ മടിച്ചു. ഞാൻ ഉണ്ടുകഴിഞ്ഞ് കഴുകാം..... അവൻ ചിണുങ്ങി.

ഉണ്ണീ .....മുത്തശ്ശൻ അവനെ വിളിച്ചു. എന്താ മുത്തശ്ശാ.. അവൻ ഊണു മേശയിൽ നിന്നു മുത്തശ്ശൻെറ അടുത്തേക്കോടി.'നീ ഇന്നത്തെ പത്രം വായിച്ചോ?" മുത്തശ്ശൻ ചോദിച്ചു."ഇല്ല" എന്താ വിശേഷിച്ച് ഉണ്ണി ആരാഞ്ഞു.

നീ കൊറോണ വൈറസിനെ ക്കുറിച്ച് കേട്ടില്ലേ? അതിനെ തുരത്താൻ ഏറ്റവും പ്രധാനമായി എന്തു ചെയ്യണമെന്നോ? മുത്തശ്ശൻ പത്രം ഉണ്ണിയെ വായിച്ച് കേൾപ്പിച്ചു. കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു.

"ഉണ്ണീ..മുത്തശ്ശനെയും കൂട്ടി ഉണ്ണാൻ വാ..." അമ്മ വീണ്ടും വിളിച്ചു ഉണ്ണി ഓടിയെത്തി. സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കൈ കഴുകി. അമ്മയോടു പറഞ്ഞു."കൈ കഴുകൂ.....കൊറോണ അകറ്റൂ......."

സിറിയക് ഡയസ്
4 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ